Aim

എന്‍റെ ലക്ഷ്യം!

പ്രിയ സുഹൃത്തേ,

ഇതുവരെ ലഭ്യമായ അറിവില്‍, പ്രപഞ്ചത്തില്‍ മനുഷ്യവാസമുള്ള സവിശേഷ സ്ഥാനമാണ് നമ്മുടെ ഭൂമി. അത് സുന്ദരമെന്നു മാത്രമല്ല, ജൈവവൈവിധ്യംകൊണ്ട് നമ്മെ അമ്പരപ്പിക്കുന്നുമുണ്ട്. പക്ഷേ, എല്ലാവരും വളരെ സ്നേഹത്തിലും സമാധാനത്തിലും സന്തോഷത്തിലും കഴിയേണ്ട ഈ ഭൂമിയില്‍ ഇപ്പോള്‍ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്?

തിന്മകളും കള്ളപ്പണവും ക്രൂരതകളും ലഹരികളും പെരുകി സ്നേഹവും ജീവിതമൂല്യങ്ങളും കുറഞ്ഞുവരുന്നു. കൂട്ട വിനാശം വിതയ്ക്കുന്ന ആയുധങ്ങള്‍ രാജ്യങ്ങളെ പരസ്പരം പേടിപ്പിക്കുന്നു. വേദങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, നാടോടിക്കഥകള്‍ എന്നിവകൊണ്ടെല്ലാം സമൃദ്ധമായ നമ്മുടെ ഭാരതസംസ്കാരവും തകര്‍ച്ചയിലാണെന്നു കാണാം. അതായത്, Social media, computer games, internet എന്നിവയുടെ ദുരുപയോഗം മൂലം യുവജനതയുടെ നന്മകളും ധാര്‍മിക മൂല്യങ്ങളും മെച്ചപ്പെട്ട കുടുംബാന്തരീക്ഷവും മറഞ്ഞുതുടങ്ങിയിരിക്കുന്നു.

വാസ്തവത്തില്‍, അറിവും വായനയും എഴുത്തും പുസ്തകവും എഴുത്തുകാരനുമൊക്കെ നമ്മുടെ നല്ല ജീവിതത്തിനുള്ള അണിയറ പ്രവര്‍ത്തകരാണ്. ഓരോ നല്ല പുസ്തകവും അനേകം വ്യക്തികളുടെ ജീവിത പകര്‍പ്പുകളെന്നു കരുതാം. വായനയിലൂടെ ലഭിക്കുന്ന അറിവ്, മികച്ച സംസ്കാരത്തിലും ഉല്‍കൃഷ്ട സ്വഭാവത്തിലും ഒരുവനെ എത്തിക്കും. സ്മാര്‍ട്ട്‌ ഫോണുകളുടെ ദുരുപയോഗം മൂലം വായന ഇന്നു വളരെ കുറഞ്ഞിട്ടുണ്ട്. അതൊക്കെ നല്ലതിനായി പ്രയോജനപ്പെടുത്താമല്ലോ.

ഇവിടെയാണ് ഡിജിറ്റല്‍-ഇലക്‌ട്രോണിക് ബുക്കുകളുടെ പ്രസക്തി. ലോകത്തില്‍ എവിടെയും എപ്പോഴും പെട്ടെന്നു ലഭ്യമാകുന്ന ആധുനിക പുസ്തകമാണ് ഇ-ബുക്ക്. ഒരു ഉത്തമ സുഹൃത്തിന്‍റെ സഹായംപോലെ ഇതു പ്രവര്‍ത്തിച്ചേക്കാം. മലയാള വായന പലതരം കംപ്യൂട്ടറിലും വികലമായതിനാല്‍ ഞാനെഴുതിയ പി.ഡി.എഫ് മലയാളം ബുക്കുകളാവും ഇവിടെ ലഭിക്കുക. മിക്കവാറും എല്ലായിടത്തും- എല്ലാ ഫോണുകളിലും കമ്പ്യൂട്ടറിലും ടാബിലും ഇ-റീഡറുകളിലും എളുപ്പം വായന തുടങ്ങാമെന്നതാണു മെച്ചം. ഓരോ വര്‍ഷവും malayalamplus domain name, ican fees, private registration renewal, privacy setting charges, tax എന്നിവയെല്ലാം കൂടിവരികയാണ്. എങ്കിലും, എല്ലാ ബുക്കുകളും പൂര്‍ണമായും സൗജന്യമാണ്‌. വായനക്കാരുടെ സഹകരണം, ഒട്ടേറെ വിഷയങ്ങളിലുള്ള ഏറ്റവും മികച്ചൊരു മലയാളം ഇ ബുക്സ് വെബ്‌സൈറ്റ് ഉണ്ടാകാന്‍ കാരണമാകാം.

കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളിലെ പുസ്തകങ്ങളുമായുള്ള സമയം, മറ്റുള്ള കൂട്ടുകാരെ അകറ്റിയെന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്‌. അതേസമയം, പലതരം വിഷയങ്ങളില്‍ എഴുതാനും ഇതു നിമിത്തമായി. അത്തരത്തിലുള്ള നൂറുകണക്കിനു കുറിപ്പുകള്‍ രൂപം മാറി ഡിജിറ്റല്‍ ആകുന്ന പ്രക്രിയ എനിക്ക് അത്ര എളുപ്പമായി തോന്നുന്നില്ല. കാരണം, മലയാളഭാഷ കമ്പ്യൂട്ടറിനും പുതിയ സാങ്കേതിക വിദ്യകള്‍ക്കും നല്ല ചങ്ങാതിയായി ഇനിയും മാറിയിട്ടില്ല. എങ്കിലും, ഒട്ടേറെ മലയാളം ഇ ബുക്കുകള്‍ പണിപ്പുരയിലാണ്.

സമൂഹനന്മ ചെയ്യുന്ന ഡോക്ടറാകാനും ലോകനന്മ ചെയ്യുന്ന സയന്‍റിസ്റ്റ് ആകാനുമൊക്കെയുള്ള എന്‍റെ സ്വപ്‌നങ്ങള്‍ നനഞ്ഞ ഓലപ്പടക്കം പോലെയായി. എന്നാല്‍, എനിക്ക് ചെയ്യാന്‍ പറ്റുന്ന ലോകനന്മയാകുന്നു- malayalamplus.com.

ലോകജനതയുടെ ജാതി-മതം-കൊടി-തൊലിനിറങ്ങള്‍ ഏതായാലും സാരമില്ല. ലോകത്തിലെ ഏറ്റവും നല്ല മതം- 'സ്നേഹം' മനസ്സിനുള്ളില്‍ സൂക്ഷിക്കുക. അത്  'നന്മ' പ്രസരിപ്പിക്കട്ടെ. ഈ സൈറ്റ് സന്ദര്‍ശിച്ചതിനു നന്ദി. എല്ലാവരെയും വായനയുടെ ലോകത്തേക്കു ക്ഷണിക്കുന്നു.

ഈ സൈറ്റിലെ ഏറ്റവും പ്രധാന പുസ്തകം(eBook-55-self-help-16) ഗര്‍ഭഛിദ്രം, ഭ്രൂണഹത്യ എന്നിവയ്ക്കെതിരെയുള്ള സൗജന്യപുസ്തകമാണ്-https://www.malayalamplus.com/2016/08/ebook-55-self-help-16-no-abortion.html

വായിക്കാന്‍ മറക്കരുതേ! വരൂ…സ്നേഹത്തിന്റെയും നന്മയുടെയും ലോകം പങ്കിടാം…

ബിനോയി തോമസ്‌

(April, 2015)

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍