Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന

(1013) ഹോജയുടെ സ്വപ്നം!

  ഒരു ദിവസം, പതിവിലേറെ ക്ഷീണവുമായി ഹോജ ഉറങ്ങാൻ കിടന്നു. അന്നു പകൽ മുഴുവനും കൃഷിയിടത്തെ പണികൾ കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ കിടന്നയുടൻ തന്നെ അയാൾ ഉറങ്ങിപ്പോയി. ഉറക്കത്തിനിടയിൽ ഹോജ ഒരു സ്വപ്നം കണ്ടു - ഒരു അതിഥി തൻ്റെ വീടിൻ്റെ വാതിലിൽ വന്നു മുട്ടി! ഹോജ വാതിൽ തുറന്ന് അയാളോടു ചോദിച്ചു- "ഈ രാത്രിയിൽ താങ്കൾക്ക് എന്താണു കാര്യം?" അപരിചിതൻ പറഞ്ഞു -"എന്നെ ഇന്നു രാത്രി ഈ വീട്ടിൽ അന്തിയുറങ്ങാൻ അനുവദിക്കണം" ഹോജ ഉടൻ അതിനുള്ള വാടക ആവശ്യപ്പെട്ടു. അയാൾ ധനികനായിരുന്നതിനാൽ നിസ്സാര ഭാവത്തിൽ പറഞ്ഞു - "ഞാൻ പത്ത് സ്വർണ്ണ നാണയം നാളെ രാവിലെ തന്നുകൊള്ളാം" അയാളെ അടുത്ത മുറിയിലേക്ക് ഹോജ കൊണ്ടുപോയി. അടുത്ത ദിനം രാവിലെ അയാൾക്കു പോകാൻ സമയമായി. നാണയങ്ങൾ ഹോജയ്ക്കു കൊടുത്തു. ഹോജ ധൃതിയിൽ നാണയം എണ്ണിയപ്പോൾ ഒൻപത് നാണയങ്ങൾ മാത്രമേ ഉള്ളൂ! ഉടൻ ദേഷ്യപ്പെട്ട് ഹോജ അലറി വിളിച്ചു - "ഹും! നിൽക്കവിടെ! ഒരു നാണയം കൂടി തന്നിട്ട് നീ പോയാൽ മതി! ഒൻപത് നാണയം നീ തന്നെ പിടിച്ചോളൂ!" ഹോജ അയാൾക്കു തിരികെ കൊടുത്തു. പക്ഷേ, ഇതു പറഞ്ഞ നേരത്ത് ഹോജയുടെ കിനാവ് മുറിഞ്ഞ് കണ്ണു തുറന്നു പോയി! പെട്ടെന്ന്, ഹോ

(1012) ഹോജയുടെ എഴുത്ത്!

  ഒരിക്കൽ, ഹോജയുടെ സുഹൃത്ത് ഹോജയെ കാണാനെത്തി. കാരണം അയാൾക്ക് എഴുത്തും വായനയും അറിയില്ല. ഹോജയെ കണ്ട് കത്തെഴുതിക്കാനായിരുന്നു ശ്രമം. "എൻ്റെ ബന്ധുവിന് വളരെ അത്യാവശ്യമായി എഴുത്ത് എഴുതി ഒരു വിവരം അറിയിക്കാനാണ്" അയാൾ പറഞ്ഞു. ഉടൻ, ഹോജ ചോദിച്ചു - "ഈ കത്ത് എങ്ങോട്ടാണ് അയയ്ക്കുന്നത്?" സുഹൃത്ത് പറഞ്ഞു: "ബാഗ്ദാദിലാണ് എൻ്റെ ബന്ധു" ഹോജ പെട്ടെന്ന് ഭാവം മാറ്റി - "ഹേയ്! എനിക്ക് ബാഗ്ദാദ് വരെ പോകാനുള്ള സമയമില്ല" ഇതു കേട്ട് സുഹൃത്ത് അന്ധാളിച്ചു. അയാൾ കാര്യങ്ങൾ വ്യക്തമാക്കി - "ഹോജ, താൻ ബാഗ്ദാദിൽ പോകേണ്ട. ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് എഴുതിത്തന്നാൽ മതി" ഹോജ വീണ്ടും നിരസിച്ചു - "അതു തന്നെയാണു പ്രശ്നം. എൻ്റെ കയ്യക്ഷരം എനിക്കു മാത്രമേ വായിക്കാൻ പറ്റൂ. അത്രയ്ക്കു മോശമാണ്. ഈ എഴുത്ത് ഞാൻ എഴുതി അയച്ചാൽ നിൻ്റെ ബന്ധുവിന് വായിക്കാൻ പറ്റില്ല. പിന്നെ അതിനു വേണ്ടി ഞാൻ ബാഗ്ദാദിലെത്തി വായിച്ചു കൊടുക്കേണ്ടി വരും!" Written by Binoy Thomas, Malayalam eBooks-1012-ഹോജ മുല്ല കഥകൾ പരമ്പര -10, PDF- https://drive.google.com/file/d/1ELdQqGmQefkoKG_BLDAZPDn7Tdy7oZjD/view?usp=

(1011) ഹോജയുടെ അപകടം!

  ഒരു ദിവസം, ഹോജ മുല്ല വീട്ടിൽ സമാധാനമായി ഇരിക്കുന്ന സമയം. അന്നേരം, രണ്ടു പേർ ഓടിക്കിതച്ച് അങ്ങോട്ടു വന്നു. ഹോജ വിവരം തിരക്കി. അവർ പരിഭ്രമത്തോടെ പറഞ്ഞു -"ഈ വീട്ടിലെ ആളിനെപ്പോലെ ഒരാൾ ആ വഴിയിൽ അപകടത്തിൽപെട്ട് മരിച്ചു കിടപ്പുണ്ട്. അത് അറിയാനായി വന്നതാണ്!" ഉടൻ, ഹോജ ചോദിച്ചു - "തലപ്പാവ് ഉണ്ടായിരുന്നോ?" അവർ പറഞ്ഞു -"ഉവ്വ്, ഉണ്ടായിരുന്നു" ഹോജ തുടർന്നു -"ഇതു പോലെയുള്ള നീണ്ട താടിരോമങ്ങൾ ഉണ്ടായിരുന്നോ?" "ഉണ്ട്" അവർ അനുകൂലിച്ചു. ഹോജ: "അയാൾക്ക് എൻ്റെ ഉയരം ഉണ്ടോ?" "അതെ. ഈ ഉയരമുണ്ട്" വീണ്ടും മറുപടി അനുകൂലമായിരുന്നു. ഹോജ ആകാംക്ഷയോടെ ചോദിച്ചു - "അയാളുടെ കുപ്പായത്തിൻ്റെ നിറം എന്തായിരുന്നു?" രണ്ടു പേരും ഒന്നിച്ചു പറഞ്ഞു -"പിങ്ക് നിറമായിരുന്നു" അന്നേരം, ഹോജ തൻ്റെ കുപ്പായത്തിലേക്കു നോക്കി ആശ്വസിച്ചു - "ഹാവൂ! ഇതു വേറെ നിറമായതു ഭാഗ്യമായി! ഞാൻ രക്ഷപ്പെട്ടു!" Written by Binoy Thomas, Malayalam eBooks-1011-ഹോജ മുല്ല കഥകൾ 9, PDF- https://drive.google.com/file/d/1Iq_sOtLeyRhT-PU751khqCQ6lVmTK5OM/view?usp=drivesdk

(1010) മുല്ലയുടെ കാള!

  ഒരിക്കൽ, ഹോജ മുല്ല നല്ലൊരു കാളയെ വാങ്ങി. അയാൾക്കും ഭാര്യയ്ക്കും അതിനെ വലിയ ഇഷ്ടമായി. ആ കാളയുടെ കൊമ്പുകൾ പ്രത്യേക രീതിയിൽ വളഞ്ഞ് ഒരു സിംഹാസനം പോലെ കാണപ്പെട്ടു. ഒരു ദിവസം, ഹോജയ്ക്ക് ഒരു ആഗ്രഹം ഉദിച്ചു - കാളയുടെ വളഞ്ഞ കൊമ്പുകൾക്കിടയിൽ രാജാവിനെപ്പോലെ ഇരിക്കണം! അതിനായി പല തവണ നോക്കിയെങ്കിലും കാള നിൽക്കുന്ന സമയത്ത് ഒരിക്കലും നടക്കാത്ത കാര്യമെന്ന് ഹോജ മനസ്സിലാക്കി. പിന്നെ എന്താണ് പോംവഴിയെന്ന് ആലോചിച്ചപ്പോൾ കാള ഉറങ്ങുന്ന സമയത്ത് അല്പനേരം പതിയെ ഇരിക്കാമെന്ന് കണക്കു കൂട്ടി. തൻ്റെ ഈ വീരസാഹസം ഭാര്യയെ കാണിച്ചേ മതിയാകൂ എന്നും അയാൾ തീരുമാനിച്ചു. ഭാര്യയെ വിളിച്ച് മുന്നിൽ നിർത്തിയിട്ട് അയാൾ പതിയെ കാളക്കൊമ്പുകൾക്കിടയിൽ കയറി ഇരുന്നു! എന്നാൽ തലയ്ക്കു മുകളിൽ ഭാരം തോന്നിയ നിമിഷം കാള കണ്ണുതുറന്നു. കാള മുക്രയിട്ടു കൊണ്ട് കൊമ്പ് ഒന്നു കുടഞ്ഞു! ഹോജ ഒരു പന്തു പോലെ കുറെ ദൂരെ തെറിച്ചു വീണു! ഭാര്യ കളിയാക്കി ചിരിച്ചപ്പോൾ ഹോജ പറഞ്ഞു -"രാജാക്കന്മാർ സിംഹാസനത്തിൽ നിന്നും തെറിക്കുന്നത് ആദ്യത്തെ സംഭവമല്ല!" Written by Binoy Thomas, Malayalam eBooks-1010 - Hoja story Series - 8, PDF- https://drive.google.com/fil

(1009) വീടിൻ്റെ ഭക്തി!

  ഹോജ ഒരു വാടക വീട്ടിൽ കഴിഞ്ഞിരുന്ന കാലത്തെ കഥ. ആ വീട് അറുപഴഞ്ചനായിരുന്നു. അതിനാൽത്തന്നെ വാടക തീരെ കുറവായിരുന്നുതാനും. എന്നാൽ, രാത്രി സമയത്ത് പലപ്പോഴും ഉറക്കത്തിനു ശല്യമായി അപശബ്ദങ്ങൾ ഏറെയുണ്ടായിരുന്നു. പുരപ്പുറത്തുകൂടി എലികളും പൂച്ചകളും മറ്റുള്ള ജന്തുക്കളുമെല്ലാം ഓടിനടക്കും. മാത്രമല്ല, ചെറിയ കാറ്റുവന്നാൽ പോലും ജനാലകളും വാതിലുകളുമൊക്കെ പലതരം ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ചിലപ്പോൾ പാട്ടു പോലെയും പിറുപിറുക്കലുകൾ പോലെയും ഒച്ചകൾ കേൾക്കാം. ആ വീട് ഒഴിഞ്ഞു പോകാൻ ഹോജ തീരുമാനിച്ചു. വീട്ടുടമയെ കാര്യങ്ങൾ ധരിപ്പിച്ചു. അയാൾ അതൊക്കെ നിഷേധിച്ചപ്പോൾ ആ രാത്രിയിൽ ഹോജ വിളിച്ചു വീട്ടിൽ വരുത്തി കുഴപ്പങ്ങൾ നേരിട്ടു കേൾപ്പിക്കാമെന്നു തീരുമാനിച്ചു. വികൃതമായ പാട്ടു പോലത്തെ ശബ്ദം കേട്ടപ്പോൾ ഉടമ പറഞ്ഞു -"ഈ ശബ്ദം വീടും വീടിൻ്റെ ഓരോ ഭാഗവും വെവ്വേറെ ദൈവത്തെ സ്തുതിച്ചു പാടുന്നതാണ്!" ഉടൻ, ഹോജ പറഞ്ഞു -"അതു ശരിയാണ്. വീട് ഒട്ടും വൈകാതെ ദൈവത്തെ കുനിഞ്ഞു വണങ്ങാനും സാധ്യതയുണ്ട്!" ഹോജ ഇറങ്ങി നടന്നു. വീട്ടുടമസ്ഥൻ്റെ വേലത്തരം ഹോജയുടെ അടുത്ത് വിലപ്പോയില്ല! Written by Binoy Thomas, Malayalam eBooks-

(1008) മുല്ലയും തുന്നൽക്കാരനും!

  ഹോജ മുല്ല താമസിച്ചിരുന്ന തുർക്കിയിലെ ഗ്രാമത്തിൽ നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. അതിനാൽ നല്ല കട്ടിയുള്ള കുപ്പായം ആവശ്യമായിരുന്നു. എന്നാൽ, കൃഷിപ്പണികൾക്കിടയിൽ, വസ്ത്രം കീറി നശിക്കുന്നത് പതിവാണ്. അതിനാൽ, ഒരു ദിവസം കുപ്പായം തുന്നാനുള്ള തുണി ചന്തയിൽ നിന്നും വാങ്ങി അതുമായി തുന്നൽക്കാരൻ്റെ അടുക്കലെത്തി. എന്നിട്ട്, ഹോജ പറഞ്ഞു - "എനിക്കു വേറെ കുപ്പായമില്ല. അതിനാൽ എത്രയും വേഗം തുന്നിത്തരണം" അന്നേരം തുന്നൽക്കാരൻ  പറഞ്ഞു -"ദൈവം നിശ്ചയിച്ചാൽ അടുത്ത ആഴ്ച തയ്ച്ചു തരാം" ഹോജയ്ക്ക് സമാധാനമായി - "ഹാവൂ ഒരാഴ്ചക്കുള്ളിൽ കുപ്പായം കിട്ടുമല്ലോ" ഒരാഴ്ച കഴിഞ്ഞ് ഹോജ തുന്നൽക്കാരൻ്റെ അടുക്കലെത്തി. അന്നേരം അയാൾ പറഞ്ഞു -"ദൈവം നിശ്ചയിച്ചാൽ മൂന്നു ദിവസം കഴിഞ്ഞു തരാം" ഹോജയ്ക്കു ദേഷ്യം വന്നെങ്കിലും മൗനം പാലിച്ചു. മൂന്നു ദിനം കഴിഞ്ഞ് അയാൾ തുന്നൽക്കാരൻ്റെ അടുത്തു ചെന്നു. അപ്പോൾ അവൻ പറഞ്ഞു -"ദൈവം നിശ്ചയിച്ചാൽ നാളെ തരാം" ഉടൻ, ഹോജ മുല്ല പൊട്ടിത്തെറിച്ചു - "ദൈവത്തിൻ്റെ സഹായമില്ലാതെ നിങ്ങൾക്കു തയ്ച്ചു തരാൻ എന്നു പറ്റും എന്നു പറയടോ?" Written By Binoy Thomas, Malay

(1007) ഹോജയുടെ തൊപ്പി !

  നസറുദ്ദീൻ മുല്ല എന്ന ഹോജ പല കഥകളിലും പലതരം വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. മിക്കവാറും സാധാരണ ജീവിതവും ചിലപ്പോൾ ദാരിദ്ര്യം നിറഞ്ഞ സാഹചര്യങ്ങളും ആ കഥകളിൽ കാണാം. ഒരിക്കൽ പ്രഭാത ഭക്ഷണത്തിനായി പാചകത്തിനു മുതിർന്ന ഹോജ പല പ്രാവശ്യം അടുപ്പ് ഊതിയിട്ടും തീ കത്താൻ കൂട്ടാക്കിയില്ല. കാരണം അതൊരു തണുപ്പുള്ള ദിവസമായിരുന്നു. കൽക്കരിയായിരുന്നു ഇന്ധനം. ഒടുവിൽ, അയാൾ തൻ്റെ ഭാര്യ തന്ന തൊപ്പി എടുക്കാനായി മറ്റൊരു മുറിയിലേക്കു പോയി. എന്നിട്ട്, അത് തലയിൽ വച്ചു കൊണ്ട് വലിയ ഗൗരവത്തിൽ അടുക്കളയിലേക്കു വന്നു. പിന്നെ, ശക്തിയായി അടുപ്പ് ഊതി. അത് ഉടനെ കത്തുകയും ചെയ്തു! ഹോജയ്ക്ക് അതൊരു അത്ഭുതമായി തോന്നി. ഉടൻ, അയാൾ പറഞ്ഞു - "ഹോ! അടുപ്പിനും എൻ്റെ ഭാര്യയെ പേടിയാണല്ലേ?" Written by Binoy Thomas, Malayalam eBooks-1007- Hoja Mulla stories -5, PDF- https://drive.google.com/file/d/1eknhlz_W_XaUVUHBTzMxbmTbQPGGrkcC/view?usp=drivesdk