ഈസോപ് കഥകള്‍ -1
This Malayalam eBook-11-Aesop-kathakal-1-sooryan is a selected short stories digital books series for children literature. Author- Binoy Thomas, size- 88 KB, format- PDF, Page-7, Price- Rs. 20. Go to 'ABOUT' page for making payment.
'ഈസോപ്പ് കഥകള്‍ -1- സൂര്യന്‍' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക് രൂപത്തിലുള്ള ചെറുകഥകള്‍ കുട്ടികള്‍ക്ക് ഏറ്റവും നല്ല സ്വഭാവ രീതികള്‍, ഗുണപാഠങ്ങള്‍, സന്ദേശങ്ങള്‍...തുടങ്ങിയ കാര്യങ്ങള്‍ ഓണ്‍ലൈന്‍ വായനയിലൂടെ കൈവരുന്നു.
Click here to to download-
കുട്ടികളുടെ എക്കാലത്തേയും പ്രിയങ്കരമായ കഥകള്‍ ഉള്‍പ്പെടുന്ന വിശ്വവിഖ്യാത കൃതിയായി ഈസോപ് കഥകള്‍ അറിയപ്പെടുന്നു. ഏകദേശം, ബി.സി.620-560 കാലത്ത് ഗ്രീസില്‍ ജീവിച്ചിരുന്ന ഒരു കൂനനും ഊമയും മുടന്തനും വിരൂപനുമായ അടിമയായിരുന്നു ഈസോപ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത്, അമ്മ ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു.
അമ്മയുടെ മരണശേഷം അവനെ വളര്‍ത്തിയ വൃദ്ധനും നല്ല കഥകള്‍ പറഞ്ഞുകൊടുത്ത് അവന്റെ ചിന്തയുടെ ലോകം വലുതാക്കി. വൃദ്ധന്റെ മരണശേഷം, ഒരു ധനികന്റെ അടിമയായിത്തീര്‍ന്നു. ഒരിക്കല്‍, ഒരു സ്വപ്നത്തില്‍ തന്റെ സംസാരശേഷി വീണ്ടുകിട്ടി.
പിന്നീട്, ആ നാവില്‍നിന്നും അനേകം കഥകളുടെ കെട്ടഴിഞ്ഞ് ബുദ്ധിമാനെന്നു പേരെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ യജമാനന്‍ ആ അടിമയെ സ്വത(ന്തനാക്കി. ക്രമേണ ആചാര്യനും കൊട്ടാരത്തിലെ ഉപദേശകനുമായി ഈസോപ് മാറി. രാജ്യത്തിലെ സമാധാന നടപടികള്‍ക്കിടയില്‍ ശത്രുരാജ്യത്തിലെ ജനങ്ങള്‍ മോഷണക്കുറ്റം ചുമത്തി അദ്ദേഹത്തെ പിടികൂടി ഒരു മലയുടെ മുകളില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നുവെന്ന് പറയപ്പെടുന്നു.
എല്ലാക്കാര്യങ്ങളിലും കാണുന്നപോലെ, കാലദേശ പരിണാമം ഈസോപ് കഥകള്‍ക്കും വന്നിട്ടുണ്ട്. പക്ഷേ, നൂറിലേറെ കൊച്ചുകഥകള്‍ നല്‍കുന്ന ഗുണപാഠങ്ങള്‍ അത്ര ചെറുതല്ല! ഇതിലെ കഥകള്‍ പല അവസരങ്ങളിലായി നാം ഇതിനോടകംതന്നെ പാഠപുസ്തകങ്ങളില്നിന്നും ചിത്രകഥകളിലൂടെയും മറ്റും വായിച്ചുണ്ടാകാം. കോടാലി നഷ്ടപ്പെട്ട മരംവെട്ടുകാരനും 'പുലിവരുന്നേ..' എന്നു കള്ളം പറഞ്ഞു നാട്ടുകാരെ പറ്റിച്ചിരുന്ന കുട്ടിയുമൊക്കെ പ്രശസ്തങ്ങളായ ഈസോപ് കഥകളില്‍ ചിലതു മാത്രം.
ജാതക കഥകൾക്കും പഞ്ചത(ന്തകഥകള്‍ക്കും ഈസോപ് കഥകളുമായി അടുത്ത ബന്ധം ഉള്ളവയാണെന്ന് കാണാം. ഗ്രീക്ക് ചിന്തകരായ ഹെറോഡോട്ടസ്, പ്ലേറ്റോ, സോക്രട്ടീസ് എന്നിവരൊക്കെ ഈസോപ് കഥകളേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വായിച്ചു തീര്‍ക്കാന്‍ പറ്റുന്ന രീതിയില്‍, ഒരു കഥ നല്‍കുന്ന ഒരാശയം മനസ്സിലാക്കി മുന്നോട്ട് പോകുക. പ്രിയങ്കരങ്ങളായ ഈസോപ് കഥകള്‍ ഡിജിറ്റല്‍ രൂപത്തില്‍ വായിക്കൂ..
സൂര്യനും മക്കളും
അതൊരു വേനല്ക്കാലമായിരുന്നു. അരുവികളും കുളങ്ങളും നദികളും വറ്റിവരണ്ടു കഴിഞ്ഞിരുന്നു. സൂര്യന്‍ കത്തിനില്‍ക്കുന്നു. സകല ജന്തുക്കളും മനുഷ്യരും സൂര്യഭഗവാന്റെ വിവാഹം ആഘോഷിക്കുകയാണ‌്..
കൊടികളും പന്തലുകളും തോരണങ്ങളും സദ്യകളും എവിടെയും നിറഞ്ഞിരിക്കുന്നു. പാട്ടുകളും നൃത്തങ്ങളും നിറഞ്ഞ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്ന സുന്ദര നിമിഷങ്ങള്‍ ആയിരുന്നു അത്. നദിക്കരയിലെ തവളകളും ആര്‍ത്തുവിളിച്ചു തുള്ളിച്ചാടി സൂര്യഭഗവാനെ പുകഴ്ത്തിപ്പാടി.
സൂര്യന്റെ കല്യാണം ഏറ്റവും മോടിയോടെ നടക്കുന്ന ആ സമയത്ത്,
"നല്ലൊരു കുടുംബജീവിതവും സന്താന സമൃദ്ധിയും സൂര്യഭഗവാന‌് ഉണ്ടാകട്ടെ"
എന്നു തവളകള്‍ പ്രാര്‍ഥിക്കുന്നതു കേള്‍ക്കാം. എന്നാല്‍, അതേസമയം, ഈ ബഹളങ്ങളിലൊന്നും പങ്കെടുക്കാതെ ഒരു കിഴവന്‍തവള അല്പം മാറി നില്‍ക്കുന്നുണ്ടായിരുന്നു.
ചില തവളകള്‍ അത് ശ്രദ്ധിച്ച് അതിന്റെ അടുക്കലേക്കു ചെന്നു-
"താങ്കള്‍ മാത്രം എന്തുകൊണ്ടാണ‌് ഈ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ മാറി നില്‍ക്കുന്നത് ?"
അപ്പോള്‍ കിഴവന്‍തവള ഇപ്രകാരം മറുപടി പറഞ്ഞു:
"സൂര്യന്‍ കല്യാണം കഴിക്കുന്നതും കുട്ടികള്‍ ഉണ്ടാവുന്നതും നല്ലത്. പക്ഷേ, ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് മറ്റൊന്നായിരുന്നു- അത് നമ്മേ എങ്ങനെ ബാധിക്കുമെന്ന്. ഒരു സൂര്യന്‍മാത്രം ഇവിടെ ഉള്ളപ്പോള്‍ നമുക്ക് നീന്താനോ, ഒന്നു കുളിക്കാനോ വെള്ളമില്ല. കുടിക്കാന്‍ പോലും കിട്ടുന്നില്ല.. എല്ലാം സൂര്യഭഗവാന്റെ ചൂടില്‍ വറ്റിവരണ്ടിരിക്കുന്നു. ഇനി സൂര്യനു കുട്ടികളുംകൂടി ഉണ്ടായാലോ ? നമ്മുടെ സ്ഥിതി എന്താകും ?"
കിഴവന്‍തവളയുടെ ഈ ചോദ്യത്തില്‍ മറ്റു തവളകള്‍ക്ക് ബോധം ഉദിച്ചു. തങ്ങളെല്ലാം ചെയ്യുന്നത് മണ്ടത്തരങ്ങളാണെന്ന് അവര്‍ക്കു ബോധ്യമായി. ഉടന്‍ തവളകള് ആഘോഷങ്ങള്‍ നിര്‍ത്തിവച്ചു. ഇക്കാര്യം മനസ്സിലാക്കി മറ്റു മൃഗങ്ങളും അനുസരിച്ചു. എന്നാല്‍, മനുഷ്യരാകട്ടെ അപ്പോഴും തുള്ളിക്കൊണ്ടിരുന്നു..