കഥ -രാമായണകഥകള്‍-1

Malayalam eBook-81-ramayanam-kathakal-1

Author-Binoy Thomas, pdf format, price-free, 
To download this safe pdf google drive file-81- click here-
https://drive.google.com/file/d/0Bx95kjma05ciUmYtbU5QVDM1Yjg/view?usp=sharing&resourcekey=0-TXWPbUSFGpnBFyrVXJDOQA

വാല്‍മീകി

രത്നാകരൻ എന്നായിരുന്നു വാല്‍മീകിയുടെ യഥാര്‍ത്ഥ നാമം. പ്രചതസൻ മുനിയുടെ മകനായിരുന്നു രത്നാകരന്‍. ചെറുപ്പത്തിൽ കാട്ടിലൂടെ പോയപ്പോൾ അവനു വഴി തെറ്റിപ്പോയി. അങ്ങനെ, അലഞ്ഞപ്പോൾ ഒരു വേട്ടക്കാരൻ രക്ഷിച്ച് അവരുടെ കൂടെ കൂട്ടി. പിന്നീട്, രത്നാകരൻ അവിടെ വളർന്നു യുവാവായി. ഇതിനോടകം തന്നെ സ്വന്തം പിതാവിനെയും പൂർവകാലത്തെയും അവൻ മറന്നു കഴിഞ്ഞിരുന്നു.

വേട്ടക്കാരുടെ കുടുംബത്തിൽനിന്ന് വിവാഹവും കഴിച്ചു. കുടുംബം വലുതായപ്പോൾ നായാട്ടും വേട്ടയുമൊക്കെ പോരെന്നു തോന്നി. അയാൾ ചുളുവിൽ ധനം സമ്പാദിച്ചുകൂട്ടാൻ ഒരു ഉപായം കണ്ടെത്തി -

വഴിയാത്രക്കാരെ കൊള്ളയടിക്കുക!

അയാളുടെ കുടുംബം അതിനെ പിന്തുണയ്ക്കുകയും ചെയ്തു. അങ്ങനെ മോഷണവും പിടിച്ചുപറിയും കൊള്ളയുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി.

ഒരിക്കൽ, യാത്ര പോകവേ, നാരദമുനിയെ കൊള്ളയടിക്കാൻ ശ്രമിച്ചു.

അപ്പോൾ, നാരദൻ മനോഹരമായി വീണ വായിച്ചു കേൾപ്പിച്ചു. കൂടാതെ, വിഷ്ണുവിനെ സ്തുതിച്ചുപാടി.

ഇതുകേട്ട്, രത്നാകരന്റെ മനസ്സിനു രൂപാന്തരം വന്നു.

അതിനിടയിൽ നാരദൻ കൊള്ളയേപ്പറ്റി ചോദിച്ചു:

"നിന്റെ കുടുംബം കൊള്ളമുതൽ വരുമാനം പങ്കിടുമെങ്കിലും പാപത്തിന്റെ ശിക്ഷയിൽ പങ്കാളികളാകുമോ?"

രത്നാകരന് അക്കാര്യത്തിൽ മറുപടി പറയാനാകാതെ കുഴങ്ങി. അറിഞ്ഞു വരാനായി അയാൾ വീട്ടിലേക്കു പോയെങ്കിലും നിരാശനായി നാരദന്റെ അടുക്കലേക്ക് മടങ്ങിയെത്തി പറഞ്ഞു:

"ഇല്ല, അവർക്ക് ശിക്ഷയിൽ ഒരു പങ്കുമില്ലെന്ന്! .തെറ്റ് ചെയ്തവന്‍ സ്വയം  അനുഭവിക്കണമെന്ന്!”

പാപമോചനത്തിനായി രാമനാമം ജപിക്കണമെന്നു നാരദൻ വിധിച്ചു. താൻ ഇവിടേക്ക് വീണ്ടും വരുന്നിടം വരെ അയാളോടു ജപം തുടരാനും കൽപിച്ചു.

രത്നാകരൻ അതുപോലെ അനുസരിച്ചു.

എന്നാൽ, നാരദൻ വീണ്ടും അതുവഴി വരാൻ അനേകം വർഷങ്ങൾ വേണ്ടിവന്നു. അപ്പോൾ, രത്നാകരനെ ചിതൽപ്പുറ്റ് മൂടിയിരുന്നു.

നാരദൻ ചിതൽ നീക്കം ചെയ്തപ്പോൾ ദൈവം രത്നാകരനു മാപ്പുനൽകി അനുഗ്രഹിച്ചു. അങ്ങനെയാണ് വാൽമീകി എന്ന പേര് രത്നാകരനു കിട്ടിയത്. വൽമീകം എന്നാൽ ചിതൽ.

പിന്നീട്, വാൽമീകിമഹർഷി ഗംഗാ തീരത്ത് ആശ്രമം പണിത് താമസിച്ചപ്പോൾ, ഒരിക്കൽ ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും അവിടെ സന്ദർശിച്ചു. വാൽമീകിയുടെ അഭ്യർഥന പ്രകാരം 'ചിത്രകൂടം' എന്ന കുടിൽ ശ്രീരാമൻ പണിതു കൊടുത്തു.

നാരദമുനി ഒരിക്കൽ ആശ്രമം സന്ദർശിച്ചപ്പോൾ ശ്രീരാമകഥകൾ മുഴുവനും വാൽമീകിയോടു പറഞ്ഞു . അതു കൂടാതെ, രാമായണം എഴുതാൻ പ്രേരിപ്പിക്കുകയും ചെയ്തു. ബ്രഹ്മാവ് ഇതിനുള്ള ജ്ഞാനം വാൽമീകി മഹർഷിക്കു പകർന്നു കൊടുത്തുവത്രെ.

രാമായണത്തിലെ ആദ്യ ശ്ലോകമായ 'മാനിഷാദ' എഴുതാനും ഒരു സംഭവം നിമിത്തമായി.

ഒരു ദിവസം, വാത്മീകി ഗംഗാസ്നാനത്തിനു പോയി. അന്നേരം, ഒരു വേടൻ ഇണ പക്ഷികളിൽ ആൺകിളിയെ അമ്പെയ്തു വീഴ്ത്തി. മുറിവേറ്റു പിടയുന്ന പക്ഷിയെ നോക്കി വ്യസനിച്ച്, ദേഷ്യപ്പെട്ട് എഴുതിയതാണ് 'മാനിഷാദ'.

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍