6-ഒറ്റമൂലി
This Malayalam eBooks-173 -ottamooli-6 -panacea- a book of medicine traditional- treatment methods in Kerala is a Malayalam health self help eBook in pdf format. Author- Binoy Thomas, Price- FREE
To download this safe Google Drive PDF eBook file-173, Click here-https://drive.google.com/file/d/1Q5oPZe7xfiDu986Huz7cSComJhgMFJg-/view?usp=sharing
ഉപ്പൂറ്റി വിണ്ടുകീറല്‍
മാവിന്റെ പശ തേക്കുക.
കാട്ടുപോത്തിന്റെ നെയ്യ് പുരട്ടുക.
മഞ്ഞളും വേപ്പിലയും തൈരില്‍ ചാലിച്ച് പുരട്ടുക.
മൈലാഞ്ചി കാലില്‍ അരച്ചിടുക.
ഒച്ചയടപ്പ്
ബ്രഹ്മിനീരില്‍ തേന്‍ കലര്‍ത്തി കഴിക്കുക.
ഇഞ്ചിയും ശര്‍ക്കരയും കുഴച്ചു കഴിക്കുക.
തേനില്‍ വയമ്പരച്ചു സേവിക്കുക.
ഉപ്പ് ചൂടുവെള്ളത്തില്‍ അലിയിച്ചു വായില്‍ കൊള്ളുക.
ഇരട്ടിമധുരം ചവച്ചിറക്കുക.
കഫശല്യം
നാരങ്ങാ വെള്ളത്തില്‍ തേന്‍ ഒഴിച്ച് കുടിക്കുക.
തേനും തുളസിനീരും ഉള്ളിനീരും ഇഞ്ചിനീരും മിശ്രിതമാക്കി സേവിക്കുക.
തിപ്പലി പൊടിച്ചു കല്‍ക്കണ്ടവും കൂട്ടി കഴിക്കുക.
കരള്‍രോഗം
മരമഞ്ഞള്‍ തേനില്‍ ചാലിച്ച് കഴിക്കുക.
കൂവളത്തിന്റെ ഇല ചവച്ചു തിന്നുക.
കീഴാര്‍നെല്ലി അരച്ചത് പാലിന്റെ കൂടെ കഴിക്കുക.
ലൈംഗികാസക്തിക്കുറവ‌്
എല്ലാ ദിവസവും കുറച്ച് ബദാം പരിപ്പ് തിന്നുക.
വാഴപ്പഴം കഴിക്കുക.
ചെറുപയര്‍ കറിവച്ച് ഒരുനേരമെങ്കിലും കഴിക്കുക.
നാരങ്ങാവെള്ളം ഒരു ഗ്ലാസ് എല്ലാ ദിവസവും കുടിക്കുക.
പാലും നെയ്യും കഴിക്കുക.
ലൈംഗികശേഷിക്കുറവ‌്
ബദാം പരിപ്പ് അരച്ചു പാലില്‍ ചേര്‍ത്ത് കുടിക്കുക.
ഈന്തപ്പഴം പാലിനോടൊപ്പം കുടിക്കുക.
നായ‌്ക്കുരണ പരിപ്പ് പാലില്‍ അരച്ചു ചേര്‍ത്ത് തേനും കൂട്ടി കഴിക്കുക.
കുറുനാക്ക്
മുക്കുറ്റി സമൂലം അരച്ച് ആട്ടിന്‍പാലില്‍ സേവിക്കുക.
മോരില്‍ മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് കഴിക്കുക.
കുഴിനഖം
കൂനന്പാലയുടെ കറ ദിവസവും ഒരു തവണ ഒഴിക്കുക.
മഞ്ഞളും മൈലാഞ്ചിയും കുഴിനഖത്തില്‍ പുരട്ടുക.
ചെറുനാരങ്ങാനീരു പുരട്ടുക.
കൈകാലുകളിലെ നീരിന‌്
മുരിങ്ങയിലയും ഉപ്പും കൂട്ടി അരച്ച് നീരുള്ള ഭാഗത്ത് നല്ലതുപോലെ പൊതിഞ്ഞു കെട്ടുക.
കൊളസ്ട്രോള്‍ കുറയാന്‍
ഉള്ളിയുടെ ഏതാനും അല്ലികള്‍ അരച്ചതു വെള്ളത്തില്‍ കലക്കി കുടിക്കുക.
വെളുത്തുള്ളിയുടെ അല്ലികള്‍ അരച്ച് നാരങ്ങാവെള്ളത്തില്‍ കുടിക്കുക.