4- ചുഴി
'Malayalam eBooks-229-souhrudam-4-'chuzhi' Author- Binoy Thomas, format-PDF, price-FREE ചുഴി സിൽബാരിപുരംരാജ്യത്തിലെ ഒരു ഗ്രാമം. അവിടെ ഒരു ഗുരുകുലം നടത്തി വരികയായിരുന്നു ആശാൻ. തിരക്കു കാരണം, കുട്ടികൾക്ക് അവിടെ പ്രവേശനം ലഭിക്കാൻ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. ഒരിക്കല്‍, അദ്ദേഹത്തിന്റെ ഇടതു കൈ വാതരോഗം വന്നു തളർന്നുപോയി. അതോടെ, ഗുരുകുലത്തിന്റെ പ്രതാപകാലമൊക്കെ അസ്തമിച്ചു. കുട്ടികൾ തീരെ കുറഞ്ഞു. മാത്രമല്ല, അവർക്ക് ആശാനെ പേടിയുമില്ലാതായി. ഒരിക്കൽ, ആശാൻ കുട്ടികളെ നീന്തൽ പഠിപ്പിക്കാനായി അടുത്തുള്ള തോട്ടിൽ കുട്ടികളെ ഇറക്കി ഒരു കയ്യുംകൊണ്ട് വിഷമിച്ച് പരിശീലിപ്പിച്ചു. അതേസമയം, ഒരു കുട്ടി മാത്രം ശ്ലോകങ്ങൾ ഉരുവിട്ട് അത് മനഃപാഠമാക്കാൻ കരയിലിരുന്നു. അതു ശ്രദ്ധിച്ച ആശാൻ, അവനോട് വെള്ളത്തിൽ ഇറങ്ങാൻ പറഞ്ഞു - "ആശാനേ, എനിക്കു കൊട്ടാരപണ്ഡിതൻ ആകാനാണ് ആഗ്രഹം. ഞാൻ കടത്തുകാരനോ, മീൻപിടിത്തക്കാരനോ, കക്കാ വാരാനോ പോകുന്നില്ല. എനിക്കു നീന്തല്‍ പഠിക്കേണ്ട" കുട്ടികളിൽ ഏറ്റവും മിടുക്കനായ വിദ്യാർഥിയായതിനാൽ ആശാൻ ഒന്നും മറുത്തു പറഞ്ഞതുമില്ല. വർഷങ്ങൾ കടന്നു പോയി. ആ കുട്ടിയുടെ ആഗ്രഹം സഫലമായി. പ്രഗൽ...