2-ഭ്രാന്തന്‍ഫിലോസഫി
Malayalam eBooks-241-sthreekshemam-2-'bhranthan philosophy'
Author- Binoy Thomas, book format-pdf, price- FREE.
സ്ത്രീക്ഷേമം-'ഭ്രാന്തന്‍ഫിലോസഫി'
ഇവിടെ ഫിലോസഫിക്കു ഭ്രാന്തു പിടിച്ചു എന്നല്ല, ഭ്രാന്തൻ പറയുന്ന തത്വശാസ്ത്രം എന്നാണ് ഉദ്ദേശിച്ചത്. ഭ്രാന്തന്മാർ വൃത്തികേടുകൾ പറയുമെങ്കിലും ഫിലോസഫി പറയുന്നതിൽ മിടുക്കരാണെന്ന് സത്യം.
ഒരിക്കൽ കോട്ടയംചന്തക്കവലയിലെ ബസ് സ്റ്റോപ്പിനടുത്തുള്ള ട്രാൻസ്ഫോർമറിന്റെ അരികിൽനിന്ന് ഒരു ഭ്രാന്തൻ വിളിച്ചു കൂവുന്നത് ബിനീഷ് ശ്രദ്ധിച്ചു- അശ്ലീലവും അലർച്ചയും ആട്ടും തുപ്പും മലയാളവും ഇംഗ്ലീഷും കലർത്തിയുള്ള പുലമ്പലിന്റെ ഏകദേശ ആശയപരിഭാഷ ഇതായിരുന്നു -
"All Indians are my brothers and sisters എന്ന് വല്യ വകുപ്പു പറഞ്ഞ് സ്കൂളിൽ പ്രതിജ്ഞ എടുത്തിട്ട് പെണ്ണുങ്ങൾക്ക് പകലും രാത്രിയിലും ഒരുപോലെ ജീവിക്കാൻ പറ്റാത്ത നാട്! ശരിക്കും ഇന്ത്യക്കാര് ആങ്ങള പെങ്ങമ്മാരാണെങ്കിൽ ഇതുപോലെ പീഡനം നടക്കുമോ? ഇല്ല- ഒരുപാടു കുറയും. എന്നാൽ, ..മക്കൾക്ക് അറിയാൻ മേലാത്ത ഒരു കാര്യം ഞാൻ പറഞ്ഞു തരാം - നമ്മളെല്ലാം ആങ്ങള പെങ്ങമ്മാരാ. എങ്ങനെയാ? നമ്മള് ആകാശത്തൂന്ന് പൊട്ടിവീണതല്ല. കയറിൽ തൂങ്ങിയിറങ്ങിയതുമല്ല. നൂറു വർഷം മുൻപ് ഈ കോട്ടയം ജില്ലേല് എത്ര പേരുണ്ടായിരുന്നു.(സംഖ്യ പറഞ്ഞത് ബിനീഷിനു പിടികിട്ടിയില്ല) അവർ നിന്റെയൊക്കെ മുതുമുത്തച്ചൻമാരായിരുന്നു. ആയിരം വർഷങ്ങൾക്കു മുൻപ് നിങ്ങൾടെ പൂർവികരെ വിരലിൽ എണ്ണാമായിരുന്നു. അങ്ങനെ പറഞ്ഞു വരുമ്പോൾ നമ്മളെല്ലാം സഹോദരീ സഹോദരന്മാരാ..മക്കളേ! കുറെ മുഴുത്ത കുടുംബക്കാരും ജാതിക്കാരും വല്യ പാരമ്പര്യവുമായി വന്നേക്കുന്നു.. പ്ഫ.."
ആ ഭ്രാന്തൻഫിലോസഫിയിൽ മനോഹരമായ ആശയം ഒളിച്ചിരിപ്പുണ്ടായിരുന്നു. കാരണം, നമ്മളെല്ലാം വളരെ അകന്ന ബന്ധത്തിലുള്ള സഹോദരങ്ങൾതന്നെയാണ്. ഇപ്പോള്‍, വലിയ പാരമ്പര്യമഹത്വം വിളമ്പുന്ന കുടുംബങ്ങളുടെ പിന്നിലേക്കുള്ള നാലോ അഞ്ചോ തലമുറയില്‍ കൂടുതലൊന്നും വിവരങ്ങള്‍ അറിയില്ല. എന്നാല്‍, കുടുംബ ചരിത്രം ആര്‍ക്കും നന്നായി പെരുപ്പിച്ചു പുസ്തകമാക്കാനും പറ്റും! പണ്ടത്തെ, ആര്യന്മാരും ദ്രാവിഡന്മാരും പടര്‍ന്നു പന്തലിച്ച് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളുമുണ്ടായി. ഇത്രയും മതങ്ങളും ജാതികളും ഉപജാതികളും പണ്ടില്ലായിരുന്നല്ലോ. അപ്പോള്‍, സംശുദ്ധമായ വേരുകള്‍ ആര്‍ക്ക് അവകാശപ്പെടാനാകും?
പല ദിനപത്രങ്ങളിലും പീഡന വാര്‍ത്തകള്‍ക്കായി ഒരു പേജുതന്നെ മാറ്റി വച്ചിരിക്കുന്നു! അത്രമാത്രം എണ്ണം പെരുകിയ ഇക്കാലത്ത് പെൺകുഞ്ഞുങ്ങളെയും പെൺകുട്ടികളെയും യുവതികളെയും പ്രായമായ സ്ത്രീകളെയും നമ്മുടെ വേണ്ടപ്പെട്ടവർതന്നെയെന്ന് കരുതി ബഹുമാനിച്ചു ജീവിക്കാമല്ലോ. ഇനിയങ്ങ്, സഹായിച്ചില്ലെങ്കിലും സ്നേഹിച്ചില്ലെങ്കിലും പരിഗണിച്ചില്ലെങ്കിലും വേണ്ടില്ല, മിനിമം- ഒരു ഉപദ്രവിക്കാത്ത ലോകമെങ്ങും നിറയട്ടെ. സ്ത്രീയുടെ മഹത്വമറിഞ്ഞ ഭാരത സംസ്കാരം - ഭൂമീദേവി, ഭാരതാംബ എന്നല്ലേ വിളിച്ചത്?
To download this google drive pdf file-241, click here-
https://drive.google.com/file/d/15s4DgWgobehJBDnn6vtJKHIA36-G-lPF/view?usp=sharing