Malayalam eBooks-409-souhrudam-9-swarnameenum thavalakkuttanum Author- Binoy Thomas, Price- FREE സിൽബാരിപുരംദേശത്ത് ആഴമേറിയ ഒരു കുളം ഉണ്ടായിരുന്നു. അതിനുള്ളിൽ പലതരം മീനുകളും തവളകളും മറ്റുള്ള ജലജീവികളുമൊക്കെയുണ്ട്. എങ്കിലും, കുളത്തിലെ പ്രധാന ആകർഷണം ഏതാനും സ്വർണമീനുകളായിരുന്നു. അവ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുമ്പോൾ സ്വർണാഭരണങ്ങൾ ആണെന്നേ തോന്നുകയുള്ളൂ. അവിടെ, ഒരു ചെറിയ തവളക്കുട്ടനും സ്വർണമീനും തമ്മിൽ വലിയ കൂട്ടായി. അവർ വെള്ളത്തിൽ നീന്തിക്കളിച്ചു നടക്കുക പതിവാണ്. ഒരു ദിവസം, ആമയാശാൻ അതു വഴി വന്നു. നൂറു വയസിനുമേൽ പ്രായമുള്ള അത്, കുളത്തിലെ വെള്ളം കുടിക്കുന്ന വേളയിൽ, മീനും തവളയും ഒരുമിച്ചു നീന്തുന്നതു കണ്ടു. ആമ പറഞ്ഞു - "എടാ, തവളക്കുട്ടാ, നിന്റെ തരപ്പടിക്കാരുടെ കൂടെ പോയി കളിക്കാൻ നോക്ക്. അവന്റെ തിളക്കം നിനക്കു നല്ലതിനല്ല " അപ്പോൾ, തവളക്കുട്ടൻ പിറുപിറുത്തു - "നമ്മളേപ്പോലെ ഓടിച്ചാടി കുത്തിമറിഞ്ഞു നടക്കാൻ പറ്റാത്ത ആമയാശാന് മുഴുത്ത കണ്ണുകടിയാണ്" കുറച്ചു നേരം കഴിഞ്ഞപ്പോൾ വലിയൊരു നീർക്കാക്ക അതുവഴി പറന്നു പോയി. ദൂരദേശത്തേക്ക് പോകുകയായിരുന്നുവെങ്കിലും വെള്ളത്തിലെ സ്വർണനിറം കണ്ടപ...