'Malayalam eBooks-266-souhrudam-5-'itthilkkannikal' is the story of friendship, companion, friends, better relationship, story series. Author- Binoy Thomas, format-PDF, price-FREE സുഹൃത്ത്, സൗഹൃദം, കൂട്ട്, കൂട്ടുകാര്‍, സുഹൃത്തുക്കള്‍, ഫ്രണ്ട്ഷിപ്പ്, ചങ്ങാത്തം, ചങ്ങാതി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന 'സൗഹൃദം-6- ഇത്തിള്‍കണ്ണികള്‍ ഇവിടെ വായിക്കാം. ഒരു പുരയിടത്തിൽ പാഴ്മരവും ചെറുമാവും അടുത്തടുത്തായി വളർന്നുവന്നു. അതിനിടയിൽ, പാഴ്മരത്തിന്റെ ചുവട്ടിൽ കുരുമുളകുചെടി തനിയെ വളർന്ന് ആ മരത്തിൽ ഒട്ടിപ്പിടിച്ചു. അതേസമയം, മാവിൻചുവട്ടിൽ ചെറിയൊരു ഇത്തിൾക്കണ്ണിയാണ് അഭയം പ്രാപിച്ചത്. കുറച്ചു കാലം കഴിഞ്ഞു. ഒരിക്കൽ, ആ നാട്ടിൽ ശക്തിയായ കാറ്റു വീശാൻ തുടങ്ങി. പതിവില്ലാത്ത വിധം അത് നാടെങ്ങും നാശം വിതച്ചു തുടങ്ങി. ഒരു തെങ്ങ് കടപുഴകി വീട്ടുകാരന്റെ കന്നുകാലിക്കൂട് തകർന്നു വീണു! ആ ദേഷ്യത്തിൽ അയാൾ കലിതുള്ളി പറമ്പിലൂടെ നടന്ന് പിറുപിറുത്തു. കൂടെ മകനുമുണ്ടായിരുന്നു. പിന്നെ, മാവിന്റെയും പാഴ്മരത്തിന്റെയും അരികു ചേർന്ന് നടന്നപ്പോൾ അയാൾ പറഞ്ഞു - "ഈ പറമ്പിൽ ആവശ്യമില്ലാത്ത ഒരൊറ്റ മരം പോലും ന...