6- ഇത്തിള്‍ക്കണ്ണികള്‍

'Malayalam eBooks-266-souhrudam-5-'itthilkkannikal' is the story of friendship, companion, friends, better relationship, story series. Author- Binoy Thomas, format-PDF, price-FREE
സുഹൃത്ത്, സൗഹൃദം, കൂട്ട്, കൂട്ടുകാര്‍, സുഹൃത്തുക്കള്‍, ഫ്രണ്ട്ഷിപ്പ്, ചങ്ങാത്തം, ചങ്ങാതി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന 'സൗഹൃദം-6-ഇത്തിള്‍കണ്ണികള്‍ ഇവിടെ വായിക്കാം.

ഒരു പുരയിടത്തിൽ പാഴ്മരവും ചെറുമാവും അടുത്തടുത്തായി വളർന്നുവന്നു. അതിനിടയിൽ, പാഴ്മരത്തിന്റെ ചുവട്ടിൽ കുരുമുളകുചെടി തനിയെ വളർന്ന് ആ മരത്തിൽ ഒട്ടിപ്പിടിച്ചു. അതേസമയം, മാവിൻചുവട്ടിൽ ചെറിയൊരു ഇത്തിൾക്കണ്ണിയാണ് അഭയം പ്രാപിച്ചത്.
കുറച്ചു കാലം കഴിഞ്ഞു. ഒരിക്കൽ, ആ നാട്ടിൽ ശക്തിയായ കാറ്റു വീശാൻ തുടങ്ങി. പതിവില്ലാത്ത വിധം അത് നാടെങ്ങും നാശം വിതച്ചു തുടങ്ങി. ഒരു തെങ്ങ് കടപുഴകി വീട്ടുകാരന്റെ കന്നുകാലിക്കൂട് തകർന്നു വീണു!

ആ ദേഷ്യത്തിൽ അയാൾ കലിതുള്ളി പറമ്പിലൂടെ നടന്ന് പിറുപിറുത്തു. കൂടെ മകനുമുണ്ടായിരുന്നു. പിന്നെ, മാവിന്റെയും പാഴ്മരത്തിന്റെയും അരികു ചേർന്ന് നടന്നപ്പോൾ അയാൾ പറഞ്ഞു -
"ഈ പറമ്പിൽ ആവശ്യമില്ലാത്ത ഒരൊറ്റ മരം പോലും നിർത്താതെ വെട്ടിക്കളയാം. നമ്മുടെ പശുത്തൊഴുത്ത് പോയതുപോലെ കാറ്റടിച്ച് ഇനിയും പ്രശ്നം വരരുത്"
ഇതു കേട്ട് പാഴ്മരം ഞെട്ടിവിറച്ചു!

അവർ പോയപ്പോൾ മാവ് പറഞ്ഞു -
"ഹായ്, മിസ്റ്റർ പാഴ്, നിന്റെ ദേഹത്ത് മഴു വീഴാൻ പോകുന്നു"
പാഴ്മരം ദയനീയമായി മാവിനെ നോക്കി -
"ഹൊ! മൂവാണ്ടൻമാവായി ജനിച്ചത് നിന്റെ ഭാഗ്യം!"
അത് ദുഃഖഭാരത്താൽ തല കുനിച്ചു.

താമസിയാതെ, അയാളും മകനും ചേർന്ന് ഓരോ മരവും വെട്ടിത്തുടങ്ങി. പ്രയോജനം ചെയ്യുന്ന ചിലതിന്റെ കൊമ്പ് വെട്ടിയിറക്കി. മറ്റു ചിലത് ചുവടെ മുറിച്ചു കളഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ ഒരു ദിനം അവർ പാഴ്മരത്തിന്റെ അടുത്തെത്തി.
മകൻ മഴു ഓങ്ങുന്നതിനു തൊട്ടു മുൻപ് -
"മോനേ, ഇതില് കുരുമുളക് തിരിയിട്ടല്ലോ. കണ്ടിട്ട് നല്ല ഇനമാണെന്നു തോന്നുന്നു, ഈ പാഴുകൊണ്ട് ഗുണമുണ്ട്, വെട്ടേണ്ട"

അവൻ തിരിഞ്ഞു നടന്നപ്പോൾ മാവിനെ നോക്കി പറഞ്ഞു-
"ഹൊ! ഇതു മുഴുവൻ ഇത്തിൾക്കണ്ണി മൂടി. തെക്കേപ്പറമ്പിൽ രണ്ടു മൂവാണ്ടൻ മാവുണ്ടല്ലോ. നമുക്ക് ഇതു കളഞ്ഞേക്കാം"
“ഉം"
അഛന്‍ മൂളിയ ഉടന്‍തന്നെ, മകന്റെ കയ്യിലെ മഴു മാവിന്റെ കടയ്ക്കൽ വീണു!
"ഹമ്മേ.."
മാവിന്റെ ദീനരോദനം പാഴ്മരവും കുരുമുളകുവള്ളിയും കേട്ടു .
അന്നേരം പാഴ്മരം വള്ളിയോടു പറഞ്ഞു -
"സുഹൃത്തേ, നീയെന്റെ ജീവൻ രക്ഷിച്ചു. ഒരുപാട് നന്ദിയുണ്ട്"
"തിരികെ ഞാൻ നിന്നോടും നന്ദി പറയട്ടെ, നിന്നെ ചുറ്റിപ്പിടിച്ചാണ് ഞാൻ സന്തോഷത്തോടെ ഇത്രയും വളർന്നു വലുതായത്!"

ആശയം- നല്ലവരുമായുള്ള ചങ്ങാത്തം നമ്മെ പലവിധ ആപത്തുകളിൽനിന്നും രക്ഷിക്കുന്നു. എന്നാൽ, ഇത്തിൾക്കണ്ണി പോലുള്ള സൗഹൃദങ്ങൾ വെള്ളവും വളവും ഊർജവും വലിച്ചെടുത്ത് നാശമുണ്ടാക്കുന്നു. നിങ്ങളിൽ, ഏതെങ്കിലും വ്യക്തികളോ ദുശ്ശീലങ്ങളോ ഇത്തിൾക്കണ്ണിപോലെ പടർന്നു പിടിച്ചുവോ? എങ്കില്‍, ഈ നിമിഷം തന്നെ പറിച്ചു കളഞ്ഞു സ്വയം രക്ഷിക്കുമല്ലോ.
Online browser reading/ download/ offline reading of this safe Google Drive PDF eBook-266 file, click here-
https://drive.google.com/file/d/1WMPXBrG_IKu9WUSvTvNEChblDByObYIm/view?usp=sharing

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍