2-ഷോര്‍ട്ട് കട്ട്
Malayalam eBooks-301-suraksha-2-short cut Author- Binoy Thomas, Price- free ഷോര്‍ട്ട് കട്ട് ബിജേഷ് മമ്മിയെ എയർപോർട്ടിൽ കൊണ്ടുവിടുന്നതിനായി ടാക്സി കാർ വിളിച്ചു. ഡ്രൈവർ അല്പം പ്രായമുള്ള ആളാണ്. കുടിയും വലിയും മറ്റു ദുശ്ശീലങ്ങളൊന്നുമില്ലാത്ത മനുഷ്യൻ. മാത്രമല്ല, അയാള്‍ക്ക് അവന്റെ പപ്പയുമായി അനേകം വർഷങ്ങളുടെ പരിചയവുമുണ്ട്. നെടുമ്പാശേരിക്കു പോകാൻ എം.സി. റോഡിലൂടെ പോകാമെന്ന്ബിജേഷ്അയാളോട് പറഞ്ഞു. എന്നാൽ, കോട്ടയത്തു നിന്ന്കുമരകം വൈക്കം വഴി പോകാമെന്ന്പറഞ്ഞ്ആ വഴിയെ കാർ പായിച്ചു. വഴി നീളെ കുഴികളും ഹംപുകളും കാരണം ഒട്ടും യാത്രാ സുഖം ഉണ്ടായിരുന്നില്ല. കാരണം, മമ്മിക്ക് യു .എസ് വരെ പോകാനുള്ളതാണ്. കാറിനു പറയുന്ന കൂലി കൊടുക്കുന്നുണ്ടല്ലോ. അതിനാൽ, ബിജേഷ് മെയിൻ റോഡിന്റെ കാര്യം ഒന്നു കൂടി പറഞ്ഞു. ഇത്തവണ അയാളുടെ പൊട്ടൻകളി നിർത്തിയിട്ട്കാര്യം പറഞ്ഞു - "ഇതിലേ പോയാൽ 96 കി ലോമീറ്ററേ വരൂ . അഞ്ചു കിലോമീറ്റർ ലാഭമുണ്ട്" മോശം വഴിയെ പോയാൽ മൈലേജും യാത്രാസുഖവും കിട്ടില്ല. പാർട്സിനു തേയ്മാനവും അപകട സാധ്യതയും കൂടും . പക്ഷേ, ബിജേഷ് ഒന്നും മിണ്ടിയില്ല. ഒരു അത്യാവശ്യത്തിന് എപ്പോൾ ഓട്ടം വിളിച്ചാലും ഇയാൾ ഓടി വരുന്ന കാര...