2-ഷോര്‍ട്ട് കട്ട്‌

Malayalam eBooks-301-suraksha-2-short cut

Author- Binoy Thomas, Price- free
ഷോര്‍ട്ട് കട്ട്

ബിജേഷ് മമ്മിയെ എയർപോർട്ടിൽ കൊണ്ടുവിടുന്നതിനായി ടാക്സി കാർ വിളിച്ചു.

ഡ്രൈവർ അല്പം പ്രായമുള്ള ആളാണ്. കുടിയും വലിയും മറ്റു ദുശ്ശീലങ്ങളൊന്നുമില്ലാത്ത

മനുഷ്യൻ. മാത്രമല്ല, അയാള്‍ക്ക് അവന്റെ പപ്പയുമായി അനേകം വർഷങ്ങളുടെ

പരിചയവുമുണ്ട്.

നെടുമ്പാശേരിക്കു പോകാൻ എം.സി. റോഡിലൂടെ പോകാമെന്ന്ബിജേഷ്അയാളോട്

പറഞ്ഞു. എന്നാൽ, കോട്ടയത്തു നിന്ന്കുമരകം വൈക്കം വഴി പോകാമെന്ന്പറഞ്ഞ്ആ

വഴിയെ കാർ പായിച്ചു.

വഴി നീളെ കുഴികളും ഹംപുകളും കാരണം ഒട്ടും യാത്രാ സുഖം ഉണ്ടായിരുന്നില്ല.

കാരണം, മമ്മിക്ക് യു .എസ് വരെ പോകാനുള്ളതാണ്. കാറിനു പറയുന്ന കൂലി

കൊടുക്കുന്നുണ്ടല്ലോ. അതിനാൽ, ബിജേഷ് മെയിൻ റോഡിന്റെ കാര്യം ഒന്നു കൂടി

പറഞ്ഞു. ഇത്തവണ അയാളുടെ പൊട്ടൻകളി നിർത്തിയിട്ട്കാര്യം പറഞ്ഞു -

"ഇതിലേ പോയാൽ 96 കി ലോമീറ്ററേ വരൂ . അഞ്ചു കിലോമീറ്റർ ലാഭമുണ്ട്"

മോശം വഴിയെ പോയാൽ മൈലേജും യാത്രാസുഖവും കിട്ടില്ല. പാർട്സിനു

തേയ്മാനവും അപകട സാധ്യതയും കൂടും . പക്ഷേ, ബിജേഷ് ഒന്നും മിണ്ടിയില്ല. ഒരു

അത്യാവശ്യത്തിന് എപ്പോൾ ഓട്ടം വിളിച്ചാലും ഇയാൾ ഓടി വരുന്ന കാര്യം മറക്കാൻ

പാടില്ലല്ലോ.

മൂന്നു മാസങ്ങൾക്കു ശേഷം മമ്മിയെ കൊണ്ടുവരാനായി അയാളുടെ കാറു തന്നെ

വിളിച്ചു. യാത്രയുടെ തുടക്കത്തിൽത്തന്നെ ഒരു ഗട്ടറിൽ ചാടിയപ്പോൾ വലിയ 'ടക്ക്'

ശബ്ദം കേട്ടു .

അയാൾ കാർ നിർത്തി നോക്കിയെങ്കിലും ഒന്നും അസ്വഭാവികമായി കണ്ടില്ല.

ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ സ്റ്റീയറിങ്ങിനു പിറകിലായി തെളിഞ്ഞു

നിൽക്കുന്ന റെഡ് ഇൻഡിക്കേറ്റർ നോക്കി അയാൾ പറഞ്ഞു -

"പാർക്കിങ്ങ്ലൈറ്റ് ഓൺ ആയി കിടക്കുകയാണ്. അത്കേടായെന്നു തോന്നുന്നു ''

പക്ഷേ, ബിജേഷിന്എന്തോ പന്തികേടു തോന്നി. അവൻ ആ കാർ കമ്പനിയുടെ ട്രബിൾ

വാണിങ് ഇൻഡിക്കേറ്ററുകൾ ഫോണിൽ പരതി. ആ സിഗ്നൽ സ്ഥിരമായി തെളിഞ്ഞു

കിടന്നാൽ രണ്ട്അർഥമുണ്ട്- ഒന്നെങ്കിൽ ഹാൻഡ്ബ്രേക്ക്തകരാർ, അല്ലെങ്കിൽ ഓയിൽ

ലീക്ക്.

ഡ്രൈവറെ ബിജേഷ്ഇക്കാര്യം ധരിപ്പിച്ചപ്പോൾ അത്ഹാൻഡ് ബ്രേക്കിന്റെയാണെന്ന്

അയാൾ സ്വയം വിധിയെഴുതി.

തിരികെ മമ്മിയുമായി യാത്ര കഴിഞ്ഞ് വീട്ടിൽ വന്നു കയറിയപ്പോൾ ബിജേഷ്

ഓർമ്മിപ്പിച്ചു -

"കാർ ഡീലർ വർക് ഷോപ്പിൽ ഒന്നു കാണിക്കു ന്നതു നല്ലതാ. അങ്കിൾ സ്ഥിരമായി

ലോങ്ങ്പോകുന്നതല്ലേ"

തന്റെ സംശയം തീര്‍ക്കാമെന്നു കരു തി ഒരാഴ്ച കഴിഞ്ഞപ്പോൾ ബി ജേഷ് അയാളെ

ഫോണിൽ വിളിച്ചു.

മറുപടി ഇങ്ങനെ -

"മോനേ, അത് ബ്രേക്ക്ഫ്ലൂയിഡ് ലീക്ക്ആയിരു ന്നു . ആറായിരം രൂപയു ടെ പുതിയത്

വച്ചു. അന്ന് നമ്മൾ പോയപ്പോൾ കല്ല് അടിച്ചതാ"

ആശയം -

ബ്രേക്ക്ഫ്ലൂയിഡ്ലീക്ക്വന്നാല്‍ ക്രമേണ യാത്ര യ്ക്കിടയില്‍ ബ്രേക്ക്കുറയും. കുറെ

ദൂരം കൂടി കഴിയുമ്പോള്‍ ബ്രേക്കിന്റെ നിയന്ത്രണം പോയി ഗുരുതര അപകടങ്ങള്‍

വരുത്തുകയും ചെയ്യും! അതിനാല്‍, കുറച്ചു ദൂരക്കൂടുതല്‍ ഉണ്ടെങ്കിലും കഴിവതും നല്ല

വഴിയിലൂടെ യാത്ര ചെയ്യുക. തകരാര്‍ കണ്ടാല്‍ ഉടന്‍ വര്‍ക്ക്ഷോപ്പില്‍ കയറ്റുക.

എത്ര വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ

പുല്ലുപോലെ തള്ളരുത്. ചിലരുടെ പ്രായോഗിക ബുദ്ധി അനുഭവ പാരമ്പര്യങ്ങളെ

മറികടന്നേക്കാം.

Online browser reading →download →offline reading of this safe Google Drive PDF file-301, Click here-

https://drive.google.com/file/d/1aM9QOEaKu2WlAXN6Esmjl06_reD3h7Nq/view?usp=sharing

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍