Malayalam eBooks-379-souhrudam-7-souhrudakoottam Author- Binoy Thomas, Price- FREE പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് കുഞ്ചു എന്നൊരു സാധു മനുഷ്യൻ ജീവിച്ചിരുന്നു. കരിമ്പിൻകൃഷി ചെയ്തിരുന്നതിനാൽ പഞ്ചാരക്കുഞ്ചു എന്നായിരുന്നു വിളിപ്പേര്. നാട്ടുകാർക്കെല്ലാം കുഞ്ചുവിനെ വലിയ ഇഷ്ടമാകയാൽ സുഹൃത്തുക്കളെന്നു പറഞ്ഞാൽ കുഞ്ചുവിന് സ്വകാര്യ അഹങ്കാരമായി തോന്നിയിരുന്നു. അങ്ങനെയിരിക്കെ, ആ ദേശത്ത് കരിമ്പിൻകൃഷിക്ക് ഏതോ അജ്ഞാതരോഗം പിടിപെട്ട് കുഞ്ചുവിന്റെ കൃഷിയാകെ നശിച്ചുപോയി. അയാൾ പട്ടിണിയിലായി. അതേ സമയം, അവന്റെ കൂട്ടുകാർ മറ്റു കൃഷികളിലും പണികളിലും ഏർപ്പെട്ടിരുന്നതിനാൽ അവരൊന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതുമില്ല. ആ സമയത്ത്, കുഞ്ചു തന്റെ ഉറ്റ ചങ്ങാതിമാരോട് കുറച്ചു വെള്ളിനാണയങ്ങൾ കടം ചോദിച്ചു. എന്നാൽ മറുപടികൾ നിരാശാജനകമായിരുന്നു - "കടം കൊടുക്കാനുള്ള പണമൊന്നും എന്റെ കയ്യിലില്ല" "മകളുടെ വിവാഹ ആവശ്യത്തിനുള്ള പണം, നിനക്കു കടം തരാനാവില്ല" "കുഞ്ചുവിന് പണം തന്നാലും എങ്ങനെ വീട്ടാനാണ്? ഇനി തന്റെ കരിമ്പു കൃഷിയൊന്നും ഈ ദേശത്ത് നടക്കില്ല" "വേറെ ആരോടെങ്കിലും ചോദിക്ക് " കുഞ്ചുവിന്റെ...