10-കാട്ടാനയുടെ ചങ്ങാത്തം
Malayalam eBooks-414-souhrudam-10-kattanayude changatham Author- Binoy Thomas, Price- FREE കാട്ടാനയുടെ ചങ്ങാത്തം ഒരു കാലത്ത്, സിൽബാരിപുരവും കോസലപുരവും മനുഷ്യവാസം തീരെ കുറവുള്ള കൊടുംകാടായിരുന്നു. ഒരിക്കൽ, കോസലപുരംകാട്ടിൽ കറുമ്പൻകാട്ടാന കൂട്ടുകാരുമൊന്നിച്ച് തിന്നു മദിച്ച് കൂത്താടി നടക്കുകയായിരുന്നു. പക്ഷേ, ഇടയ്ക്ക് അവനു വഴിതെറ്റി. ആനത്താരകൾ കണ്ടുപിടിക്കാൻ പിന്നെ കഴിഞ്ഞില്ല. കറുമ്പൻ ഒരുപാടു ദൂരം അലഞ്ഞു തിരിഞ്ഞ് സിൽബാരിപുരംകാട്ടിലെത്തി. പലയിടത്തും തേടിയിട്ടും ആനകളെയൊന്നും കണ്ടില്ല. മുൻപ്, കൂട്ടമായി നടന്നു ശീലമുള്ള കറുമ്പന് കൂട്ടില്ലാതെ പറ്റില്ലെന്നായി. അപ്പോൾ അതുവഴി ഒരു കുറുക്കൻ വന്നു. കറുമ്പൻ ചോദിച്ചു - "ഹേയ്... കുറുക്കാ എന്നെ നിന്റെ ചങ്ങാതിയാക്കാമോ? ഞാനിവിടെ പുതിയതായി വന്നതാണ് " കുറുക്കൻ പരിഹസിച്ചു - "ഞങ്ങൾ ആനകളേക്കാൾ ബുദ്ധിശാലികളും മഹാസൂത്രക്കാരുമാണ്. നിന്റെ കൂട്ട് എനിക്കു വേണ്ട" കറുമ്പൻ മുന്നോട്ടു നടന്നപ്പോൾ ഒരു കുരങ്ങൻ മരത്തിലൂടെ തൂങ്ങിയാടുന്നതു കണ്ടു. കറുമ്പൻ ചോദ്യം ആവർത്തിച്ചു. കുരങ്ങൻ പല്ലിളിച്ചു ഗോഷ്ഠി കാട്ടി ചോദിച്ചു - "എന്റെ കൂടെ മരത്തിൽ ചാടി നടക്കാൻ ന...