Posts

Showing posts from 2020

Story of Arjuna

  അർജുനന്റെ ലക്ഷ്യം  ഒരിക്കൽ , ദ്രോണാചാര്യർ കൗരവരെയും പാണ്ഡവരെയും അസ്ത്രവിദ്യ പഠിപ്പിക്കാൻ തുടങ്ങിയ സമയം . 100 കൗരവരും 5 പാണ്ഡവരും അവിടെയുണ്ടായിരുന്നു . പഠനത്തിന്റെ ഭാഗമായി ഒരു മരത്തിന്റെ മുകളിലത്തെ ശിഖരത്തിൽ കളിത്തത്തയെ ഉണ്ടാക്കി കെട്ടിത്തൂക്കിയിരുന്നു . തത്തയെ അമ്പെയ്തു വീഴ്ത്തുക എന്നതായിരുന്നു അവർക്കുള്ള പരീക്ഷ . അപ്പോൾ , ദ്രോണാചാര്യർ എല്ലാവരോടുമായി നിർദ്ദേശിച്ചു : " നിങ്ങളുടെ ശ്രദ്ധ പൂർണമായും തത്തയിലായിരിക്കണം " ഓരോ ആളും അസ്ത്രം തൊടുത്തുവിടുന്നതിനുമുൻപ് , ദ്രോണാചാര്യർ ചോദിച്ചു : " നിങ്ങൾ എന്തു കാണുന്നു ?" അവരെല്ലാവരും അവരുടെ കൺമുന്നിലുള്ള ഉത്തരങ്ങൾ പറഞ്ഞു - " ഞാൻ തത്തയെ കാണുന്നു " " മരക്കൊമ്പിലെ തത്തയെ കാണുന്നു " " എനിക്കെല്ലാം കാണാം . വൃക്ഷവും ശിഖരങ്ങളും അതിലെ തത്തയെയും " " ആകാശവും മരവും കാണാം " അത്തരത്തിലുള്ള അനേകം മറുപടികൾക്കു മുന്നിൽ ദ്രോണാചാര്യർ തൃപ്തനായില്ല . അവരുടെ അസ്ത്രങ്ങൾ ലക്ഷ്യത്തിലെത്തിയതുമില്ല . പിന്നീട് , അർജുനന്റെ ഊഴമായി - " ഞാൻ തത്തയുടെ കണ്ണു മാത്രം കാണുന്നു " അനന്തരം , അ...

Interview sancharam

  ഇന്റര്‍വ്യൂ സഞ്ചാരം- ഒരു ആക്ഷേപഹാസ്യം നിറഞ്ഞ കഥ. ബിനീഷ് ഇന്റർവ്യൂവിന് പതിവുപോലെ പഠനരേഖകളുടെ ചാക്കുമെടുത്ത് യാത്രയായി . ഇന്റർവ്യൂസമയം പത്തു മണിക്ക് . കുറെ അകലെയായതിനാൽ വളരെ നേരത്തേ ഒൻപതേകാലിനു സ്ഥലത്തെത്തി . കാരണം , പ്രതികൂല യാത്രാ സന്ദർഭങ്ങളെയും മുന്നേ കാണണമല്ലോ . എന്നാൽ , അടിപൊളി ബിൽഡിങ്ങിൽ റിസപ്ഷനു മുന്നിൽ ഒൻപതേകാലിനു കുത്തിയിരിപ്പു തുടങ്ങി . പല ഉദ്യോഗാർഥികളും ആകാംക്ഷയോടെയും അമ്പരപ്പോടെയും ഇരിപ്പുറയ്ക്കാതെ വിഷമിക്കുന്നുണ്ടായിരുന്നു . കാരണം , പറയാൻ അല്പം ഗമയുള്ള പോസ്റ്റാണ് സബ് എഡിറ്റർ . എന്നാൽ , ബിനീഷിന് ഇതൊന്നും അത്ര പുതുമയുള്ളതായിരുന്നില്ല . കാരണം , കൊക്ക് എത്ര കുളം കണ്ടതാണ് ? അവന്റെ മനസ്സും പുറവുമെല്ലാം പലതരം അഭിമുഖം വഴിയായി തഴമ്പിച്ചിരുന്നല്ലോ . പത്തു മണിക്കൊന്നും അഭിമുഖം തുടങ്ങിയില്ല . സ്ഥാപനത്തിന്റെ എം . ഡി . വേറൊരു സഞ്ചാരത്തിലാണത്രേ . രണ്ടു മണിക്കൂർ വൈകി പന്ത്രണ്ടിനു തുടങ്ങിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഇന്റർവ്യൂ അംഗങ്ങൾ ഊണിനു പോയത്രെ . ഉദ്യോഗാർഥിക ളില്‍ ഭക്ഷണം കഴിക്കേണ്ടവർക്കു പോകാമെന്ന് റിസപ്ഷനിലെ സുന്ദരിക്കോത കൃത്രിമച്ചിരിയോടെ പറഞ്ഞു . പിന്നെ , ബിനീഷ് ഹോട...

Interview story with lady professor

  പ്രഫസര്‍ ജോലി ബിജേഷ് ഒരു പത്രപരസ്യം കണ്ട് നഗരത്തിലെ ഒരു പ്രമുഖ പുസ്തക പ്രസാധകരുടെ സബ് എഡിറ്റർ തസ്തികയുടെ ഇന്റർവ്യൂ നേരിടാനെത്തി . ആ സ്ഥാപനം അപേക്ഷ അരിച്ചുപെറുക്കി കഴിവുള്ള നാലു പേരെ മാത്രമേ വിളിച്ചിട്ടുള്ളൂ . അതിൽ ഇവർ മൂന്നു പേരും മുപ്പതിൽ താഴെ പ്രായമുള്ളവരാണ് . എന്നാൽ , നാലാമത്തെയാൾ - തല നരച്ച ഒരു മാന്യയായ സ്ത്രീയായിരുന്നു . പൊടുന്നനെ , ബിജേഷി ന്‍റെ മനസ്സിൽ അല്പം ആശങ്ക കടന്നു കൂടി . കാരണം , ഈ ജോലിയെങ്കിലും ഇപ്പോൾ കിട്ടിയില്ലെങ്കിൽ കല്യാണം നീണ്ടു പോകും . പിന്നെ , അതൊക്കെ സ്വപ്നങ്ങളിൽ മാത്രമാകും . സമപ്രായക്കാരെ എങ്ങനെയും തോല്പിക്കാം ... പക്ഷേ , ഇവര്‍ ആരാണ് ? അയാൾ എതിരാളിയുടെ ശക്തിദൗർബല്യങ്ങൾ അറിയാമെന്നു കരുതി തിടുക്കത്തിൽ പരിചയപ്പെട്ടു . ആ സ്ത്രീ നിസ്സാരക്കാരിയല്ല ! ഭാരിച്ച യു . ജി . സി ശമ്പളം വാങ്ങി നഗരത്തിലെ പ്രമുഖ കോളജിൽ നിന്നും ഇപ്പോള്‍ റിട്ടയർ ചെയ്ത ഇംഗ്ലീഷ് പ്രഫസറിന് കനത്ത പെൻഷനും കിട്ടിത്തുടങ്ങിയിരിക്കുന്നു ! ബാക്കിയുള്ളവന്റെ കഞ്ഞിയിൽ പാറ്റയിടാൻ വന്നതിന്റെ കാരണമാണ് വിചിത്രം - ആ സ്ത്രീക്ക് വീട്ടില്‍ ഇരുന്ന്‍ ബോറടിച്ചിട്ടാണത്രെ ! ഒരായുസ്സ് മുഴുവൻ ഇംഗ്ലീഷ് പ...

Train journey satire story Malayalam

  സീസണ്‍ ടിക്കറ്റ് ബിജുക്കുട്ടൻ ജോലി കഴിഞ്ഞ് ട്രെയിനിൽ മടങ്ങുന്ന സമയം . യാത്രക്കിടയിൽ സ്ഥിരം കലപില സംസാരിക്കുന്ന ടീച്ചർമാരുടെ ഒരു സംഘമുണ്ട് . ലോകത്തുള്ള സകലമാന വിഷയങ്ങളേക്കുറിച്ചും തലനാരിഴ കീറി വിശദമായി പഠിച്ച് വാദങ്ങൾ ഉന്നയിച്ച് ബുദ്ധിജീവി ചമയുകയാണ് അവരുടെ പ്രധാന മൽസരം . അല്ലെങ്കിലും പത്രമാധ്യമങ്ങളിൽ ഓരോ ദിവസവും വിഷയങ്ങൾക്കു പഞ്ഞം വരാത്ത രീതിയിൽ വിത്തുപാകാൻ രാപകൽ ജോലിക്കാരുണ്ടല്ലോ . ഇവര്‍ ഒരു നിമിഷം പോലും വായടച്ചു വക്കില്ല . അതുകൊണ്ട് കഴിവതും അവരുടെ അടുത്തുനിന്നും മാറി ഇരിക്കാന്‍ അയാള്‍ നോക്കാറുണ്ട് . ഒരു ദിവസം - വൈകുന്നേരം ട്രെയിനിൽ ഒരു സാമൂഹിക അനീതിയേക്കുറിച്ച് വാദങ്ങളും പ്രതിവാദങ്ങളും ഉന്നയിച്ച് അധ്യാപികമാർ മുന്നേറുകയായിരുന്നു . അതിനൊപ്പം എതിർ സീറ്റിലിരുന്ന ബിജുക്കുട്ടൻ ഉൾപ്പെടെ മറ്റുള്ള സഹയാത്രികർക്കു ഈ വക തള്ളുകൾ അസഹ്യമായി അനുഭവപ്പെട്ടു . അപ്പോഴാണ് , ടി . ടി . വന്നത് - " ആ ടിക്കറ്റ് ഒന്നു കാണിക്ക് " എല്ലാവരും പഴ്സും ബാഗും തുറന്ന് ടിക്കറ്റ് കാണിച്ചു തിരികെ വാങ്ങിക്കഴിഞ്ഞു . ഒരു ടീച്ചർ ' ഞാനൊന്നുമറിഞ്ഞില്ലേ ' എന്ന മട്ടിൽ ജനാലയിലൂടെ വെളിയിലേക്കു നോക്കി...