ഡിജിറ്റല്‍ റീഡിംഗ്
ഡിജിറ്റല്‍ മലയാളം ബുക്കുകള്‍ വായിക്കാന്‍ ഏറ്റവും അനുയോജ്യമായത് ഏതായിരിക്കും? പലപ്പോഴായി അനേകം പേര്‍ എനിക്ക് മെയില്‍ ചെയ്ത ഒരു ചോദ്യമാണ്. ആദ്യംതന്നെ, ഒരു കാര്യം പറയട്ടെ- നേരിട്ടുള്ള പുസ്തക വായനയുടെ സുഖം ഒന്നിലും കിട്ടില്ല! എങ്കിലും, ഇ-വായനയുടെ കാര്യം പറയട്ടെ. നിങ്ങളുടെ മനസ്സില്‍ മൊബൈല്‍, ലാപ്, ടാബ്, ഡസ്ക് ടോപ്, സ്മാര്‍ട്ട് ടി.വി ഇ- റീഡര്‍....എന്നിങ്ങനെ പലതും ഉണ്ടാവും. എന്നാല്‍, ഇവയില്‍ ഓരോന്നിനും പലതരം പോരായ്മകള്‍ ഉണ്ടാവും. ഒന്നാമതായി, നാം ഏറ്റവും കൂടുതല്‍ സമയം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ വലിപ്പക്കുറവ് സുഖകരമായ വായനയുടെ വില്ലനാകുന്നു. കണ്ണിന്റെ ആയാസം ഒരു പ്രശ്നമാണ്. ഡസ്ക് ടോപ്പില്‍ വലിയ വായന കിട്ടുമെങ്കിലും മുറിയില്‍ ചെന്ന്‍ ഒരേ സ്ഥലത്തു തന്നെ വായിക്കേണ്ടിവരും. കൂടെ കൊണ്ടുപോകാന്‍ പറ്റില്ല. മാത്രമല്ല, ഒരു മേശയിലെ സ്ഥലമെടുത്ത് കൂടിയ കറന്റ് ബില്ലും ചൂടുള്ള മെഷീനും സഹിക്കണം. ലാപ്ടോപ് കുറച്ചുകൂടി സൗകര്യമുള്ള ഒന്നാണ്. വീട്ടിലെ പലയിടങ്ങളില്‍ പോയി മടിയില്‍ വച്ചു വായിക്കാമല്ലോ. എന്നാല്‍, വാങ്ങാനുള്ള വില കൂടുതല്‍. യാത്രയില്‍ എളുപ്പമുള്ള ...