Panacea, ottamooli

ഒറ്റമൂലി
ഒറ്റമൂലി മലയാളം ഇ ബുക്ക് എങ്ങനെ പ്രയോജനപ്പെടുന്നു അല്ലെങ്കില്‍ ഇതിന്‍റെ പ്രസക്തി എന്ത് എന്നു നാം അറിഞ്ഞിരിക്കണം. നമ്മുടെ പഴയ തലമുറകളുടെ ജീവിതം വളരെയേറെ കടപ്പെട്ടിരിക്കുന്നത് ഒറ്റമൂലിയോടായിരിക്കും. പ്രകൃതിയില്‍നിന്നു കിട്ടുന്ന സസ്യലോകത്തിന്‍റെ സംഭാവനകളും പ്രയോഗിച്ച് നാം ഇവിടംവരെയൊക്കെ എത്തിയെന്ന് പറയാം. എന്നാല്‍, വസൂരി പോലുള്ള വൈറസ്‌ ആക്രമണങ്ങളുടെ മുന്നില്‍ പകച്ചു നിന്നിട്ടുമുണ്ട് പഴയ മനുഷ്യര്‍. നാം നല്ല രീതിയില്‍ അലോപ്പതിമരുന്നുകള്‍ പ്രയോഗിച്ചു തുടങ്ങിയിട്ട് അരനൂറ്റാണ്ടില്‍ കൂടുതലായിട്ടില്ല. അതുവരെ വികസിതരാജ്യങ്ങളില്‍ മാത്രമേ മികച്ച ചികിത്സാ സൌകര്യങ്ങള്‍ ഉണ്ടായിരുന്നുള്ളൂ.

ഓരോ മനുഷ്യജീവിയും വ്യത്യസ്ത പാരമ്പര്യഘടകങ്ങള്‍ പേറുന്നവരും ആരോഗ്യകാര്യത്തില്‍ പലതട്ടില്‍ നില്‍ക്കുന്നവരുമായിരിക്കും. മാത്രമല്ല, രോഗപ്രതിരോധ ശക്തിയിലും മാറ്റങ്ങളുണ്ടാവാം. അതുകൊണ്ട്, ചിലരില്‍ അലോപ്പതിമരുന്നുകള്‍ ഫലിക്കുന്നതിനേക്കാള്‍ നന്നായി ഒറ്റമൂലികള്‍ പ്രവര്‍ത്തിച്ചു കാണപ്പെടുന്നുണ്ട്.

കേരളത്തിലെ നാട്ടിലും കാട്ടിലുമുള്ള ജൈവവൈവിധ്യം ഒട്ടേറെ ഒറ്റമൂലികള്‍ medicine traditional നമുക്കു പ്രദാനം ചെയ്തിട്ടുണ്ട്. അവയില്‍ പലതും അപ്രത്യക്ഷമായി പോകുന്നു എന്നുള്ളത് നാം ഏവരും ഓര്‍മ്മിക്കണം. ഒറ്റമൂലി ചെയ്യുന്ന ആളുകളില്‍ ചിലര്‍ ആദിവാസികളായിരിക്കും. ചിലര്‍ നാട്ടുവൈദ്യന്മാരും മറ്റുള്ളവര്‍ വെറും സാധാരണക്കാരും ആയിരിക്കും. അത്തരം അറിവുകള്‍ naturopathy ഇപ്പോള്‍ ചുരുങ്ങിച്ചുരുങ്ങി വരികയാണ‌്.

ഇതിനു പല കാരണങ്ങളുമുണ്ട്. ഈ ചികിത്സകര്‍ പൊതുവേ പറയുന്ന ചിലത്- "മരുന്ന് പറഞ്ഞുകൊടുത്താല്‍ ഇത് പിന്നെ ഞങ്ങള്‍ ചെയ്താല്‍ ഫലിക്കില്ല", "ഇത് വെളിയില്‍ മിണ്ടിയാല്‍ തല പൊട്ടിത്തെറിക്കും", "മൂപ്പന്‍ കോപിക്കും", "വനദേവതകള്‍ പിടിക്കും", "പാമ്പ് കൊത്തും", "പുലി പിടിക്കും" എന്നൊക്കെ. അങ്ങനെ അറിവുകള്‍ പലതും അവരോടൊപ്പം വീരചരമം പ്രാപിക്കും.

ലോകത്തിലെമ്പാടും കാണുന്നപോലെ, കേരളത്തിലെ കാടുകളിലും മനുഷ്യന്‍റെ കടന്നുകയറ്റംമൂലം പച്ചമരുന്നുചെടികള്‍ panacea പലതും നഷ്ടപ്പെടുന്നുണ്ട്. അതേസമയം, നമ്മുടെ പറമ്പില്‍ ലഭ്യമായവയെ പരിപാലിക്കാനും ആരും മറക്കരുത്. ഒറ്റമൂലി ഏറ്റവും ഫലപ്രദമാകുന്ന കാലമാണു മഴക്കാലം. മനുഷ്യശരീരത്തിന്‍റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ 19-21 ഡിഗ്രി ചൂട്, സസ്യങ്ങളുടെ നല്ല വളര്‍ച്ച എന്നിവയിലേക്ക് മഴക്കാലം സഹായകമാകുന്നുണ്ട്.

രോഗങ്ങള്‍മൂലമുള്ള ആശുപത്രിവാസവും സാമ്പത്തികവും അല്ലാത്തതുമായ ഒട്ടേറെ വിഷമതകളും ഒഴിവാക്കാന്‍ ചിലപ്പോള്‍ പ്രകൃതിയുടെ മരുന്നുകള്‍ക്ക് കഴിഞ്ഞാലോ?
ഒറ്റമൂലി മലയാളം ഇ ബുക്ക് എങ്ങനെ പ്രയോജനപ്പെടുന്നു അല്ലെങ്കില്‍ ഇതിന്‍റെ പ്രസക്തി എന്ത് എന്നു നാം അറിഞ്ഞിരിക്കണം. നമ്മുടെ പഴയ തലമുറകളുടെ ജീവിതം വളരെയേറെ കടപ്പെട്ടിരിക്കുന്നത് ഒറ്റമൂലിയോടായിരിക്കും. പ്രകൃതിയില്‍നിന്നു കിട്ടുന്ന സസ്യലോകത്തിന്‍റെ സംഭാവനകളും പ്രയോഗിച്ച് നാം ഇവിടംവരെയൊക്കെ എത്തിയെന്ന് പറയാം. എന്നാല്‍, വസൂരി പോലുള്ള വൈറസ്‌ ആക്രമണങ്ങളുടെ മുന്നില്‍ പകച്ചു നിന്നിട്ടുമുണ്ട് പഴയ മനുഷ്യര്‍. നാം നല്ല രീതിയില്‍ അലോപ്പതിമരുന്നുകള്‍ പ്രയോഗിച്ചു തുടങ്ങിയിട്ട് അരനൂറ്റാണ്ടില്‍ കൂടുതലായിട്ടില്ല. അതുവരെ വികസിതരാജ്യങ്ങളില്‍ മാത്രമേ മികച്ച ചികിത്സാ സൌകര്യങ്ങള്‍ ഉണ്ടായിരുന്നുള്ളൂ.

ഓരോ മനുഷ്യജീവിയും വ്യത്യസ്ത പാരമ്പര്യഘടകങ്ങള്‍ പേറുന്നവരും ആരോഗ്യകാര്യത്തില്‍ പലതട്ടില്‍ നില്‍ക്കുന്നവരുമായിരിക്കും. മാത്രമല്ല, രോഗപ്രതിരോധ ശക്തിയിലും മാറ്റങ്ങളുണ്ടാവാം. അതുകൊണ്ട്, ചിലരില്‍ അലോപ്പതിമരുന്നുകള്‍ ഫലിക്കുന്നതിനേക്കാള്‍ നന്നായി ഒറ്റമൂലികള്‍ പ്രവര്‍ത്തിച്ചു കാണപ്പെടുന്നുണ്ട്.

കേരളത്തിലെ നാട്ടിലും കാട്ടിലുമുള്ള ജൈവവൈവിധ്യം ഒട്ടേറെ ഒറ്റമൂലികള്‍ medicine traditional നമുക്കു പ്രദാനം ചെയ്തിട്ടുണ്ട്. അവയില്‍ പലതും അപ്രത്യക്ഷമായി പോകുന്നു എന്നുള്ളത് നാം ഏവരും ഓര്‍മ്മിക്കണം. ഒറ്റമൂലി ചെയ്യുന്ന ആളുകളില്‍ ചിലര്‍ ആദിവാസികളായിരിക്കും. ചിലര്‍ നാട്ടുവൈദ്യന്മാരും മറ്റുള്ളവര്‍ വെറും സാധാരണക്കാരും ആയിരിക്കും. അത്തരം അറിവുകള്‍ naturopathy ഇപ്പോള്‍ ചുരുങ്ങിച്ചുരുങ്ങി വരികയാണ‌്. ഇതിനു പല കാരണങ്ങളുമുണ്ട്. ഈ ചികിത്സകര്‍ പൊതുവേ പറയുന്ന ചിലത്- "മരുന്ന് പറഞ്ഞുകൊടുത്താല്‍ ഇത് പിന്നെ ഞങ്ങള്‍ ചെയ്താല്‍ ഫലിക്കില്ല", "ഇത് വെളിയില്‍ മിണ്ടിയാല്‍ തല പൊട്ടിത്തെറിക്കും", "മൂപ്പന്‍ കോപിക്കും", "വനദേവതകള്‍ പിടിക്കും", "പാമ്പ് കൊത്തും", "പുലി പിടിക്കും" എന്നൊക്കെ.

അങ്ങനെ അറിവുകള്‍ പലതും അവരോടൊപ്പം വീരചരമം പ്രാപിക്കും.
ലോകത്തിലെമ്പാടും കാണുന്നപോലെ, കേരളത്തിലെ കാടുകളിലും മനുഷ്യന്‍റെ കടന്നുകയറ്റംമൂലം പച്ചമരുന്നുചെടികള്‍ panacea പലതും നഷ്ടപ്പെടുന്നുണ്ട്. അതേസമയം, നമ്മുടെ പറമ്പില്‍ ലഭ്യമായവയെ പരിപാലിക്കാനും ആരും മറക്കരുത്. ഒറ്റമൂലി ഏറ്റവും ഫലപ്രദമാകുന്ന കാലമാണു മഴക്കാലം. മനുഷ്യശരീരത്തിന്‍റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ 19-21 ഡിഗ്രി ചൂട്, സസ്യങ്ങളുടെ നല്ല വളര്‍ച്ച എന്നിവയിലേക്ക് മഴക്കാലം സഹായകമാകുന്നുണ്ട്. രോഗങ്ങള്‍മൂലമുള്ള ആശുപത്രിവാസവും സാമ്പത്തികവും അല്ലാത്തതുമായ ഒട്ടേറെ വിഷമതകളും ഒഴിവാക്കാന്‍ ചിലപ്പോള്‍ പ്രകൃതിയുടെ മരുന്നുകള്‍ക്ക് കഴിഞ്ഞാലോ?

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍