Parenting, children
മാതാപിതാക്കള്‍, കുട്ടികള്‍, പാരന്റിങ്ങ്
മക്കളിൽ വളരെയേറെ പ്രത്യാശകൾ വച്ചുപുലർത്തുന്നവരാണ് മാതാപിതാക്കൾ. നല്ല സ്വഭാവത്തിൽ വളർന്ന്, ഏറ്റവും നന്നായി പഠിച്ച്, സമൂഹത്തിലെ മാന്യതയാർന്ന ജോലിയും അത്യാഡംബര ജീവിതത്തിനുള്ള ശമ്പളവും കരസ്ഥമാക്കി തങ്ങളെ മക്കൾ സംരക്ഷിക്കുമെന്ന് അവർ സ്വപ്നം കാണുന്നു. പക്ഷേ, ഇതെല്ലാം നേടുന്നവർ വളരെ ചെറിയൊരു ശതമാനം മാത്രം. കേരളത്തില്‍ വൃദ്ധസദനങ്ങള്‍, വയോജന അഭയകേന്ദ്രങ്ങള്‍, ചെഷയര്‍ ഹോമുകള്‍, അനാഥാലയങ്ങള്‍, അന്തേവാസികള്‍ എന്നിവയെല്ലാം കൂടിവരികയാണ്. വിദേശത്തു മക്കള്‍ പോയാല്‍, പ്രായമായ മാതാപിതാക്കള്‍ വലിയ വീടിന്റെ ഏതെങ്കിലും ഒരു മുറിയില്‍ നരകിക്കുന്ന അവസ്ഥയും സര്‍വ സാധാരണമായിരിക്കുന്നു. ആശുപത്രികളില്‍ ഉപേക്ഷിച്ചു മക്കള്‍ മടങ്ങുന്നതും ബസിലോ ട്രെയിനിലോ ദൂരേയ്ക്ക് കയറ്റിവിടുന്ന മക്കളും ഉണ്ട്. ഇനി മറ്റൊരു വിഭാഗം മക്കളുണ്ട്- old age home, senior care, one time payment കൊടുത്ത് കാര്യങ്ങള്‍ പെട്ടെന്ന് തീര്‍പ്പാക്കി വിദേശത്തേയ്ക്ക് കുടിയേറുന്നവര്‍. ഒരു കാലത്ത്, മാതാപിതാക്കള്‍ ഇങ്ങനെ കുട്ടികള്‍ ബാധ്യത ആകുമെന്ന് ചിന്തിച്ചിരുന്നെങ്കില്‍?
കേരളത്തിൽ ജീവിത വിജയം നേടിയ കുറെ മാതാപിതാക്കളുടെയും കുട്ടികളുടെയും വിജയരഹസ്യങ്ങളും ശൈലികളും തെളിയിക്കുന്നത് അവരെല്ലാം ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധയും ജാഗ്രതയും കൊടുത്തിരുന്നുവെന്നാണ്.
അങ്ങനെ, അത്തരം ആശയങ്ങൾ പ്രായോഗികതലത്തിൽ പ്രയോജനപ്പെടുവാനായി ശാസ്ത്രീയമായി ഈ പരമ്പര രൂപകൽപന ചെയ്തിരിക്കുന്നു.
മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇത് പ്രയോജനം ചെയ്യുമല്ലോ. parents, parenting, destitute, Cheshire home, children, parental care, NRI, non-resident malayalees, Malayalam digital series.
Comments