Ramayana stories
രാമായണം കഥകള്‍
രാമായണം എന്നാൽ രാമന്റെ യാത്ര എന്നർഥം.
B.C-600 കാലത്തിൽ വാൽമീകി (Valmiki, Vatmiki, Vathmeeki, Vathmiki) കാവ്യ രൂപത്തിൽ രചിച്ച രാമായണ epic ഇതിഹാസത്തിൽ 7 കാണ്ഡങ്ങൾ, 500 അദ്ധ്യായങ്ങൾ,
20,000 ശ്ലോകങ്ങൾ എന്നിവയുണ്ട്.
വാൽമീകിരാമായണത്തിന്റെ ആധുനിക രൂപം AD
- 200 കാലത്ത് ആയിരുന്നു.
രാമായണത്തിൽ ദക്ഷിണഭാരതം
കൊടും കാടായിരുന്നുവെന്ന് പറയുന്നു.
എന്നാൽ, മഹാഭാരതത്തിൽ, അവിടത്തെ രാജ്യങ്ങളുടെ പേരുകൾ ഉള്ളതുകൊണ്ട് രാമായണം മഹാഭാരതത്തേക്കാൾ പഴയത് എന്നു വിശ്വസിക്കാം.
മാത്രമല്ല, മഹാഭാരതത്തിൽ രാമായണ കഥകൾ പറയുന്നുമുണ്ട്.
അയോധ്യ രാജാവായിരുന്ന Sri Ram ശ്രീരാമന്റെ ജീവിത കഥയാണ് രാമായണത്തിന്റെ ഇതിവൃത്തം.
AD- 1200 സമയത്ത്, Cheerama poet ചീരാമ കവി 'രാമചരിതം' എന്ന പാട്ടുകൃതി രചിച്ചു. AD -1400 ൽ 'കണ്ണശ്ശ രാമായണം' രചിച്ചത് രാമപ്പണിക്കർ ആയിരുന്നു.
തുഞ്ചത്ത് എഴുത്തച്ഛന്റെ (1575-1650) 'അധ്യാത്മരാമായണം കിളിപ്പാട്ട്' മലയാളത്തിലെ പ്രശസ്ത ഗ്രന്ഥമാണ്.
തെരഞ്ഞെടുത്ത രാമായണ കഥകൾ ഈ പരമ്പരയിലൂടെ വായിക്കാം. Ramayanam kadhakal Malayalam digital stories.
Comments