Saint stories

 വിശുദ്ധരുടെ കഥകള്‍ 

വിശുദ്ധർ, പുണ്യാളൻ, പുണ്യശ്ലോകൻ, പരിശുദ്ധർ, ധന്യർ beatification, beatified, venerable, sacred life, malpan, doctor of saints... എന്നിങ്ങനെ അനേകം വിശേഷണങ്ങൾ പേരിനൊപ്പം നാം പലപ്പോഴും കാണുന്നതാണ്. 
എന്താണ് ഈ പദങ്ങളുടെ പ്രസക്തി?

തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധിയോടെ ഓരോ ദിനവും പിന്നിട്ടവർക്ക്  മേൽപറഞ്ഞ വാക്കുകൾ അനുയോജ്യമായിരിക്കും. 
ചില വ്യക്തികൾ അവരുടെ ജീവിതം കടുത്ത സഹനങ്ങളിലൂടെ കടന്നുപോകാൻ അനുവദിച്ചു. പണ്ടുകാലത്തെ മതപീഡനം മൂലം രക്തസാക്ഷികളായവരുണ്ട്. പ്രതിസന്ധികളിൽ തളരാതെ സാമൂഹിക സേവനം ചെയ്തവർപ്രതിഫലം ഇച്ഛിക്കാതെ നിസ്വാർഥ കാരുണ്യ പ്രവൃത്തികൾ അനുഷ്ഠിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം ലോകത്തിന്റെ പല രാജ്യങ്ങളിലും ജീവിച്ച് ലോകത്തിന് ആകമാനം പ്രകാശം പരത്തി.

എന്നാൽ ഈ വിശുദ്ധരെല്ലാം ദുർഘട ഘട്ടങ്ങളിൽ പോലും  ദൈവ വിശ്വാസവും ദൈവാശ്രയവും മുറുകെ പിടിച്ചവരാണ്. അത് പുണ്യാത്മാക്കളുടെ പൊതു സ്വഭാവമായി നമുക്കു നിരീക്ഷിക്കാവുന്നതാണ്. വിശുദ്ധർമാതൃകാപരമായി ജീവിച്ച്‌ സ്വജീവിതം ബലിയർപ്പിച്ച് മറ്റുള്ളവരെയും ശ്രേഷ്ഠ ജീവിതത്തിനായി ഉത്തേജിപ്പിച്ചു. അങ്ങനെ, കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ സന്മാർഗ മാതൃകയായി.

സാധാരണ മനുഷ്യരായ നാം പലവിധ കാര്യസാധ്യങ്ങൾക്കായിമന:സമാധാനത്തിനായി പ്രാർഥിക്കാനായി  വിശുദ്ധരുടെ കബറിടങ്ങളിലും ഭവനങ്ങളിലും പുണ്യതീർഥാടന സ്ഥലങ്ങളിലും പള്ളികളിലും പോകാറുണ്ട്. കൂടുതലായും വിശുദ്ധ (സെയിന്റ് ) പദവി ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ്. Roman Catholic Church റോമൻ കത്തോലിക്കാ വിഭാഗങ്ങൾ വിശുദ്ധപദവി നൽകിയവരുടെ നാമധേയത്തിലുള്ള പള്ളികൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, സെമിനാരികൾ, മഠങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, രൂപങ്ങൾ, ഫോട്ടോകൾ ... എന്നിങ്ങനെ വിശുദ്ധരുടെ നാമം മഹത്തായ മാതൃകയാക്കിയിട്ടുണ്ട്.

മാർപാപ്പയുടെ വത്തിക്കാൻ ആസ്ഥാനമായ ഓഫീസ് വിശുദ്ധ പദവികളുടെ നടപടികൾ സ്വീകരിച്ച് വന്ദ്യര്‍, ധന്യര്‍, വാഴ്ത്തപ്പെട്ടവര്‍, വിശുദ്ധര്‍ എന്നിങ്ങനെ സഭയുടെ മധ്യസ്ഥന്മാരായി പ്രാർഥിക്കാൻ കത്തോലിക്കരെ അനുവദിക്കുന്നു. അതേസമയം, വിശുദ്ധരെ ഇങ്ങനെ സമ്മതിക്കാത്ത അനേകം ക്രൈസ്തവ സഭകളുമുണ്ട്. നേരിട്ട് പ്രാർഥിക്കാൻ യേശു ഉള്ളപ്പോൾ എന്തിനാണ് വേറെ മധ്യസ്ഥരുടെ ആവശ്യം എന്നാണ് അവരുടെ നിലപാട്.
അതിനാൽ, വായനക്കാർക്ക് എങ്ങനെ വേണമെങ്കിലും ചിന്തിക്കാൻ സ്വാതന്ത്ര്യമുണ്ട് - വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. believe or not.
എങ്കിലും ഇവിടെ ചില സാമാന്യ തത്വചിന്തകൾ പങ്കിടാം.
.
പ്രപഞ്ച സ്രഷ്ടാവ്, പ്രപഞ്ചത്തിന്റെ വലിപ്പം, തുടക്കം, ജീവനുള്ള സ്ഥലങ്ങള്‍, പ്രപഞ്ച രഹസ്യങ്ങൾ എന്നിവയൊക്കെ നിഗൂഢമായി ഇപ്പോഴും തുടരുകയാണ്. ഇന്നു നാം കാണുന്ന ആകൃതിയിലുള്ള മനുഷ്യര്‍ ഭൂമിയില്‍ ഉണ്ടായിട്ട് ഏകദേശം രണ്ടു ലക്ഷം വര്‍ഷങ്ങളായി. യേശുക്രിസ്തു ദൈവത്തിന്റെ പുത്രന്‍ എന്നാണ് ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടുലക്ഷം വര്‍ഷങ്ങള്‍ക്കിടയിലെ രണ്ടായിരം വര്‍ഷങ്ങള്‍ ചെറിയൊരു കാലയളവാണ്. അപ്പോള്‍, ക്രിസ്തുവിനു മുന്‍പും ശേഷവും ദൈവ പ്രതിനിധികള്‍ ഉണ്ടാകാമല്ലോ. 

അങ്ങനെയെങ്കില്‍,  വിശുദ്ധരിൽ ദൈവശക്തിയുടെ അംശം അടങ്ങിയിട്ടുണ്ടാവാം. അല്ലെങ്കിൽ, ത്യാഗ സമ്പൂർണമായതും വിശുദ്ധിയുള്ളതും നിഷ്ഠാ പൂർണവുമായ ജീവിതം വഴിയായി ഈ പുണ്യ ആത്മാക്കൾ പ്രപഞ്ചശക്തിയായ പരമാത്മാവുമായി ബന്ധം സ്ഥാപിച്ചിരിക്കാം. വിശുദ്ധര്‍, അങ്ങനെയായിരിക്കാം അത്ഭുതപ്രവര്‍ത്തനങ്ങള്‍ miracles ചെയ്യുന്നത്. കൃത്യമായി ഇതൊന്നും നിർവചിക്കാൻ ആർക്കും സാധ്യമല്ല. അതിനാൽ, എല്ലാവരും അവരുടെ സ്വന്തം വിശ്വാസമനുസരിച്ച് പല ആശയങ്ങളും രൂപികരിക്കുന്നു. വിശുദ്ധ ജീവിതം നയിച്ച അനേകം വ്യക്തികൾ നമുക്കു ചുറ്റുമുണ്ടാവാം. അവരെ നാം തിരിച്ചറിയുന്നില്ലെന്നു മാത്രം. Malayalam saint stories eBooks India, Kerala, Malayali
ഈ പരമ്പരയിലൂടെ തെരഞ്ഞെടുത്ത പുണ്യാത്മാക്കളുടെ കഥകൾ വായിക്കാം.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍