Satire
ആക്ഷേപഹാസ്യ കഥകള്‍
പ്രശസ്തരായ ചില എഴുത്തുകാര്‍ തൂലിക പടവാളാക്കി വലിയ വിപ്ലവങ്ങള്‍വരെ സൃഷ്ടിച്ചിരിക്കുന്നു. അവര്‍ ഊരും പേരും നാളുമൊക്കെ വിളമ്പി കഥകള്‍ക്ക് വീര്യം കൂട്ടി പടവാള്‍കൊണ്ട് തലങ്ങും വിലങ്ങും വീശിയപ്പോള്‍ എവിടെയൊക്കയോ രക്തക്കറ പുരണ്ടു. തീ തുപ്പിയ തൂലികകള്‍ മൂലം പലര്‍ക്കും പൊള്ളലേറ്റ ചരിത്രവുമുണ്ട്. ചിലര്‍ പ്രശസ്തി നേടാന്‍ വെറുതെ വിവാദങ്ങള്‍ മെനഞ്ഞെടുത്ത് മനസ്സുകളെ മുറിവേല്‍പ്പിച്ചു.
ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു സംഭവത്തെ വലിച്ചിഴച്ചു കൊണ്ടുവരുമ്പോള്‍ യഥാര്‍ത്ഥ സത്യങ്ങള്‍ വേറെയാണെങ്കിലോ? ആ രീതിയില്‍, പത്രങ്ങളിലും മാഗസിനുകളിലും ചാനലുകളിലും സോഷ്യല്‍മീഡിയയിലും പടച്ചുവിടുന്ന'സെന്‍സേഷണല്‍ ന്യൂസ്' ജനകോടികള്‍ ശ്രവിച്ചശേഷം 'തിരുത്ത്' പിന്നീടു കൊടുക്കുമെങ്കിലും അതിനു മുന്‍പുതന്നെ നഷ്ടങ്ങള്‍ പലതും സംഭവിച്ചിരിക്കും. അങ്ങനെ എത്രയധികം കുടുംബ ബന്ധങ്ങള്‍ കണ്ണീരില്‍ മുങ്ങി മരിച്ചിരിക്കുന്നു!
ഞാന്‍ എന്റെ ഇലക്ട്രോണിക് തൂലികയെ പടവാളാക്കാന്‍ ഉദ്ദേശിക്കുന്നില്ല. നാവുപോലെതന്നെ ഇരുതലമൂര്‍ച്ചയുള്ള വാളാകുന്നു തൂലികയും! സൂക്ഷിച്ചില്ലെങ്കില്‍ അത് കൈകാര്യം ചെയ്യുന്നവനും മുറിവുപറ്റാം.അതുപോലെ, പൊള്ളലേറ്റ മനസ്സില്‍ കോഴിനെയ്യ് പുരട്ടുന്നതിലും ഭേദം പൊള്ളിക്കാതെ നോക്കുന്നതല്ലേ? മന:പൂര്‍വമായി ആരെയെങ്കിലും മുറിവേല്‍പ്പിക്കുക എന്നത് എന്റെ ശീലമല്ല. മാത്രമല്ല, വെബ്സൈറ്റ്-സ്ലോഗന്‍'MAKING LIFE BETTER!' എന്നത് പ്രഖ്യാപിത നയവും ആണല്ലോ.
'സില്‍ബാരിപുരം' എന്ന സ്ഥലം മലയാളം സംസാരിക്കുന്ന ഒരു സാങ്കല്പിക സ്ഥലം മാത്രമാകുന്നു. കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം. അവിടത്തെ ജനങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍, അനീതി, അസമത്വം, അവഗണന, അനാസ്ഥ, സാമൂഹികവിരുദ്ധ പ്രവൃത്തികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ക്കെതിരെ ആക്ഷേപ ഹാസ്യവും (satire eBooks)അമര്‍ഷവും വിമര്‍ശനവും (critic, criticism) നിറഞ്ഞ ഈ ഓണ്‍ലൈന്‍ പരമ്പര Label നോക്കി വായിച്ചുതുടങ്ങൂ....
Comments