Malayalam books novels read online
'Marathanalinte sukham' is a free online reading digital novel in Malayalam by author- Binoy Thomas. 'മരത്തണലിന്റെ സുഖം ' (Chapter -1 of this digital novel) അവന്‍ ഓഫിസ്മുറിയിലെ പഴഞ്ചന്‍കസേരയില്‍ അമര്‍ന്നിരുന്ന് കുറ്റിത്താടിയില്‍ അലക്ഷ്യമായി വിരലോടിച്ചുകൊണ്ടിരുന്നു. ഇനിയും സണ്‍ഡേ സ്റ്റോറിക്കുള്ള ഇന്റര്‍വ്യൂ കിട്ടാത്തത് തനിക്കും നിമ്മിക്കും മാത്രം. ഇന്ന് ബുധനാഴ്ച. നാളെയെങ്കിലും കിട്ടിയില്ലെങ്കില്‍? സില്‍ബാരിപത്രം ചീഫ് എഡിറ്ററുടെ വാക്കുകള്‍ ദഹിക്കാതെ വീണ്ടും തികട്ടിവന്നു."നിങ്ങള്‍ നാലുപേരും ശ്രദ്ധിച്ചുകേള്‍ക്കണം, മൂന്നുമാസത്തെ നിങ്ങളുടെ ജേര്‍ണലിസ്റ്റ് ട്രെയിനീ ജോബ് ഈ മാസം മുപ്പതിനു തീരും. ബട്ട്, അയാം വെരി സോറി ടു സെ വണ്‍തിങ്.." അദ്ദേഹം ഒരു നിമിഷം നിര്‍ത്തിയപ്പോള്‍ ആ നാല്‍വര്‍സംഘം ഞെട്ടി. എന്താണാവോ ജോണ്‍സാറു പറയാന്‍ പോകുന്നത്? അവര്‍ ആകാംക്ഷയുടെ മുള്‍മുനയിലെത്തി. അദ്ദേഹം വെറുതെയൊന്നു കണ്ഠശുദ്ധി വരുത്തിയ ശേഷം തുടര്‍ന്നു: "നിങ്ങളില്‍ രണ്ടുപേരെ മാത്രമേ കമ്പനി അബ്സോര്‍ബ് ചെയ്യുന്നുള്ളൂ. ഇക്കാലയളവിലെ ടാലന്റ്സ് നോക്കി എം.ഡി തീരുമാനിക്കും" അവരുടെ മുഖത്തുനിന്ന...