Malayalam quotes
This is a series of great words from world's famous personalities for online reading. Here, different subject categories are given. first topic is quotes about love.
മഹാന്‍, മഹതി എന്നിവരുടെ മഹദ്വചനങ്ങള്‍ അഥവാ മഹത് വചനങ്ങള്‍, ഉദ്ധരണികള്‍, സന്ദേശങ്ങള്‍, വാക്യങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ കിട്ടുന്ന അവസരം എല്ലാവരും പ്രയോജനപ്പെടുത്തുമല്ലോ.
സ്നേഹം love
ഓരോരുത്തരും വളരെ തിരക്കിലായതിനാല്‍ എല്ലാവരും സ്നേഹത്തിനായി ദാഹിച്ചിരിക്കുന്നു (മദര്‍ തെരേസ)
ലോകത്തില്‍, നമ്മള്‍ ആദരിക്കേണ്ട രണ്ടു കാര്യങ്ങള്‍ മാത്രമേയുള്ളൂ- ജ്ഞാനം, സ്നേഹം (ബര്‍ട്രന്റ് റസ്സല്‍)
സ്നേഹത്തിന്റെ ശബ്ദം എത്ര കേട്ടാലും മതി വരില്ല (ഷെല്ലി)
സ്നേഹമാകുന്നു ജീവന്റെ തുടിപ്പ് (മഹാവീരന്‍)
വലിയ സ്നേഹത്തോടെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ സന്തോഷവും സമാധാനവും നല്‍കും (മദര്‍ തെരേസ)
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക (ക്രിസ്തു)
എവിടെ സ്നേഹമുണ്ടോ, അവിടെ ജീവിതമുണ്ട് (ഗാന്ധിജി)
നല്ല മനുഷ്യന്‍ സ്നേഹം മൂലം അനുസരിക്കുന്നു; അല്ലാത്തവന്‍ ഭയം കൊണ്ടും (അരിസ്റ്റോട്ടില്‍)
നിനക്കുതന്നെ വേദന ഉളവാക്കുന്നത് മൂലം മറ്റുള്ളവരെ വേദനിപ്പിക്കരുത് (ശ്രീബുദ്ധന്‍)
കത്തുന്നതിനു മുന്‍പേ ജ്വലിക്കുന്ന സ്നേഹം എക്കാലവും നിലനില്‍ക്കുന്നില്ല (ഫെല്താം)
സ്നേഹം കൊണ്ട് ഈ ലോകം മുഴുവനും ജയിക്കാം, അല്ലാതെ ശൌര്യവും ക്രൌര്യവും കൊണ്ടല്ല (ജെ.എസ്. ബ്ലാക്കി)
മറ്റുള്ളവര്‍ നിങ്ങളോട് ചെയ്യാനാഗ്രഹിക്കാത്തവ മറ്റുള്ളവരോട് നിങ്ങളും ചെയ്യരുത് (കണ്‍ഫ്യൂഷ്യസ്)
വേര്‍പാടിന്റെ നിമിഷംവരെ സ്നേഹം അതിന്റെ ആഴം അറിയുന്നില്ല (ഖലില്‍ ജിബ്രാന്‍)
നമ്മള്‍ സ്നേഹിക്കുന്നത് നമുക്ക് ഇല്ലായെങ്കില്‍ നമുക്കുള്ളതിനെ നമ്മള്‍ സ്നേഹിക്കേണ്ടിയിരിക്കുന്നു (ബുസിറ ബുട്ടാന്‍)
ആരെയും സ്നേഹിക്കാത്ത മനുഷ്യന്‍, തന്നെ ആരെങ്കിലും സ്നേഹിക്കണമെന്ന് ആഗ്രഹിക്കാനും അവകാശമില്ല (എപ്പിക്ടസ് )
ആത്മസ്നേഹമാണ് ഏറ്റവും നല്ല മുഖസ്തുതിക്കാരന്‍(ലാറോശ്)
സ്നേഹമാണെന്റെ മതം; അതിനുവേണ്ടി ഞാന്‍ മരിക്കും (ജോണ്‍ കീറ്റ്സ്)
വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാക്കാനാവില്ല. സ്നേഹം കൊണ്ടേ അത് കളയാനാകൂ (ശ്രീബുദ്ധന്‍)
കണ്ണുകള്‍ക്ക് കാണാന്‍ പറ്റാത്തത് സ്നേഹത്തിനു കാണാന്‍ പറ്റും; കാതുകള്‍ക്ക് കേള്‍ക്കാന്‍ പറ്റാത്തതും സ്നേഹത്തിനു കേള്‍ക്കാന്‍ കഴിയും (ലുവേറ്റര്‍)
അഗാധമായി നമ്മള്‍ സ്നേഹിക്കുന്നത് എന്താണെങ്കിലും അത് നമ്മുടെ ഒരു ഭാഗമായിത്തീരും (ഹെലന്‍ കെല്ലര്‍)
സ്നേഹം ഭയത്തെ അറിയുന്നേയില്ല (സ്വാമി വിവേകാനന്ദന്‍)
പടക്കളത്തില്‍നിന്നും നമുക്ക് പിടിച്ചെടുക്കാന്‍ പറ്റാത്ത ഒന്നാണ് സ്നേഹം (ഗ്രീക്ക് പഴമൊഴി)
വജ്രം കൊണ്ട് വജ്രം മുറിക്കുന്നതു പോലെ, ആരെങ്കിലും ബുദ്ധി തെളിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ സ്നേഹത്തെ സ്നേഹം കൊണ്ട് സുഖപ്പെടുത്താന്‍ നോക്കണം ( ജോണ്‍ ഫോര്‍ഡ്)
സ്നേഹം ജീവിതത്തിനോടും സൗന്ദര്യം നന്മയോടും ബന്ധപ്പെട്ടിരിക്കുന്നു (ഇക്ബാല്‍)
സ്നേഹം വിജയത്തിന്റെ മാതാവും ഭദ്രതയുടെ അമ്മയും ആകുന്നു (ഈസ്കുലസ്)
നമ്മെ സ്നേഹിക്കുന്നവരില്‍നിന്നു മാത്രമേ എല്ലാ കാര്യങ്ങളും നമ്മള്‍ പഠിക്കുകയുള്ളൂ (ഗേഥെ)
സ്നേഹം എന്ന ദിവ്യമായ വികാരം അക്ഷരങ്ങളിലല്ല; ഹൃദയങ്ങളില്‍ ആകുന്നു ജീവിക്കുന്നത് (ഫോക്നര്‍)
അറിയാത്തതും പറയാത്തതുമായ ചെറിയ സ്നേഹപ്രവൃത്തികള്‍ ഒരാളുടെ ജീവിതത്തിലെ ഉല്‍കൃഷ്ട അംശം ആകുന്നു (വേര്‍ഡ്സ്‌വര്‍ത്ത്)
സ്നേഹബന്ധം ഉണ്ടാക്കുന്നത് മെല്ലെയാവട്ടെ. ഒരിക്കല്‍ അതുണ്ടാക്കിയാല്‍ അതില്‍ സ്ഥിരമായി നില്‍ക്കണം (സോക്രട്ടീസ്)
നല്ല മനുഷ്യരെ സ്വര്‍ഗത്തില്‍ എത്തിക്കുന്ന രണ്ട് ചിറകുകള്‍- മരണം, സ്നേഹം! (മൈക്കലേന്‍ജലോ)
സ്ത്രീകള്‍ woman
സ്ത്രീകളെ പൂജിക്കുന്നിടത്ത് ദേവതകള്‍ പ്രസാദിക്കും, അനുഗ്രഹിക്കും. പൂജിക്കാതിരുന്നാലോ? സകല കര്‍മ്മങ്ങളും നിഷ്ഫലം - (മനുസ്മൃതി)
സ്ത്രീയുടെ കാരുണ്യമാണ് അവളുടെ സൗന്ദര്യത്തേക്കാളും ആകര്‍ഷണീയം - (വില്ല്യം ഷേക്സ്പിയര്‍)
സൃഷ്ടികര്‍ത്താവിന്റെ സര്‍വ ശ്രേഷ്ഠമായ രചനയാകുന്നു സ്ത്രീ. അവള്‍ സൃഷ്ടിയുടെ പൂര്‍ണ സൗന്ദര്യം കയ്യടക്കിയിരിക്കുന്നു - (ടഗോര്‍)
ഭര്‍ത്താവിനെ കിട്ടുന്നതുവരെ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ കിട്ടിയാല്‍ മതി. അത് കിട്ടിയാല്‍ പിന്നെ അവള്‍ക്ക് എല്ലാം വേണം - (ഷേക്സ്പിയര്‍)
അസൂയ നിറഞ്ഞ ഒരു സ്ത്രീയുടെ നാവ്, പേയിളകിയ നായയുടെ പല്ലിനേക്കാള്‍ വിഷം നിറഞ്ഞത് - ( ഷേക്സ്പിയര്‍)
അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ മാത്രമേ ഒരു സ്ത്രീക്ക് രഹസ്യമായി സൂക്ഷിക്കാന്‍ പറ്റൂ - (ഫ്രഞ്ച് പഴമൊഴി)
സ്ത്രീകള്‍ സത്യസന്ധരും ചാരിത്ര്യവതികളും ആയിരുന്നെങ്കില്‍ നഷ്ടമായ ആനന്ദം ഈ ലോകത്തിനു തിരികെ കിട്ടുമായിരുന്നു - (മേരി കാര്‍ലി)
എല്ലാ റോസാച്ചെടികള്‍ക്കും മുള്ളുകള്‍ ഉള്ളപോലെ മൊട്ടുസൂചിയോ മടക്കുസൂചിയോ ഇല്ലാത്ത സ്ത്രീകളും കാണില്ല - (ജരോള്‍ഡ്)
സ്ത്രീ ഒരു ദുര്‍ഗ്രാഹ്യമായ പ്രശ്നമാണ് - (സിഗ്മണ്ട് ഫ്രോയിഡ്)
ദൌര്‍ബല്യമേ, നിന്റെ പേരാണ് സ്ത്രീ - (ഷേക്സ്പിയര്‍)
ഏതെങ്കിലും ഒരു സ്ത്രീ, വീട് നടത്തിപ്പിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍, ആ സ്ത്രീ ഒരു രാജ്യം നടത്തിപ്പിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന്റെ അരികത്താണ് - (മാര്‍ഗരെറ്റ് താച്ചര്‍)
സ്ത്രീകള്‍ക്ക് ഏറ്റവും യോജിക്കുന്ന അലങ്കാരം വസ്ത്രവും ആഭരണങ്ങളുമല്ല, ചാരിത്ര്യമാണ് - (പെന്‍)
സദാചാരം, സത്യം, വിനയം എന്നിവയാകുന്നു സ്ത്രീയുടെ കാവല്‍ദൂതന്മാര്‍ - (കോള്‍ട്ടന്‍)
സ്ത്രീ പുഞ്ചിരിക്കുമ്പോള്‍ മാലാഖയും പൊട്ടിച്ചിരിക്കുമ്പോള്‍ പിശാചുമാണ് -(കബീര്‍)
സ്ത്രീയെ ആദരിക്കുക. സ്വര്‍ഗത്തിലെ പനിനീര്‍പ്പൂക്കള്‍ ഭൗതിക ജീവിതത്തില്‍ തുന്നിപ്പിടിപ്പിക്കുന്നത് അവളാണ് - (ഷില്ലര്‍)
ഒരു സ്ത്രീ തന്റെ ജോലി പൂര്‍ത്തിയായി എന്ന് കരുതുന്ന സമയത്ത് അവള്‍ ഒരു മുത്തശ്ശിയായിക്കഴിഞ്ഞിരിക്കും - (മീവാന്‍ സ്വേഷേ)
തരംപോലെ നിറം മാറുന്ന ഒരു പുഷ്പമാകുന്നു സ്ത്രീ - (നാഷ്)
ഒരു സ്ത്രീ ടീ-ബാഗ് പോലെ. ചൂടുവെള്ളത്തില്‍ വീഴുന്നതുവരെ അവള്‍ എത്ര ശക്തയെന്ന് നിങ്ങള്‍ അറിയുന്നില്ല - (എലിയനോര്‍ റൂസ്വെല്‍റ്റ്)
അഹിംസയുടെ അവതാരമാകുന്നു സ്ത്രീ - (ഗാന്ധിജി)
താന്‍ സ്നേഹിക്കുന്നവരെയല്ല, തന്നെ സ്നേഹിക്കുന്നവനെ വിവാഹം ചെയ്യുന്നവള്‍ ആയിരിക്കും ബുദ്ധിമതി - (സ്ലോവേനിയ പഴമൊഴി)
മിതവ്യയം ശീലിച്ച സ്ത്രീ ഒരു വീടിന്റെ സമ്പത്ത് - (മാള്‍ട്ട പഴമൊഴി)
ഒരു രഹസ്യം സൂക്ഷിക്കാന്‍ എല്ലാ സ്ത്രീക്കും പറ്റും- അവളുടെ പ്രായത്തിന്റെ രഹസ്യം - (വോള്‍ട്ടയര്‍)
അറിവ് knowledge wisdom insight
നല്ലവണ്ണം പഠിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് കണ്ണുള്ളത്. പഠിപ്പില്ലാത്തവര്‍ക്ക് കണ്ണുള്ളത് കൊണ്ട് പ്രയോജനമില്ലെന്ന് സാരം (തിരുവള്ളുവര്‍)
അറിവ് ശക്തിയാകുന്നു (ഹോബെസ്)
അല്പമായ അറിവ് അപകടം വരുത്തും (അലക്സാണ്ടര്‍ പോപ്)
ഉത്തമ വിദ്യാഭ്യാസത്തിന്റെ ആദ്യ ചവിട്ടുപടി ഒരു പരിശുദ്ധ ഹൃദയം ആകുന്നു (ഗാന്ധിജി)
അറിവില്ലായെന്നു സ്വയം അറിയാത്തവന്‍ ഭോഷന്‍ ആകയാല്‍ അവനെ ഉപേക്ഷിക്കുക. അറിവുള്ളവന്‍ എന്നറിയാത്തവന്‍ ഉറങ്ങുകയാകയാല്‍ അവനെ ഉണര്‍ത്തുക. അറിവില്ലാത്തവന്‍ എന്നറിവുള്ളവന്‍ ലളിതബുദ്ധിയാകയാല്‍ അവനെ പഠിപ്പിക്കുക. അറിവുള്ളവനെന്നു സ്വയം അറിവുള്ളവന്‍ യഥാര്‍ഥ ജ്ഞാനി. അവനെ പിന്തുടരുക (അറേബ്യന്‍ പഴമൊഴി)
ഈ ലോകത്തില്‍ ഒരു ജന്മം കൊണ്ട് നേടുന്ന വിദ്യ പിന്നെയുള്ള പല ജന്മങ്ങളിലും പ്രയോജനപ്പെടും (തിരുവള്ളുവര്‍)
പഠിക്കാനാവുന്നത് പഠിപ്പിക്കാന്‍ ആവില്ല (അയ്യപ്പപ്പണിക്കര്‍)
ഈശ്വരനെ അറിഞ്ഞിട്ടു നിങ്ങള്‍ സംസാരത്തില്‍ വാഴുക. അതിന്റെ പേരാകുന്നു വിദ്യാസംസാരം (ശ്രീരാമകൃഷ്ണ പരമഹംസന്‍)
അജ്ഞാനം മൂലം ഉണ്ടാകുന്ന സംശയത്തെ ജ്ഞാനമാകുന്ന വാള്‍കൊണ്ട് വെട്ടിമുറിച്ച് കര്‍മയോഗം അനുഷ്ഠിക്കുക. ഒട്ടും താമസിക്കാതെ നീ എഴുന്നേല്‍ക്കുക (ഭഗവത്ഗീത)
യഥാര്‍ഥ അറിവെന്നാല്‍, അറിയാവുന്ന കാര്യങ്ങള്‍ അറിയാമെന്നും അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്നും അറിയുന്നതാണ് (തോറ)
നന്നായി പ്രതിപാദിപ്പിക്കപ്പെട്ട ഒരു പ്രശ്നം പാതി പരിഹരിച്ചു കഴിഞ്ഞിരിക്കുന്നു (ചാള്‍സ് കേറ്ററിംഗ്)
എനിക്ക് യാതൊന്നും അറിയില്ല. എന്റെ ബോധവും ഇന്ദ്രിയവും അറിവില്ലായ്മയുടെ സ്വഭാവം കാണിക്കുന്നു (സോക്രട്ടീസ്)
അറിവില്ലാത്തവനെന്നു സ്വയം അറിയാതിരിക്കുന്നത് അജ്ഞതയുടെ ഏറ്റവും വലിയ ദുരന്തഫലം ആകുന്നു (അല്‍ക്കോട്ട്)
അജ്ഞന്‍ ആയിരിക്കുന്നതിലും ഭേദം ജനിക്കാതിരിക്കുന്നത് നല്ലത്. കാരണം, അത് ദൗര്‍ഭാഗ്യത്തിന്റെ ആരംഭമാകുന്നു (പ്ലേറ്റോ)
ഒരു തത്വജ്ഞാനി എല്ലാ തത്വങ്ങള്‍ക്കും ഇടയില്‍ ഒരു മനുഷ്യനായി ജീവിക്കുക (ഹ്യൂം)
സത്യവും നന്മയും ചെയ്യുകയാകുന്നു തത്വശാസ്ത്രത്തിന്റെ രണ്ടു ചുമതലകള്‍ (വോള്‍ട്ടയര്‍)
മോക്ഷത്തെ ലക്ഷ്യമാക്കി നീങ്ങുന്ന ബുദ്ധിയാകുന്നു ജ്ഞാനം (അമരകോശം)
ബുദ്ധിമാന്‍ വിജ്ഞാനം കൈവശം വച്ചിരിക്കുന്നത് മറ്റുള്ളവരെ കാണിക്കാനല്ല, സ്വന്തം ഉപയോഗത്തിനാണ് (ബുക്ക്മാന്‍)
വിജ്ഞാനം ദൈവത്തിലേക്ക് പറക്കാനുള്ള ചിറകും അജ്ഞത ദൈവത്തിന്റെ ശാപവും ആകുന്നു (ഷേക്സ്പിയര്‍)
അറിയാമോ ഇല്ലയോ എന്നുതന്നെ എനിക്ക് അറിഞ്ഞുകൂടാ (ആര്‍സെസിലോസ്)
ജീവിതം life
ജീവിതം ചെറുതാണ്. പക്ഷേ, നശിപ്പിക്കാന്‍ വേണ്ടുന്ന ദൈര്‍ഘ്യം അതിനുണ്ട് (ജോണ്‍ ബില്ലിംഗ്സ്)
നീ നിനക്കുവേണ്ടി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം, അന്യര്‍ക്കുവേണ്ടി ജീവിക്കുക (സെനക്ക)
ജീവിതമെന്നാല്‍ ഒരു പ്രവാഹവും സമുദ്രവുമാകുന്നു (അറീലിയസ്)
ജീവിതത്തെ സ്നേഹിക്കുകയോ വെറുക്കയോ ചെയ്യാതെ, കിട്ടുന്ന സമയം നന്നായി ജീവിക്കണം (മില്‍ട്ടന്‍)
ജീവിതക്കണ്ണാടിയുടെ അവസാന കണ്ണിയാകുന്ന മരണം, അനന്ത ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാകുന്നു (വെബ്സ്റ്റര്‍)
ജീവിതം ഒരു കളിപോലെ. സമയദൈര്‍ഘ്യമല്ല, നിര്‍വഹണം ഏറ്റവും പ്രധാനം (സെനക്ക)
നീ ജീവിതത്തിനെ സ്നേഹിക്കുന്നുവെങ്കില്‍ സമയം കളയരുത്. കാരണം, ജീവിതം സമയത്തിനാല്‍ ഉണ്ടാക്കിയിരിക്കുന്നു (ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍)
ജീവിതം പ്രകൃതിയുടെ ദാനവും, സുന്ദരജീവിതം ബുദ്ധിയുടെ ദാനവും (ഗാന്ധിജി)
ജീവിതം ഒരു ചെറിയ മെഴുകുതിരിയല്ല. പിന്നെയോ? ജ്വലിക്കുന്ന ഒരു ദീപമാകുന്നു അത് (ബര്‍ണാഡ്ഷാ)
ചോദ്യം ചെയ്യപ്പെടാതെയുള്ള ജീവിതം അനുയോജ്യമല്ല (സോക്രട്ടീസ്)
അപവാദങ്ങളെ അതിജീവിക്കാന്‍ ഒരാള്‍ കളങ്കരഹിതമായി ജീവിക്കണം (കൂപ്പര്‍)
വയറു നിറയ്ക്കാന്‍ മാത്രം നോക്കുന്ന ജീവിതം ശപിക്കപ്പെട്ടതാകുന്നു (ഗുരുനാനാക്ക്)
മനുഷ്യജീവിതത്തിന്റെ വിലപ്പെട്ട സമയങ്ങള്‍ കടന്നുപോകുന്നു. അത് ആരെയും കാത്തുനില്‍ക്കുന്നില്ല. അത് സ്വന്തമാക്കൂ (ഗാന്ധിജി)
വിഷമകാലം ഇല്ലാതെയുള്ള ജീവിതം ജീവിതമല്ല (സോക്രട്ടീസ്)
പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും ഇടയില്‍ ജീവിക്കാനാണ് മനുഷ്യന്‍ ജനിച്ചിരിക്കുന്നത് (ഗാന്ധിജി)
നീ ലോകത്തേക്ക് വന്നപ്പോള്‍ ലോകം ചിരിക്കുകയും നീ കരയുകയും ചെയ്തു. നീ ലോകത്തെ വിട്ടു പോകുമ്പോള്‍ ലോകം കരയുകയും നീ ചിരിക്കുകയും വേണം. ആ വിധത്തില്‍ വേണം ജീവിക്കാന്‍ (തുളസീദാസ്)
ജനനമരണങ്ങള്‍ക്കിടയിലുള്ള സമയം കാറ്റുപോലെ പറന്നുപോകുന്നതാണ് (ഒമര്‍ ഖയ്യാം)
അന്യര്‍ക്കു വേണ്ടി ജീവിക്കുന്നവരേ ജീവിക്കുന്നുള്ളൂ. മറ്റുള്ളവരെല്ലാം ജീവിച്ചിരുന്നാലും മരിച്ചവര്‍ക്ക് തുല്യം (സ്വാമി വിവേകാനന്ദന്‍)
സ്വയം മനസ്സിലാക്കുകയെന്നുള്ളത് ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള കാര്യം (തെല്സ്)
ജീവിതം അനേകം പാഠങ്ങളുടെ പിന്‍തുടര്‍ച്ച. അത് പഠിക്കുന്നതിനായി ജീവിച്ചിരിക്കണം (എമേഴ്സന്‍)
സ്നേഹം കൊണ്ട് പ്രചോദിതവും ജ്ഞാനം കൊണ്ട് നിയന്ത്രിതവും ആയ ഒന്നാകുന്നു ജീവിതം (റസ്സല്‍)
ജീവിതം ഒരു പുഷ്പം, അതിലെ തേനാകുന്നു സ്നേഹം (വിക്ടര്‍ ഹ്യൂഗോ)
മനുഷ്യരുടെ ലോകം ഇരുള്‍ മൂടിയ രാത്രി പോലെ. ഓരോ ആളും അവനവനു വേണ്ടി വിളക്ക് തെളിക്കണം (മാക്സിം ഗോര്‍ക്കി)
ജീവിതം ചെറുതെങ്കിലും ആസ്വാദ്യകരമാകുന്നു (വാലന്റീന)
പലപ്പോഴും നമ്മുടെ ജീവിതം വികൃതമെന്നു നാം അറിയുന്നില്ല. അറിഞ്ഞാലും അത് സ്വന്തം വൈകൃതമെന്നു സമതിക്കാനും മടിയാണ് (ജവഹര്‍ലാല്‍നെഹ്‌റു)
അനിവാര്യമായ യാത്രയാണ് ജീവിതം. സൗകര്യം കുറവും വഴി മോശവും ആണെങ്കിലും യാത്ര മുടക്കരുത് (ഗോള്‍ഡ്‌സ്മിത്ത്)
അനന്തതയിലേക്കുള്ള പുസ്തകത്തിന്റെ ആമുഖമാകുന്നു ജീവിതം (ലോയി സെലൂവര്‍)
ഓരോ ദിനവും നമ്മുടെ അവസാന ദിനമെന്ന് വിചാരിച്ചു ജീവിക്കുക (ജൂലിയറ്റ്)
ജീവിതത്തിന്റെ മുന്തിരിച്ചാറ് ഇറ്റുവീണു തീരുന്നു. ഇലകള്‍ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരിക്കുന്നു (ഒമര്‍ഖയ്യാം)
ജീവിതം ഒരു സര്‍വ്വകലാശാല. പഠിക്കാനുള്ള പല വിഷയങ്ങളും അവിടെയുണ്ട് (മാക്സിം ഗോര്‍ക്കി)
ഒരു നിമിഷം മാത്രം ജീവിച്ചാലും അത് കുന്തുരുക്കം പോലെ ജ്വലിക്കണം (വ്യാസന്‍)
ജീവിതം എന്തെന്ന് അറിയും മുന്‍പേ അത് പകുതിയും തീര്‍ന്നു പോകുന്നു (ഗോസര്‍)
തീരെ ലക്ഷണം കെട്ട മനുഷ്യജീവിതം ആയാലും അയാള്‍ സദാചാരവും കര്‍മത്തില്‍ ശ്രദ്ധയും ഉള്ളവനും അസൂയയും വഞ്ചനയും ഇല്ലാത്തവനുമെങ്കില്‍ ദീര്‍ഘായുസ് നേടും (മനുസ്മൃതി)
ജീവിക്കാന്‍ എളുപ്പം. പക്ഷേ, നന്നായി ജീവിക്കാന്‍ പ്രയാസം (സോക്രട്ടീസ്)
വിദ്യാഭ്യാസം education academics institution
ശിശുവിനെ മാന്യനാക്കാനല്ല, മനുഷ്യനാക്കാനാണു വിദ്യാഭ്യാസം കൊടുക്കുന്നത്. (സ്പെന്‍സര്‍)
വിദ്യ ഇല്ലാത്തത് സകല ആപത്തുകള്‍ക്കും കാരണം ആകാം. (സോക്രട്ടീസ്)
പുതിയ അറിവുകള്‍ പഠിപ്പിക്കുന്നതല്ല, പുതിയ ജീവിതരീതികള്‍ പരിശീലിപ്പിക്കലാകുന്നു വിദ്യാഭ്യാസം. (റസ്കിന്‍)
വിദ്യാഭ്യാസം ഇരുപത്തിയൊന്നു വയസ്സ് തികയുമ്പോള്‍ തീരുന്നില്ല. പകരം, മരണംവരെ നീണ്ടുപോകുന്നു അത്. (ജിദ്ദു കൃഷ്ണമൂര്‍ത്തി)
ഓരോ വിദ്യാലയവും വിശുദ്ധിയുടെ സ്ഥലമാകുന്നു. അധമവും അവിശുദ്ധവുമായ ഒന്നും അവിടെ ഉണ്ടാകരുത്. (ഗാന്ധിജി)
തലച്ചോറില്‍ കുത്തിനിറച്ച വിവരങ്ങളല്ല വിദ്യാഭ്യാസം. വിവരങ്ങള്‍, ജീവിതകാലം മുഴുവനും സ്വാംശീകരിക്കാതെ അതേപടി കിടക്കുന്നുന്നതാകുന്നു വിദ്യാഭ്യാസം. (സ്വാമി വിവേകാനന്ദന്‍)
എല്ലാ ബന്ധനങ്ങളില്‍നിന്നും മോചനം നല്‍കുന്നത് എന്താണോ അതാകുന്നു വിദ്യ. (ഉപനിഷത്ത്)
സ്വഭാവ സംസ്കരണമാകുന്നു വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്‌ഷ്യം. (സ്പെന്‍സര്‍)
വിദ്യാഭ്യാസം ഒരു നാണയംപോലെ. ഒരു വശം പ്രവൃത്തിയും മറുവശം ജ്ഞാനവും നിറഞ്ഞിരിക്കുന്നു. (ടഗോര്‍)
ചിന്തയാകുന്നു വിദ്യാഭ്യാസത്തിന്റെ കാതല്‍. (ഗാന്ധിജി)
തെളിഞ്ഞ ബുദ്ധിക്കും മനസ്സിനും വിദ്യാഭ്യാസം വേണം. ചെടികളുടെ പുതുനാമ്പുകള്‍ക്ക് സൂര്യപ്രകാശം എന്നപോലെ. (അലക്സാണ്ടര്‍ പോപ്)
മനുഷ്യജീവിതത്തിലെ കര്‍ത്തവ്യങ്ങള്‍ ശരിയാംവണ്ണം നിറവേറ്റാനുള്ള ഒരുക്കമാകുന്നു വിദ്യാഭ്യാസം. (വേര്‍ഡ്‌സ്വര്‍ത്ത്)
പ്രപഞ്ചത്തിലെ പ്രലോഭനങ്ങളില്‍നിന്നും മോചനം നേടി സത്യദൈവത്തില്‍ ലയിക്കാനുള്ള മാര്‍ഗമാകുന്നു വിദ്യാഭ്യാസം. (ശ്രീ ശങ്കരാചാര്യ)
വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും; ജീവിച്ചിരിക്കുന്നവരും മരിച്ചവരും പോലെ വ്യത്യാസപ്പെട്ടിരിക്കുന്നു. (അരിസ്റ്റോട്ടില്‍)
രാജ്യത്തിനുവേണ്ടി പരിശീലിച്ച്, രാജ്യത്തെയും പ്രകൃതിയെയും സ്നേഹിക്കുക എന്നതാകുന്നു വിദ്യാഭ്യാസത്തിന്റെ പരമ ലക്‌ഷ്യം. (ചാണക്യന്‍)
വിദ്യാഭ്യാസം മനുഷ്യന്റെ ആന്തരിക ശക്തികളുടെ സ്വാഭാവിക അഭിവൃദ്ധിക്ക് വികാസം നല്‍കുന്നു. (തോംസണ്‍)
ഏതുതരം വിദ്യാഭ്യാസത്തിനും ഒരു ലക്ഷ്യം ഉണ്ടാകണം. എന്തെന്നാല്‍, വിദ്യാഭ്യാസം ഒരു ലക്ഷ്യമല്ല, മാര്‍ഗമാകുന്നു. (സിബിള്‍ മാര്‍ഷല്‍)
എനിക്ക് സാങ്കേതിക-കലാശാല വിദ്യാഭ്യാസം കിട്ടിയിട്ടില്ല. പലയിടത്തുനിന്നും ഞാന്‍ കുറച്ചൊക്കെ പഠിച്ചതേയുള്ളൂ. (വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍)
കര്‍ത്തവ്യ ബോധം ഉണ്ടാകുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. (ഗാന്ധിജി)
മനുഷ്യന്റെ സകല കഴിവുകളുടെയും വികസനമാകുന്നു വിദ്യാഭ്യാസം. (സോക്രട്ടീസ്)
വിദ്യാര്‍ഥികളെ ധീരന്മാര്‍ ആക്കുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. (ഡോ.ആല്‍ബര്‍ട്ട്)
മാനസികവും ശാരീരികവുമായ പൂര്‍ണതയും സൗന്ദര്യവും നേടുന്നത് വിദ്യാഭ്യാസത്തിലൂടെ. (പ്ലേറ്റോ)
പരമസത്യം കണ്ടെത്തി എല്ലാ ബന്ധങ്ങളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കുന്നത് വിദ്യാഭ്യാസം. (ടഗോര്‍)
ലോകത്തിനു പ്രയോജനകരമായ സ്വഭാവഗുണമുള്ള മനുഷ്യരെ ഉണ്ടാക്കുന്ന മാര്‍ഗം വിദ്യാഭ്യാസം ആകുന്നു. (യാജ്ഞവല്ക്യന്‍)
അനുഭവങ്ങളുടെ നിരന്തരമായ പുനര്‍നിര്‍മാണത്തിലൂടെ കൈവരുന്ന ജീവിത പ്രകൃതിയാകുന്നു വിദ്യാഭ്യാസം. (ജോണ്‍ ലൂയി)
വിദ്യാഭ്യാസം സമൃദ്ധിയില്‍ ഒരു ആഭരണവും ആപത്തില്‍ ഒരു ആശ്രയവും ആകുന്നു. (അരിസ്റ്റോട്ടില്‍)
വിദ്യാര്‍ഥിയെ മനസ്സിലാക്കുന്നതില്‍ ആകുന്നു വിദ്യാഭ്യാസത്തിന്റെ രഹസ്യം കുടികൊള്ളുന്നത്. (എമേഴ്സന്‍)
മനുഷ്യ സമ്പൂര്‍ണതയുടെ ആവിഷ്കാരം ആകുന്നു വിദ്യാഭ്യാസം. (സ്വാമി വിവേകാനന്ദന്‍)
സാമ്രാജ്യങ്ങളുടെ ഭാവി ആ രാജ്യങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ആശ്രയിച്ചിരിക്കുന്നു. (അരിസ്റ്റോട്ടില്‍)
ഒരു ശിശുവിന്റെ മനസ്സിലും ശരീരത്തിലും ആത്മാവിലും അടങ്ങിയിരിക്കുന്ന ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നത് വിദ്യാഭ്യാസം. (ടോള്‍സ്റ്റോയി)
പുസ്തകം text book dictionary
നാം വിദ്യാലയത്തിൽനിന്നല്ല പഠിക്കുന്നത്, ജീവിതത്തിൽനിന്നാണ്.(ഇംഗർസോൾ)
കേട്ടു പഠിച്ചവനേക്കാൾ, കണ്ടു പഠിച്ചവൻ ആയിരം മടങ്ങ് മിടുക്കനായിരിക്കും.(മിറ്റർമാൻ)
പുസ്തകംപോലെ ആനന്ദം തരുന്ന ഒരു ഗൃഹോപകരണമില്ല.(സിഡ്‌നി സ്മിത്ത്)
വ്യക്തികൾ മരിക്കും. പക്ഷേ, പുസ്തകങ്ങൾ ഒരിക്കലും മരിക്കുന്നില്ല. (റൂസ്വെൽറ്റ് )
പുസ്തകങ്ങൾ ഇല്ലാത്ത ഭവനം ആത്മാവില്ലാത്ത ദേഹംപോലെയാണ്. (സിസറോ)
ജീവനുള്ള ഒരു വരി എഴുതുവാൻ ഇരിക്കുന്നവൻ വിയർക്കും.(ബെൻജോൺസൻ )
ഒരു ഗ്രന്ഥകാരൻ വേർപിരിഞ്ഞേക്കാം, പക്ഷേ, അയാൾ മരിക്കുന്നില്ല. (മരിയ മൂലോക്ക്)
നമുക്ക് വേണ്ടതല്ല നാം എഴുതുന്നത്. പിന്നെയോ? നമുക്ക് കഴിവുള്ളത് മാത്രം.(സോമർസെറ്റ്മോം)
തൂലിക ഒരു കാഹളമാണ്. (ലോങ് ഫെലോ)
ഈ ലോകത്തിൽ രണ്ട് ശക്തികൾ - വാൾ, തൂലിക. ( നെപ്പോളിയൻ)
മനസ്സിന്റെ നാവാണ് തൂലിക. (സെർവാൻഡസ്)
വാളിനേക്കാൾ ശക്തമാണ് തൂലിക. (ബൾവർലിറ്റൻ)
പണത്തിനു വേണ്ടിയല്ലാതെ എഴുതുന്നവർ മണ്ടന്മാരാണ്.(സാമുവൽജോൺസൺ)
ആത്മാവിഷ്കരണം
നടത്താൻ കഴിയാത്തവൻ എഴുത്തുകാരൻ.
(
ടോൾസ്റ്റോയി
)
നല്ല പുസ്തകം, കുറഞ്ഞ സമയംകൊണ്ട് വായനക്കാരന് കൂടുതൽ അറിവു നൽകുന്നവനാണ് എഴുത്തുകാരൻ (സിഡ്നി സ്മിത്ത് )
സ്വന്തം ഹൃദയത്തിലേക്ക് നോക്കി ആത്മാർഥമായി എഴുതുന്നവന് ധാരാളം വായനക്കാരുണ്ടാകും.(എഡ്ഹോവേ)
അപരിഷ്കൃതരുടെ രാജ്യങ്ങളൊഴികെ, ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭരിക്കപ്പെടുന്നത് പുസ്തകങ്ങളിലൂടെ. ( വോൾട്ടയർ )
ഞാൻ വായിച്ചിട്ടില്ലാത്ത ഒരു പുസ്തകം എനിക്കു തരുന്ന വ്യക്തിയാണ് ഏറ്റവും നല്ല സുഹൃത്ത്. (ലിങ്കൺ)
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. (റിച്ചാർഡ് സ്റ്റീൽ)
നല്ല കയ്യക്ഷരം വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണ്. ( ഗാന്ധിജി )
എന്റെ ആരോഗ്യംപോലെയാണ് എന്റെ കയ്യക്ഷരം. ( ജയിംസ് ജോയ്സ് )
സംസ്കാരം കണ്ടുപിടിച്ച ഏറ്റവും വലിയ എഞ്ചിനുകളാണ് നോവലുകൾ. (ഹർഷൻ )
പത്രങ്ങൾ വാർത്താ വാഹകരാവണം, അല്ലാതെ വാർത്താ നിർമാതാക്കൾ ആകരുത്. ( സിമൻസ് )
Comments