Posts

Showing posts from November, 2020

മദ്യം തിന്മകളുടെ ചക്രവര്‍ത്തി

Image
മദ്യം ഒഴിവാക്കാനുള്ള അമൂല്യമായ മലയാളം ഡിജിറ്റൽ പുസ്തകം! This is a Malayalam eBook about the need of alcohol prohibition. Alcohol is an emperor of all evils! Table of contents: 1. Supporting factors of alcohol 2. Chemistry of alcohol 3. Symptoms of alcoholism disease 4. The bad effects on family and society 5. Addiction 6. Disaster stories of alcohol victims 7. Action plan against drinks- prevention and prohibition 8. Great words of non-alcoholism 9. Live examples of alcohol hazard മനുഷ്യനോളംതന്നെ പഴക്കമുള്ളവയാണ‌് അവന്റെ ദുശ്ശീലങ്ങളും തിന്മകളും. ഒരു ചെറിയ ദുശ്ശീലമെങ്കിലും പ്രകടിപ്പിക്കാതെ ജീവിക്കാനാവില്ല എന്നുള്ളതു തര്‍ക്കമറ്റ വസ്തുതയാണ‌്‌. ഓരോ ദിനവും പുതിയവ രംഗപ്രവേശം നടത്തുമ്പോള്‍ എണ്ണിയാലൊടുങ്ങാത്ത വിധം അതു പെരുകുകയാണെന്നു തിരിച്ചറിയേണ്ടതാണ‌്. ഇന്നിന്റെ കിടമല്സരങ്ങളും പ്രശ്നങ്ങളും മാനസിക-ശാരീരിക പിരിമുറുക്കവും മറ്റും ഒരുവനെ ദുശ്ശീലങ്ങളിലേക്കും തിന്മകളിലേക്കും കൂട്ടിക്കൊണ്ടു പോകാന്‍ കാത്തിരിക്കുന്നു. അത്, പ്രലോഭനങ്ങളുടെ പെരുമഴയായി എല്ലായിടത്തും പെയ‌്തിറങ്ങുന്നുണ്ട്. ചില ദുശ്ശീലങ്ങള്‍ ...

Malayalam Folk Tales Free Online Reading

Image
Digital eBooks conversion to free online reading of folk tales in Malayalam! നാടോടിക്കഥകള്‍ (Nadodi Kathakal) 1.കൈവിരലുകള്‍ സിൽബാരിപുരംരാജ്യം വീരവർമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലം. രാജാവിന്റെ പുത്രനെ അന്നാട്ടിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം കിട്ടുന്നതിനുവേണ്ടി ഗുരുകുല വിദ്യാഭ്യാസത്തിനായി അയച്ചു. അവന് പതിനഞ്ചു വയസ്സായപ്പോൾ ഗുരുവിന്റെ പക്കൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി തിരികെ കൊട്ടാരത്തിലെത്തി. തന്റെ മകൻ ഒട്ടേറെ വിശിഷ്ട സ്വഭാവ ഗുണങ്ങളും അറിവും ആർജ്ജിച്ചതിൽ രാജാവിന് വളരെയധികം സന്തോഷവും അഭിമാനവും തോന്നി. ഇതിനു പകരമായി താനെന്താണ് ഗുരുവിനു സമ്മാനിക്കുന്നതെന്നു രാജാവ് ആലോചിച്ചു. ഗുരുദക്ഷിണയ്ക്കായി ഖജനാവ് തുറന്നു പരിശോധിച്ചു. അക്കൂട്ടത്തിലെ ഏറ്റവും വിലപിടിച്ച വജ്രമോതിരംതന്നെ കണ്ടുപിടിച്ച് അതുമായി ഗുരുവിന്റെ ആശ്രമത്തിലേക്കു കുതിരപ്പുറത്ത് യാത്രയായി. അവിടെയെത്തിയ രാജാവിനെ ഗുരുജി ഭക്തിബഹുമാനങ്ങളോടെ സ്വീകരിച്ചു. പരിചാരകർ ഏറ്റവും നല്ല പഴങ്ങളും കാട്ടുതേനും അപൂർവയിനം പച്ചമരുന്നുകളും രാജാവിനു സമ്മാനിച്ചു. അപ്പോൾ രാജാവു പറഞ്ഞു: "ഗുരുജീ... എന്റെ രാജ്യത്തെ കുട്ടികൾക്ക് ഏറ്റവും നല്ല ഗുരുകുല വിദ...

Malayalam Bible stories online free reading

Image
Malayalam eBooks of 11 Bible stories for online reading 1. സ്നാപക യോഹന്നാന്റെ പ്രഭാഷണം യേശുക്രിസ്തു ജ്ഞാനസ്നാനം സ്വീകരിച്ചത് സ്നാപക യോഹന്നാനില്‍നിന്നും ആയിരുന്നു. ബൈബിളില്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷം മൂന്നാം അധ്യായത്തില്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധേയമാണ‌്. യോഹന്നാന‌് മരുഭൂമിയില്‍വച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അതിനുശേഷം പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്നാനം അദ്ദേഹം പ്രസംഗിച്ചുകൊണ്ടു ജോര്‍ദാന്റെ സമീപപ്രദേശങ്ങളിലേക്ക് വന്നു: "കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍; അവന്റെ പാത നേരെയാക്കുവിന്‍. താഴ്വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞ വഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും; സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും" അങ്ങനെ ഈ പ്രവാചകന്റെ സ്വരം ശ്രവിച്ച ജനങ്ങള്‍ക്ക്‌ ഇവന്‍തന്നെയോ ക്രിസ്തു എന്ന് യോഹന്നാനെപ്പറ്റി ചിന്തിച്ചുതുടങ്ങി. അതു മനസ്സിലാക്കിയ യോഹന്നാന്‍ അവരോടു പറഞ്ഞു: "ഞാന്‍ ജലംകൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരുപ്പിന്റെ കെട്ട് അഴിക്കാന്പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത...