Story of Arjuna
അർജുനന്റെ ലക്ഷ്യം ഒരിക്കൽ , ദ്രോണാചാര്യർ കൗരവരെയും പാണ്ഡവരെയും അസ്ത്രവിദ്യ പഠിപ്പിക്കാൻ തുടങ്ങിയ സമയം . 100 കൗരവരും 5 പാണ്ഡവരും അവിടെയുണ്ടായിരുന്നു . പഠനത്തിന്റെ ഭാഗമായി ഒരു മരത്തിന്റെ മുകളിലത്തെ ശിഖരത്തിൽ കളിത്തത്തയെ ഉണ്ടാക്കി കെട്ടിത്തൂക്കിയിരുന്നു . തത്തയെ അമ്പെയ്തു വീഴ്ത്തുക എന്നതായിരുന്നു അവർക്കുള്ള പരീക്ഷ . അപ്പോൾ , ദ്രോണാചാര്യർ എല്ലാവരോടുമായി നിർദ്ദേശിച്ചു : " നിങ്ങളുടെ ശ്രദ്ധ പൂർണമായും തത്തയിലായിരിക്കണം " ഓരോ ആളും അസ്ത്രം തൊടുത്തുവിടുന്നതിനുമുൻപ് , ദ്രോണാചാര്യർ ചോദിച്ചു : " നിങ്ങൾ എന്തു കാണുന്നു ?" അവരെല്ലാവരും അവരുടെ കൺമുന്നിലുള്ള ഉത്തരങ്ങൾ പറഞ്ഞു - " ഞാൻ തത്തയെ കാണുന്നു " " മരക്കൊമ്പിലെ തത്തയെ കാണുന്നു " " എനിക്കെല്ലാം കാണാം . വൃക്ഷവും ശിഖരങ്ങളും അതിലെ തത്തയെയും " " ആകാശവും മരവും കാണാം " അത്തരത്തിലുള്ള അനേകം മറുപടികൾക്കു മുന്നിൽ ദ്രോണാചാര്യർ തൃപ്തനായില്ല . അവരുടെ അസ്ത്രങ്ങൾ ലക്ഷ്യത്തിലെത്തിയതുമില്ല . പിന്നീട് , അർജുനന്റെ ഊഴമായി - " ഞാൻ തത്തയുടെ കണ്ണു മാത്രം കാണുന്നു " അനന്തരം , അ...