യോഗയിലെ തട്ടിപ്പുകള്‍

 യോഗയുടെ നിറഭേദങ്ങള്‍

ഒരിക്കൽ സിൽബാരിപുരംദേശത്ത്, രത്നം എന്നു പേരുള്ള ഒരു ഗുരുജി ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ അഞ്ചു ശിഷ്യന്മാർ ഒപ്പമുണ്ടായിരുന്നു. അഞ്ചു പേരും യോഗവിദ്യകൾ പലതും പഠിച്ച ശേഷം അവിടം വിട്ടു പോകാനുള്ള സമയമായി. പോകാൻ നേരം, ഗുരുജി പറഞ്ഞു -

"പത്തുവർഷം തികയുന്ന ചിങ്ങമാസം ഒന്നാം തീയതി അഞ്ചു പേരും എന്റെ പക്കൽ എത്തണം, കാരണം, നിങ്ങൾ എന്തുമാത്രം ജീവിതത്തിൽ മുന്നേറിയെന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അടുത്തേക്ക് എത്താനുള്ള ആരോഗ്യമൊന്നും അന്ന് എനിക്കു കാണില്ല ''

അവർ അഞ്ചു പേരും സമ്മതം മൂളി യാത്രയായി. അവർ നടക്കുന്നതിനിടയിൽ ഒന്നാമൻ പറഞ്ഞു -

"പത്തുവർഷം കഴിഞ്ഞ് ഞാൻ വരുമ്പോൾ യോഗയിൽ ഗുരുജിക്കു പോലും അറിയാൻ പറ്റാത്ത ഒരു വിദ്യ കാണിച്ച് ഗുരുജിയെ ഞെട്ടിക്കും"

രണ്ടാമൻ പറഞ്ഞു -

"ഞാനും ഒരു സൂത്രം ആലോചിച്ചു വച്ചിട്ടുണ്ട്. പത്തുകൊല്ലം കൊണ്ട് അതു വികസിപ്പിക്കണം"

മൂന്നാമൻ - "നിങ്ങൾക്കൊന്നും കഴിയാത്ത സാഹസിക വിദ്യയാണ് ഞാൻ ലക്ഷ്യമിടുന്നത് "

നാലാമൻ - " എന്റെ കാര്യം ഒരു നിശ്ചയവുമില്ല. ഒരുപാട് യാത്രകള്‍ പോകാനുണ്ട്. എന്തായാലും ഞാൻ വരും "

അതേ സമയം, അഞ്ചാമൻ ഒന്നും മിണ്ടിയില്ല.

പിന്നീട്, അവർ തമ്മിൽ കണ്ടതേയില്ല. പത്തു വർഷങ്ങൾ കൊഴിഞ്ഞുപോയി. നീണ്ട പത്തു കൊല്ലങ്ങൾക്കു ശേഷം, ചിങ്ങമാസം ഒന്നാം തീയതി അവർ അഞ്ചു പേരും ഗുരുജിയുടെ മുന്നിൽ സന്നിഹിതരായി. ഗുരുജിക്ക് വലിയ സന്തോഷമായി.

അവരോട് കുശലങ്ങൾ ചോദിക്കവേ, ഒന്നാമൻ പറഞ്ഞു -

"എനിക്ക് വെള്ളത്തിനു മീതേ നടക്കാൻ അറിയാം. എട്ടു വർഷങ്ങൾ നീണ്ട പരിശ്രമം കൊണ്ടാണ് അതു സാധിച്ചത് "

ഗുരുജി പറഞ്ഞു -

"നീ ഇവിടം വിട്ടു പോകുമ്പോൾ സിൽബാരിപ്പുഴയിൽ പാലം ഉണ്ടായിരുന്നില്ല. കടത്തുവഞ്ചി മാത്രമായിരുന്നു ആശ്രയം. എന്നാൽ, ഇപ്പോൾ നല്ലൊരു പാലം പണി കഴിച്ചിരിക്കുന്നു. ഇത്രയും വർഷം വെറുതെ ആർക്കും പ്രയോജനം ലഭിക്കാത്ത വിദ്യ പഠിച്ചുകൊണ്ട് വിലയേറിയ സമയം നഷ്ടപ്പെടുത്തി!"

അപ്പോൾ രണ്ടാമൻ പറഞ്ഞു -

"ഗുരുജീ, വർഷങ്ങൾ നീണ്ട കൊടിയ തപസ്സിലൂടെ ഞാൻ തറച്ചു നോക്കുന്ന സ്ഥലത്ത് തീപ്പൊരി ചിതറാൻ എനിക്കു കഴിയും. അറുപതു നാടുകളിൽ ഈ അത്ഭുത വിദ്യ കാട്ടി ജനങ്ങളെ ഞെട്ടിച്ചു കളഞ്ഞു"

ഗുരുജി - "പക്ഷേ, എനിക്ക് ഞെട്ടലൊന്നും വരുന്നില്ല. വെറുമൊരു തീപ്പെട്ടിക്കമ്പു കൊണ്ട് തീയുണ്ടാക്കാൻ ഒരു നിമിഷം മതി. അതിന് ഇത്രയും വർഷത്തെ നിന്റെ ഊർജം പാഴാക്കിയിരിക്കുന്നു"

മൂന്നാമൻ പറഞ്ഞു - "എന്റെ സിദ്ധി മറ്റാരിലും കാണാൻ പറ്റിയിട്ടില്ല. ഞാൻ ധ്യാന സമയത്ത് തറയിൽ നിന്ന് ഉയർന്ന് പൊങ്ങും. രാജകൊട്ടാരത്തിൽ പണ്ഡിതസദസ്സിനെ അമ്പരപ്പിച്ചു. രാജാവിൽ നിന്ന് സമ്മാനവും കിട്ടി"

ഗുരുജി - " ആ യോഗവിദ്യ എങ്ങനെയാണു സേവനമാകുന്നത്. യോഗയെന്നാൽ, പ്രശസ്തി പിടിച്ചുപറ്റാനുള്ള ഞൊടുക്കു വിദ്യയാണോ?"

നാലാമൻ – "ഗുരുജീ, ഞാന്‍ ഇപ്പോള്‍ മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്- ശതമുടിവൈദ്യആചാര്യശിങ്കിടി കിട്ടു"

ഗുരുജി- "എടാ, കിട്ടൂ, പത്തു തവണ കൊടുമുടി കയറിയാലും യോഗയുടെ ഉയരങ്ങള്‍ കീഴടക്കാന്‍ അത് സഹായിക്കില്ല. പഠിക്കാന്‍ പിറകിലായിരുന്ന നിനക്ക് ഒരു മുറിവൈദ്യന്‍ ആകാനേ ഈ ജന്മത്ത് കഴിയൂ. മാത്രമല്ല, നിനക്ക് എന്നെ അനുഗമിക്കാന്‍ പോലും പറ്റിയില്ല. പകരം, ഏതോ കച്ചവട സാമ്രാജ്യത്തിന്റെ ശിങ്കിടിയായി മാറിയിരിക്കുന്നു. മാതാപിതാക്കള്‍ നല്‍കിയ കിട്ടു എന്ന പേരുപോലും നിനക്കു നീളം കൂടുതലാണ്"

അഞ്ചാമൻ - "ഗുരുജീ, എന്നോടു പൊറുത്താലും. അന്ന്, ഇവിടത്തെ ആശ്രമ വിദ്യാഭ്യാസം കഴിഞ്ഞ് ഞാൻ വീട്ടിലേക്കു ചെന്ന ദിനംതന്നെ അഛന്റെ കച്ചവടം പൊളിഞ്ഞ ദുഃഖത്താൽ അദ്ദേഹം മരണമടഞ്ഞു. പിന്നെ, രാപകൽ നോക്കാതെ അധ്വാനിക്കുന്നതു കൊണ്ട്, പട്ടിണിയില്ലാതെ കുടുംബം സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു"

ഗുരുജി - "സന്തോഷം എന്ന ഘടകം അഷ്ടാംഗ യോഗത്തിലെ രണ്ടാം അംഗമായ നിയമത്തിൽ വരുന്ന കാര്യമാണ്. അപ്പോൾ, നീ കഴിഞ്ഞ പത്തു വർഷമായി സത്കർമ്മത്തിലൂടെ യോഗയെ പ്രാപിക്കുന്നു !"

ആശയം-

യോഗയില്‍ അനേകം ചൂഷണങ്ങള്‍ നടന്നു വരുന്നുണ്ട്.

വ്യക്തമായ സുരക്ഷാ ക്രമങ്ങള്‍ ഇല്ലാത്ത യോഗാസന പ്രകടനങ്ങള്‍-പരിശീലനങ്ങള്‍.

ആവശ്യമില്ലാത്ത പ്രാര്‍ത്ഥനകളും മന്ത്രങ്ങളും.

ജീവിതമത്സരത്തില്‍ തളര്‍ന്നു പോയവര്‍ക്ക് സഹായമാകേണ്ട യോഗയെ മത്സരയിനമാക്കി മൂല്യം കളഞ്ഞിരിക്കുന്നു.

വ്യാജ യോഗാ കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍.

അശാസ്ത്രീയമായ യോഗ-പ്രകൃതിചികിത്സ പിഴവുകള്‍.

വിദേശവനിതകളുടെ അല്പവസ്ത്ര യോഗാസന ചിത്രങ്ങള്‍ അടങ്ങിയ യോഗാസ്കൂള്‍-പ്രവേശന അറിയിപ്പുകള്‍.

കുടുംബബന്ധങ്ങള്‍ക്ക് വെല്ലുവിളിയാകാവുന്ന രാത്രിപരിശീലനങ്ങള്‍.

യോഗ പഠന സ്ഥാപനങ്ങളുടെ മീതെ പറക്കുന്ന ആത്മീയ കച്ചവടക്കാരുടെ കഴുകന്‍ശിങ്കിടികള്‍.

പരസ്യത്തിനായി വിദ്യാര്‍ത്ഥികളുടെ അനുമതിയില്ലാതെ യോഗ ക്ലാസ്സുകളിലെ ഫോട്ടോ/വീഡിയോ പ്രചരിപ്പിക്കല്‍....

ഏകോപനമില്ലാത്ത യോഗാ യൂണിയന്‍, അസോസിയേഷന്‍, സംഘടനകളും പണപിരിവുകളും അംഗത്വവും.

yoga fraud, bad activities in yoga, yoga education, cheating, misuse, guidelines, guidance, protocols, Malayalam digital online reading eBooks.

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍