കടപ്പാട് നിറഞ്ഞ ജീവിതം
കടപ്പാട് ഒരു സവിശേഷ ജീവിതശൈലി! 1. അനന്തമായ വ്യാപ്തി കടപ്പാട് എന്ന വാക്കില്‍ കടയും പാടുമൊന്നും ഒളിച്ചിരിപ്പില്ല; പകരം കഷ്ടപ്പാട്, നന്ദി, ത്യാഗം എന്നിവയൊക്കെ അതില്‍ അന്തര്‍ലീനമായിരിക്കുന്നു. നാം വിചാരിക്കുന്നതിനേക്കാള്‍ അപ്പുറത്താണു കടപ്പാടിന്റെ പാദമുദ്രകള്‍. ഏതെങ്കിലും ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ മറിച്ചാല്‍ ഏറ്റവും കൂടുതല്‍ പുസ്തക സമര്‍പ്പണം കണ്ടുവരുന്നത് ദൈവത്തിനും മാതാപിതാക്കള്‍ക്കും പിന്നെ ഭാര്യയ‌്ക്കും ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും. എന്നാല്‍ വാസ്തവം എന്താണ‌്? കടപ്പാട് അവിടെ തീരുന്നുണ്ടോ? മാതാപിതാക്കളോട് കടപ്പെട്ടിരിക്കുമ്പോള്‍ അവരുടെ അപ്പനപ്പൂന്മാരില്ലെങ്കില്‍ അവരും നമ്മളും ഈ ഭൂമിയില്‍ ഇല്ല. അപ്പോള്‍ പിന്നിലേക്ക് അനന്തമായി നീളുന്ന കടപ്പാട്. സഹോദരങ്ങള്‍, ജീവിതപങ്കാളി, കുട്ടികള്‍ എന്നിവരും നമ്മെ സഹായിക്കുന്നവരാണ‌്. അതു കൂടാതെ, ഗുരുജനങ്ങളോടും നാം കടപ്പെട്ടിരിക്കുന്നു. ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവര്‍ ഏകദേശം നൂറിലേറെ അധ്യാപകരുടെ ശിക്ഷണം കിട്ടിയവരാകും. ഒരു നെന്മണി- കൃഷിയിടങ്ങള്‍, പണിക്കാര്‍, സംഭരണക്കാര്‍, വിതരണക്കാര്‍, കടകള്‍... കടന്നു പാചക...