മണ്ടന്മാരുടെ ലോകം
സിൽബാരിപുരംരാജ്യത്തിലെ ഗ്രാമത്തിൽ കേശു എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. ഒരിക്കൽ, അയാൾ ഒരു ജന്മിയുടെ പറമ്പില്‍ കിളച്ചു കൊണ്ടിരുന്നപ്പോൾ- "ണ്...ടിം'' ആ ശബ്ദം കേട്ട് കേശു ഞെട്ടി. "ഹായ്, സ്വർണ്ണ നിധി !" അയാൾ, തൂമ്പ മാറ്റി വച്ച് നാലുപാടും എത്തി നോക്കി. "ഭാഗ്യം! ആരുമില്ല!" പിന്നെ, കുനിഞ്ഞിരുന്ന് മണ്ണു മെല്ലെ മാറ്റിനോക്കിയപ്പോൾ വെറുമൊരു കല്ലായിരുന്നു അത്. കടുംനീലനിറമുള്ള അത്തരം കല്ല് കേശു ആദ്യമായി കാണുകയായിരുന്നു. എങ്കിലും, സ്വർണ നിധി അല്ലാത്തതിനാൽ അയാൾക്കു നിരാശ തോന്നി. അന്നത്തെ പണി കഴിഞ്ഞപ്പോൾ ആ കല്ല് അയാൾ തോർത്തിൽ കെട്ടി വീട്ടിലേക്കു കൊണ്ടുവന്നു. അടുത്ത ദിവസം രാവിലെ ചന്തയിലുള്ള പഴയ സാധനങ്ങൾ എടുക്കുന്ന കടയിൽ പോയി. അവിടെ കാട്ടിയപ്പോൾ കടക്കാരൻ പറഞ്ഞു - "തന്റെ കയ്യിൽ ഈ കല്ല് വച്ചിട്ടെന്തിനാ? പത്തു വെള്ളിനാണയം തന്നേക്കാം" കേശു സന്തോഷത്തോടെ നീങ്ങിയപ്പോൾ കടക്കാരൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു - "വെറും മണ്ടൻ! ചന്തയിലെ ആഭരണക്കടയിൽ കൊടുത്താൽ ഒരു സ്വർണനാണയമെങ്കിലും കിട്ടും!" എന്നാൽ, നാണയവുമായി വീട്ടിലേക്കു മടങ്ങുംനേരം കേശു പറഞ്ഞു - " വെറും മണ്ടൻ! ആ...