പുരാണകഥകള്‍ മഹാഭാരതം
കര്‍മഫലം
കുരുക്ഷേത്രയുദ്ധം കഴിഞ്ഞു. പാണ്ഡവര്‍ വിജയിച്ചു. കൗരവര്‍ കൊല്ലപ്പെട്ടു.
മക്കളെ നഷ്ടപ്പെട്ട ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു-
"എന്റെ നൂറു പുത്രന്മാരും മരിക്കാന്‍ കാരണം എന്താണ്?"
അപ്പോള്‍ കൃഷ്ണന്‍ മറുപടി പറഞ്ഞു-
"അന്‍പതു മുന്‍ജന്മങ്ങൾക്കു മുന്‍പ്, അങ്ങ് ഒരു വേട്ടക്കാരൻ ആയിരുന്നു. അതിനിടയില്‍, അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന നൂറു കുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അച്ഛനായ ആണ്‍ കിളി നിസ്സഹായതയോടെയും വേദനയോടെയും അതു കണ്ടുകൊണ്ടിരുന്നു. അവിടെ, സ്വന്തം പിതാവിനു മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ കാരണമായതാണ് ഇപ്പോഴത്തെ വേദനയ്ക്കു കാരണം”
ധൃതരാഷ്ട്രർ വീണ്ടും ചോദിച്ചു-
"അങ്ങനെയെങ്കില്‍, അതിന് അന്‍പതു ജന്മങ്ങളുടെ കാലതാമസം ഉണ്ടായതെങ്ങനെ?”
അപ്പോള്‍ കൃഷ്ണഭഗവാന്‍ പറഞ്ഞു-
"കഴിഞ്ഞ അന്‍പതു ജന്മങ്ങൾ അങ്ങ്, നൂറുപുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു!"
ആശയത്തിലേക്ക് വരാം...
ഇവിടെ സൂചിപ്പിച്ചപോലെ, ഓരോ വ്യക്തിയും ചെയ്യുന്ന നല്ലതും ചീത്തയുമായ കര്‍മങ്ങള്‍ക്ക് യഥാക്രമം നല്ലതും ചീത്തയുമായ ഫലങ്ങള്‍ ലഭിക്കും. അവയില്‍ ചിലത് ഒരു ജന്മം കൊണ്ടും മറ്റുള്ളവ അനേകം ജന്മങ്ങള്‍കൊണ്ടും!
ചില കര്‍മഫലങ്ങള്‍ വരുംതലമുറയിലേക്കു വ്യാപിക്കുമെന്നും വിശ്വാസങ്ങളുണ്ട്.
ആയതിനാല്‍, സത്കര്‍മങ്ങള്‍ ചെയ്യാനും പ്രേരിപ്പിക്കാനും പ്രചരിപ്പിക്കാനും നമുക്കു ജാഗ്രതയും ശ്രദ്ധയും കൊടുക്കാം.
പുരാണകഥകള്‍ മഹാഭാരതം. ഓണ്‍ലൈന്‍ വായന സൗജന്യമായി തുടരുമല്ലോ.
This is a story about karmayogam, karmafalam, result after an action. So that, you should purify your thoughts, words, and action plans.
Comments