ഒരു ഒച്ചിന്റെ കഥ
ഒരു മധുര പ്രതികാര കഥ ആശയം - പണ്ടു പണ്ട്, സിൽബാരിപുരംദേശത്ത് വീരപാണി എന്നു പേരായ ഒരു സന്യാസി ജീവിച്ചിരുന്നു. ഒരിക്കൽ, അദ്ദേഹം സിൽബാരിപുരംക്ഷേത്രത്തിലേക്ക് പുണ്യയാത്ര പുറപ്പെട്ടു. തോളിൽ ഒരു തുണി സഞ്ചിയും ഉണ്ടായിരുന്നു. കുറെ ദൂരം പിന്നിട്ടപ്പോൾ കയ്യ് തണുത്ത വഴുവഴുപ്പുള്ള എന്തോ ഒന്നിൽ തൊട്ടു. അദ്ദേഹം നോക്കിയപ്പോൾ ഒരു തടിയൻ ഒച്ച് സഞ്ചിയുടെ വള്ളിയിൽ ഇരിക്കുന്നു. സന്യാസി, ഉടൻ അതിനെ കൈ കൊണ്ടു തട്ടി നിലത്തേക്ക് എറിഞ്ഞു. അദ്ദേഹം, ഒരു മാസത്തെ യാത്രയ്ക്കു ശേഷം തിരികെ ആശ്രമത്തിലെത്തി. പിന്നെയും നാലു വർഷങ്ങൾ കടന്നുപോയി. ഒരു ദിവസം- സന്യാസി മുറിയിൽ ഒരു ഗ്രന്ഥം വായിച്ചു കൊണ്ടിരിക്കുമ്പോൾ കാൽവിരലിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. പാമ്പെന്നു കരുതി സന്യാസി പെട്ടെന്നു ഒരു കാൽ മടക്കി കട്ടിലിൽ വച്ചു. ഉടൻ, ഒരു ഒച്ച് സന്യാസിയോട് അലറി- "ഓർമ്മയുണ്ടോ, ഈ മുഖം?" സന്യാസി പറഞ്ഞു - "നീ കേവലം ഒരു ഒച്ചാണ്. നിന്നെ എന്തിന് ഞാൻ ഓർത്തിരിക്കണം?" ഒച്ച് പിന്നെയും ശബ്ദമുയർത്തി - "താൻ തീർച്ചയായും ഓർത്തിരിക്കണം. അഥവാ, താൻ ഓർത്തില്ലെങ്കിലും ഞാൻ എന്റെ ശത്രുവായ താങ്കളെ ഒരിക്കലും മറക്കില്ല. കാരണം, നാലു വർഷങ്ങൾക്കു...