കുടുംബലാഭം
പണ്ട്, സിൽബാരിപുരംരാജ്യത്ത് ഹിമാലയസാനുക്കളിലൂടെയുള്ള കൈലാസ യാത്രയും കഴിഞ്ഞ് ഒരു സന്യാസി എത്തിച്ചേർന്നു. പല തരം ദിവ്യശക്തികൾ അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരുപാടു കാലത്തെ ധ്യാനത്തിനു ശേഷം കാട്ടിലെ ജീവജാലങ്ങളോട് വിശേഷം തിരക്കി അദ്ദേഹം നടക്കാൻ തുടങ്ങി. കുറെ നടന്നു ക്ഷീണിച്ചപ്പോൾ വലിയൊരു മരച്ചുവട്ടിൽ അദ്ദേഹം ഇരുന്നു. കൂടെ, ഒരു പ്രാവും അയാളുടെ മടിയില്‍ വന്നിരുന്നു. അപ്പോൾ അടുത്ത മരത്തിൽ ഒരു അണ്ണാൻ മരത്തിലെ പഴം തിന്നുകൊണ്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.
പെട്ടെന്ന്, അണ്ണാനെ തിന്നാൻ വലിയൊരു പക്ഷി പറന്നടുത്തു. അണ്ണാൻ പഴവും താഴെയിട്ട് അടുത്ത മരത്തിലേക്കു ചാടി. അതിനൊപ്പം പക്ഷിയും ഓരോ ശിഖരങ്ങളിലേക്കു പറന്ന് ഇരിക്കാനും തുടങ്ങി. ക്രമേണ രണ്ടു പേർക്കും വേഗം കൂടി. ചുറ്റുപാടുമുള്ള മരച്ചില്ലകളിലൂടെ മിന്നൽപ്പിണർ പോലെ അണ്ണാനും, പിറകെ പക്ഷിയും പറഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോൾ രണ്ടു പേരും ക്ഷീണിതരായി.
ഒടുവിൽ, പക്ഷി പറന്ന്, അണ്ണാന്റെ തൊട്ടടുത്തെത്തിയതും -
അണ്ണാൻ ഒരു മരപ്പൊത്തിൽ കയറി രക്ഷപ്പെട്ടു!
പക്ഷി ദേഷ്യത്തോടെ മരപ്പൊത്തിൽ കുറച്ചു കൊത്തിയ ശേഷം, നിരാശനായി സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞ്, അണ്ണാൻ മരപ്പൊത്തിന്റെ വെളിയിലേക്കു തലയിട്ടു നാലുപാടും നോക്കി. അപ്പോൾ, സന്യാസിക്കു ചിരി വന്നു.
അന്നേരം, സന്യാസിയോട് പ്രാവ് ചോദിച്ചു -
"അണ്ണാനെങ്ങനെയാണ് ഇത്രയും നേരം ഓടിച്ചാടി നടന്ന് ആ കരുത്തനായ പക്ഷിയെ തോൽപ്പിക്കാനായത് ?"
അദ്ദേഹം പറഞ്ഞു -
"ആ പക്ഷിക്ക് ഒരുനേരത്തേ ഭക്ഷണത്തിനു വേണ്ടി മാത്രമുള്ള ഓട്ടമായിരുന്നു. എന്നാൽ, അണ്ണാന് അതൊരു ജീവൻ രക്ഷിക്കാനുള്ള ഓട്ടമായിരുന്നു!
ചിന്തിക്കുക..
മനുഷ്യജീവിതവും ചില നേരങ്ങളില്‍ ജീവന്മരണ പോരാട്ടംതന്നെയാണ്. വരുമാനം കുറഞ്ഞ ജോലി കൊണ്ട് വല്ലാതെ കഷ്ടപ്പെടുന്ന അനേകം മലയാളി ജീവിതങ്ങള്‍. ഇതിന്റെ പ്രതിഫലനം കുടുംബത്തിലും ദോഷമായി ബാധിച്ചേക്കാം.
മലയാളിയെ ഒഴിവാക്കിയശേഷം ശമ്പളക്കുറവില്‍ അന്യഭാഷക്കാരെ ജോലിക്ക് നിര്‍ത്തുന്ന മലയാളിമുതലാളികള്‍ക്കും ഒടുവില്‍ ലാഭമല്ല, നഷ്ടമായിരിക്കും വരിക. ചിലപ്പോള്‍ പണനഷ്ടം, മാനഹാനി, ജീവഹാനി..ചുരുക്കത്തില്‍, അവരുടെ സ്വന്തം കുടുംബവും സങ്കീര്‍ണമാകാം. അടിമപ്പണി, കുടുംബരഹസ്യങ്ങള്‍ ആരും അറിയില്ല, ആയിരം രൂപയെങ്കിലും മാസലാഭം...എന്നിങ്ങനെ വ്യാമോഹിച്ച് വീടിനുള്ളില്‍പോലും നാടോടികള്‍ക്ക് സ്വാതന്ത്ര്യം കൊടുത്താല്‍ അവര്‍ ഒരു ദിവസം അപ്രത്യക്ഷരാകും. അപ്പോള്‍, നഷ്ടത്തിന്റെ ആഘാതം വളരെ വലുതാകാമെന്നു പത്രവാര്‍ത്തകള്‍ ഞെട്ടിക്കുന്ന മുന്നറിയിപ്പ് നല്‍കുന്നു!
Comments