ബുദ്ധിയുണ്ടോ?
1. ഒരിക്കൽ താമരശ്ശേരി ചുരം ഇറങ്ങി വരികയായിരുന്നു പപ്പു എന്ന ഡ്രൈവറുടെ ലോറി. അതിൽ നിറയെ സവാളച്ചാക്കുകളായിരുന്നു. സമയം പോയതിനാൽ പപ്പു നല്ല വേഗത്തിലായിരുന്നു ലോറി ഓടിച്ചിരുന്നത്.
പെട്ടെന്നാണ് അതു സംഭവിച്ചത്!
ഒരു ഗര്‍ഭിണിയായ പശു ലോറിയുടെ കുറുകെ ചാടി!
ആ നിമിഷം ലോറി ഡ്രൈവർ പപ്പുവിന്റെ കണ്ണ് എവിടെയായിരിക്കും?
2. ഒരിക്കൽ രാമു തന്റെ വെളുത്ത നിറമുള്ള കാറുമായി മറ്റൊരു സ്ഥലത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. സമയം ഏകദേശം അഞ്ചു മണി കഴിഞ്ഞിരുന്നു. പോകും വഴി വലിയൊരു മരത്തിന്റെ നിഴൽ വഴിക്കു കുറുകെ വീണു കിടന്നിരുന്നു. അതിനു മുന്നിലെത്തിയപ്പോൾ രാമുവിന് ഒരു കൗതുകം തോന്നി. അവൻ വാഹനം നിർത്തി ഒരു കാര്യം ആലോചിച്ചു - എങ്ങനെയാണ് ആ നിഴലിന്മേൽ കാർ കയറാതെ മുന്നോട്ടു പോകാൻ കഴിയുക?
കാർ പിറകിലേക്കു പോകാനും പാടില്ല. മറ്റു വഴിയേ പോകാനും പറ്റില്ല. സൂര്യന്റെ നിഴൽ മായും വരെ കാത്തിരിക്കാനും പാടില്ല. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അവന് ഒരു ബുദ്ധിയുദിച്ചു. അവൻ അതിൽ വിജയിച്ച് കാർ മുന്നോട്ടു പോയി.
എങ്ങനെ?
ഉത്തരം-
1. ഉത്തരം-
പപ്പുവിന്റെ കണ്ണ് അയാളുടെ മുഖത്തു തന്നെ.
2. ഉത്തരം-
എത്ര വലിയ നിഴലാണെങ്കിലും കുറുകെ കടക്കുമ്പോൾ കാറിന്റെ അടിയിൽ നിഴൽ വരില്ല. മുകളിലേ പതിക്കൂ!
Comments