ബുദ്ധിയും യുക്തിയും
1. നിങ്ങൾ ഒരു 1990 മോഡല്‍ ബസ് ഓടിക്കുകയാണ്. ഒന്നാമത്തെ സ്റ്റോപ്പിൽ വച്ച് പത്തു വയസ്സുള്ള ഒരു കുട്ടി കയറി. രണ്ടാമത്തെ സ്റ്റോപ്പിൽ 25 വയസ്സുള്ള ചെറുപ്പക്കാരൻ കയറി. മൂന്നാമത്തെ സ്റ്റോപ്പിൽ മധ്യവയസ്കനായ ബസ് ഡ്രൈവർ കയറി. നാലാമത്തെ സ്റ്റോപ്പിൽ 50 വയസ്സുള്ള പോലീസുകാരൻ കയറി. അഞ്ചാമത്തെ സ്റ്റോപ്പിൽ 55 വയസ്സുള്ള മെക്കാനിക്ക് കയറി. ആറാമത്തെ സ്റ്റോപ്പിൽ 70 വയസ്സുള്ള ആളും കയറി.
എങ്കിൽ ബസ് ഡ്രൈവറുടെ വയസ്സ് എത്ര?
2. അടുത്ത ചോദ്യം-
ഒരു തോട്ടത്തിൽ 20 തേങ്ങയും 10 ഓറഞ്ചും 15 സപ്പോട്ടയും 25 കൈതച്ചക്കയും കുറച്ചു മാങ്ങയും ഉണ്ടായിരുന്നു. അതിൽ, അപ്പൂട്ടൻ കുറച്ചു മാങ്ങാ പറിച്ചു. അവന്റെ ഭാര്യ സാവിത്രി ഏതാനും മാങ്ങാ തിന്നു. എങ്കിൽ മിച്ചം എത്ര മാങ്ങ അയാളുടെ കയ്യിൽ ഉണ്ടാവും?
ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം-
ഉത്തരം പറയുന്ന ആളിന്റെ വയസ് തന്നെ!
ഒരു ബസ് ഡ്രൈവര്‍ ഇടയ്ക്ക് ബസില്‍ കയറിയെങ്കിലും വയസ്സ് നേരിട്ട് തന്നിട്ടില്ല. പിന്നെയുള്ള ബസ് ഡ്രൈവര്‍ താങ്കളാണ്. അതിനാല്‍, സ്വന്തം വയസ്സ് പറയണം.
രണ്ടാമത്തെ ഉത്തരം ഇതാ-
അപ്പു ടെൻ മാങ്ങ പറിച്ചതിൽ സാവി ത്രീ മാങ്ങ തിന്നു. ബാക്കി 7 കാണും.
Comments