രണ്ടു കുസൃതി ചോദ്യങ്ങൾ
1. നാലക്ഷരം ഉള്ള ഒരു വാക്ക്.
അതിന്റെ ഒന്നും രണ്ടും മൂന്നും നാലും ചേര്‍ന്നാല്‍ ഒരു സംഖ്യ.
മൂന്നും നാലും കൂടിയാല്‍ വിഷം.
ഒന്നും രണ്ടും ചേര്‍ത്താല്‍ ഭര്‍ത്താവ്.
ഒന്നും നാലും ചേര്‍ന്നാല്‍ ഇടി കിട്ടും.
ഒന്നും മൂന്നും ചേര്‍ന്നാലോ? ഒരു മരം.
അങ്ങനെയെങ്കില്‍ ആ വാക്ക് ഏതായിരിക്കും?
2. ഇനി രണ്ടാമത്തെ ചോദ്യം.
അന്‍പത് രൂപ കൊടുത്ത് രാമു ചന്തയില്‍ നിന്നും പത്ത് മുട്ടകള്‍ വാങ്ങി.
അതില്‍ ആദ്യം, 2 എണ്ണം പൊട്ടിച്ചു.
പിന്നെ, 2 എണ്ണം പൊരിച്ചു.
പിന്നെ, 2 എണ്ണം തിന്നു.
ബാക്കി എത്ര മുട്ടകള്‍ അവിടെ ഉണ്ടാവും?
ഒന്നാമത്തെ ഉത്തരം- പതിനഞ്ച്.
രണ്ടാമത്തെ ഉത്തരം-
രണ്ടു മുട്ട കൊണ്ടാണ് എല്ലാം ചെയ്തത്. അപ്പോള്‍, ഉത്തരം 8.
Comments