ഡയോജനീസ് നൽകിയ സന്ദേശം
പണ്ട്, യവന ദേശം എന്നറിയപ്പെട്ടിരുന്ന ഗ്രീസ് ഒട്ടേറെ മഹാന്മാർക്കു ജന്മം നൽകിയ നാടാണല്ലോ. ഡയോജനീസ് ഒരു ഗ്രീക്ക് ദാർശനികനും തത്വചിന്തകനുമായിരുന്നു. അദ്ദേഹം തുർക്കിയിൽ ബി.സി. 412 കാലത്ത് ജനിച്ചു. പിന്നീട്, ഗ്രീസിലെ ഏതൻസിലേക്ക് വന്നു. അവിടെ വലിയൊരു വീപ്പയിൽ കിടന്നുറങ്ങി. പകൽ, ഭിക്ഷ യാചിച്ച് ഓരോ ദിവസത്തെയും ആഹാരം കണ്ടെത്തിയിരുന്നു. ഈ വിധത്തിൽ ജീവിതകാലം മുഴുവനും ദരിദ്രനായി ജീവിച്ചു. അദ്ദേഹത്തിന്റെ ദർശനങ്ങൾ പരമ്പരാഗത സമ്പ്രദായങ്ങൾക്ക് എന്നും എതിരായിരുന്നു. ബി.സി. 323 കാലഘട്ടത്തിൽ ഡയോജനീസ് അന്തരിച്ചുവെന്ന് കരുതപ്പെടുന്നു. അന്നത്തെ സമൂഹം ഡയോജനീസിനെ കണ്ടിരുന്നത് ഒരു ഭ്രാന്തനായിട്ടായിരുന്നു. അതേസമയം, തമാശകളിൽ ഒളിപ്പിച്ച ഫിലോസഫി പലർക്കും മനസ്സിലായതുമില്ല. അദ്ദേഹം കയ്യിലൊരു കത്തിച്ച റാന്തൽ വിളക്കുമായി നടക്കുന്നതു കണ്ടപ്പോൾ ആളുകൾ ചോദിച്ചു - "ഈ പകൽ സമയത്ത് വിളക്കും വെളിച്ചവും എന്തിന്?" അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു - "ഞാൻ മനുഷ്യനെ തേടുകയാണ് !" സാധാരണ ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. പക്ഷേ, ഇവിടെ നല്ല മനുഷ്യൻ ഇല്ലെന്നും നാം നല്ല മനുഷ്യനെ തിരഞ്ഞു കണ്ടുപിടിക്കണമെന്നുമായിരുന്നു ...