ചിരിയുടെ ഗവേഷണം
ജപ്പാൻകാരുടെ ചില ഗവേഷണ ഫലങ്ങളിലേക്ക്....
1. അസിഡിറ്റി ഉണ്ടാക്കുന്നത് ഭക്ഷണത്തിന്റെ പ്രശ്നത്തേക്കാൾ കൂടുതൽ പിരിമുറുക്കം മൂലമാണ്.
2. അമിത രക്തസമർദം ഉണ്ടാകുന്നത് ഉപ്പുള്ള ഭക്ഷണത്തേക്കാൾ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകേടുകൊണ്ടാണ്.
3. കൊളസ്റ്റിറോൾ രക്തത്തിൽ കൂടാനുള്ള കാരണം കൊഴുപ്പുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്നതിനേക്കാൾ എകാന്തമായ അമിത മടിയുള്ള ജീവിത ശൈലിയാണ്.
4. ആസ്ത്മയുണ്ടാകാൻ ശ്വാസകോശത്തിലേക്കുള്ള പ്രാണവായു കുറയുന്നതിനേക്കാൾ കാരണമാകുന്നത് ദുഃഖ വികാരങ്ങൾ മൂലമുള്ള ശ്വാസകോശത്തിന്റെ അസ്ഥിരതയാണ്.
5. പ്രമേഹത്തിലേക്കു നയിക്കുന്ന ഒരു കാരണം, സ്വാർഥമായും ധിക്കാരമായും വഴക്കമില്ലാത്തതുമായ ജീവിത ശൈലിയാണ്. അത് പാൻക്രിയാസിന്റെ പ്രവർത്തനത്തെ തളർത്തും.
6. കിഡ്നി സ്റ്റോൺ ഉണ്ടാകാൻ വെറുപ്പും വിദ്വേഷവും വഴിവയ്ക്കുന്നു. അപ്പോൾ കാൽസ്യം ഓക്സലേറ്റുകളും മറ്റും അടിഞ്ഞുകൂടി കല്ലാകുന്നു.
ഇങ്ങനെ പലതരം രോഗങ്ങൾക്കു കാരണമാകാൻ വിഷാദം, പിരിമുറുക്കം, ഒറ്റപ്പെടൽ, മടി, ഉത്കണ്ഠ, കോപം എന്നിവയെല്ലാം എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ പ്രവർത്തിക്കുന്നത്?
ന്യൂക്ലിയർ ഫാക്ടർ കാപ്പാ -ബി ( NF-kB) എന്ന പ്രോട്ടീൻകോംപ്ലക്സ് അപ്പോൾ ശരീരത്തിൽ ഉണ്ടാകുന്നു. അത് സൈറ്റോകീൻ (cytokine) എന്ന തന്മാത്രയെ ഉത്തേജിപ്പിക്കുന്നു. അത് കോശങ്ങളെ ദ്രവിപ്പിക്കുന്നു അല്ലെങ്കിൽ പ്രവർത്തനതാളം തെറ്റിക്കുന്നു. അത്തരം കോശങ്ങൾ കൂടുതലുള്ള അവയവങ്ങൾ ക്രമക്കേടു കാണിക്കാനും തുടങ്ങുമ്പോൾ അതിനെ നാം 'രോഗം' എന്നു വിളിക്കും!
ഇതിനെല്ലാം പരിഹാരമാണ് ചിരി എന്ന ഒറ്റമൂലി. ദിവസവും ചിരിക്കാൻ എന്തെങ്കിലും വക കണ്ടെത്തുക.
നിത്യസംഭാഷണങ്ങളില്‍ ചിരിയുടെ മേമ്പൊടി ചേര്‍ക്കാം.
ടി.വിയില്‍ നര്‍മം ഉള്ളത് കാണാം.
സിനിമയും കോമഡി ഉള്ളതാകണം.
ചിരിക്കു മുന്നില്‍ മുന്‍വിധിയും ഉപാധിയും വേണ്ട. സോഷ്യൽ മീഡിയ, ഇന്റർനെറ്റ് എന്നിങ്ങനെ ഏതെങ്കിലും ഉറവിടമാകട്ടെ. ഏതു പൊട്ടത്തരമെങ്കിലുമാകട്ടെ.
നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെ ചിലര്‍ ചിരിച്ചുതള്ളി ശരീരം രക്ഷിക്കുമ്പോള്‍ മറ്റു ചിലര്‍ പ്രതികരിച്ചുകൊണ്ട് കോശങ്ങളുടെ നാശത്തിനു വഴി തെളിക്കും. ഒരു സ്ഥലത്തു നാം പോകുമ്പോള്‍ ചില വിഷവിത്തുകള്‍ അവിടെ വരുമെന്നു മുന്‍കൂട്ടി കാണണം. മനസ്സിനെ വളരെ മുന്‍പുതന്നെ പ്രോഗ്രാം ചെയ്യണം. ഒന്നുകില്‍ അവിടെ നിന്നും മുങ്ങുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യാം. അല്ലെങ്കില്‍ പ്രതികരണങ്ങളെ താമസിപ്പിക്കുകയോ മൗനം പാലിക്കുകയോ ആവാം.
ഇവിടെ സൗഹൃദങ്ങളുടെ തെരഞ്ഞെടുപ്പ് പ്രധാനമാകുന്നു. നിലവാരമില്ലാത്തവ പ്രശ്നങ്ങളിലേക്ക് പോയി നമ്മുടെ സന്തോഷം നശിപ്പിക്കും.
Comments