Simple I.Q. Test series
This is an I.Q test series in Malayalam from E-books mainly for children. Some questions are simple but moderate and very tough questions are there. You can read as digital online for free! 1. ഒരിടത്ത്, ഒരു ബുദ്ധിമാനായ രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്തിലെ നല്ലൊരു ഭാഗവും കൊടും കാടാണ്. അതിൽ നിറയെ വന്യമൃഗങ്ങളും. പൊതുവെ, എല്ലാ രാജാക്കന്മാരിലും കണ്ടു വന്നിരുന്ന വിനോദമായ മൃഗവേട്ടയ്ക്കു രാജാവും മന്ത്രിയും പോകുക പതിവായിരുന്നു. ഒരു ദിവസം - രാവിലെ നായാട്ടിനു പുറപ്പെടാൻ നേരം കൊട്ടാരത്തിലെ കാവൽഭടൻ ഓടി വന്നു - "അങ്ങുന്നേ.. അടിയനൊരു കാര്യം ബോധിപ്പിക്കാനുണ്ട്.." "എന്താണ്? നീ പറഞ്ഞുകൊള്ളുക" "ഇന്നത്തെ നായാട്ടിന് അങ്ങ് പോകരുത്. ഒരു കടുവ ആക്രമിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു! ഹോ.. ഭയങ്കരം.. ഞാൻ തൂണിൽ ചാരി തളർന്നിരുന്നുപോയി!" "ശരി.. നീ സത്യസന്ധനാണെന്ന് എനിക്കറിയാം. അതിനാൽ ഞാനൊരു പരീക്ഷണത്തിനില്ല" അങ്ങനെ, രാജാവ് നായാട്ടിൽനിന്നും ഒഴിവായി. മന്ത്രിയും രണ്ടു ഭടന്മാരും യാത്രയായി. അവരെ കടുവ ആക്രമിച്ചു കൊല്ലുകയും ചെയ്തു. വിവരമറിഞ്ഞ് ഉടൻതന്നെ കാവൽഭടനെ വിളിച്ചു വരുത്ത...