Kerala Folk Tales in Malayalam (കേരളത്തിലെ നാടോടിക്കഥകള്‍)
Malayalam eBooks of Kerala folk tales for online reading 1. കാലിന്‍റെ നീളം! (കേരളത്തിലെ നാടോടിക്കഥകള്‍) സിൽബാരിപുരംദേശത്ത് വലിയൊരു ഗുരുകുലമുണ്ടായിരുന്നു. അവിടെ നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. അക്കൂട്ടത്തിൽ രാവുണ്ണി എന്നൊരു കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവന്റെ സഹപാഠിയായിരുന്ന ശങ്കുവാണ് അതു കണ്ടുപിടിച്ചത് - "എടാ, എല്ലാരും നോക്കടാ.. രാവുണ്ണിയുടെ കാലിന് എന്തൊരു നീളമാണ് !" അപ്പോൾ, മറ്റുള്ള കുട്ടികൾ രാവുണ്ണിയുടെ കാലിനു ചുറ്റിനും കൂടി അതു നോക്കിയിട്ട് അഭിപ്രായം പറഞ്ഞു തുടങ്ങി. അന്നു തന്നെ രാവുണ്ണിക്ക് 'പേക്കാലൻ', 'ഏറുമാടം', 'തോട്ടി' എന്നൊക്കെ ഇരട്ടപ്പേരുകൾ വീണു. ആദ്യമൊന്നും രാവുണ്ണി ഇതത്ര കാര്യമാക്കിയില്ല. എന്നാൽ, കുറച്ചു മാസങ്ങൾ കടന്നു പോയപ്പോൾ പരിഹാസം കൂടിവരികയും ചെയ്തു. രാവുണ്ണി എന്ന പേരു തന്നെ കുട്ടികൾ മറന്നു പോയി! അങ്ങനെ, നീളക്കൂടുതലുള്ള സ്വന്തം കാലിനെ രാവുണ്ണി വെറുക്കാനും ശപിക്കാനും തുടങ്ങി. മനസ്സു വല്ലാതെ മടുത്തപ്പോൾ രാവുണ്ണി ഗുരുകുലത്തിൽ നിന്ന് ദൂരെ ദിക്കിലുള്ള കോസലപുരംദേശത്തേക്ക് ഒളിച്ചോടി. അലഞ്ഞു തിരിഞ്ഞ് ഏതാനും വർഷങ്ങൾ കഴിഞ്ഞ് കോസലപുരത്തെത്തി. ...