മലയാളം ഡിജിറ്റൽ വായന (Malayalam Digital Reading)
മലയാളം ഡിജിറ്റൽ വായനയിലെ പ്രധാനകാര്യങ്ങൾ 1. ഡിജിറ്റല്‍ വായനയുടെ ഗുണങ്ങള്‍ 1. ലോകത്തെവിടെയും പെട്ടെന്ന് വായിക്കാം. ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ മതിയാവും. ഓണ്‍ലൈന്‍ ആയി വായിക്കാം. അല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് എക്കാലവും വായനക്കാരന്റെ ഡിവൈസില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. 2. പുസ്തകം വാങ്ങാനുള്ള യാത്ര വേണ്ട. കാത്തിരിപ്പുവേണ്ടാത്ത ചെലവുകുറഞ്ഞതും വേഗമേറിയതുമായ വായന. 3. ബുക്ക്‌ഷെല്‍ഫിന്റെ വിലയും സ്ഥലവും വേണ്ട. എക്കാലവും സൂക്ഷിക്കാം. 4. പഴയ പുസ്തകങ്ങളുടെ അലെര്‍ജി പേടിക്കേണ്ട. 5. എഴുത്തുകാരന‌് ആരുടേയും സഹായമില്ലാതെ പ്രസിദ്ധീകരിക്കാം. പിന്നീടും തെറ്റുകള്‍ തിരുത്താം. 6. ഇരുട്ടിലും വായിക്കാം. ഇഷ്ടമുള്ള ഫോണ്ടില്‍, നിറത്തില്‍ വലുതാക്കി വായിക്കാം. 7. പെട്ടെന്ന് റഫറന്‍സ് സാധ്യമാകുന്നു. 8. യാത്രകളിലും മറ്റും വായനയെ വിനോദമാക്കാം. 9. മരങ്ങള്‍ മുറിക്കപ്പെടാതെ പരിസ്ഥിതിയെ നോവിക്കാതെ, പേപ്പര്‍ വേണ്ടാത്ത വായന. 10. ഡിജിറ്റല്‍പുസ്തകങ്ങള്‍ കുട്ടികളുടെ സ്കൂള്‍ബാഗ് ഭാരം ഒഴിവാക്കും. 11. പ്രായമായവര്‍ക്കുപോലും മറ്റുള്ളവരെ ആശ്രയിക്കാതെ ഭാരംകുറഞ്ഞ ഡിജിറ്റല്‍വായന നല്ലത്. 12. കുട്ടികളും യുവതലമുറയും സ്മാര്‍ട്ട്ഫോണ്‍-ടാബ് ഒ...