മലയാളം കഥക്കൂട്ട്
കുട്ടികളുടെ കൃത്യനിഷ്ഠഅതിവിടെ പറയാനുള്ള കാര്യം എന്താണാവോ? പറയാം- അജു ഇത്തരമൊരു വിദ്യാർഥിയാണ്. കുട്ടികൾ അവനെ 'ലാസ്റ്റ്മാൻ' എന്നാണ് കളിയാക്കി വിളിക്കുന്നത്. കാരണം, ആഴ്ചയിൽ ചുരുങ്ങിയത്, രണ്ടു ദിവസമെങ്കിലും സ്കൂൾബസ് അവനു വേണ്ടി കാത്തു കിടക്കണം. ബസ് എട്ടര മണിയാകുമ്പോൾ അവന്റെ വീടിനപ്പുറത്തെ മെയിൻ റോഡിൽ നിർത്തി ഹോൺ മുഴക്കും. ഡ്രൈവർ പിറുപിറുക്കാനും തുടങ്ങും. സ്കൂൾ അസംബ്ലി തുടങ്ങുന്നതിനു മുൻപ് അവിടെ എത്തിയില്ലെങ്കിൽ അയാളുടെ ശമ്പളം കുറവു ചെയ്യുമെന്ന് ഹെഡ്മാസ്റ്ററുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. എന്നാൽ, കുട്ടികളെയും മാതാപിതാക്കളെയും പിണക്കിയാലോ? അവർ പി.ടി.എ മീറ്റിങ്ങിൽ മീശ പിരിച്ചു കണ്ണുരുട്ടി ഡ്രൈവറെ മാറ്റണമെന്ന് വാശി പിടിക്കും. എങ്കിലും, തിരക്കുള്ള മെയിൻ റോഡിലെ ജങ്ക്ഷനിൽ അഞ്ചു മിനിറ്റോളം ബസ് നിർത്തിയിടുന്നതു തന്നെ അപകടം പിടിച്ച പണിയാണ്.
സമയം പാലിക്കാത്ത ട്രെയിൻ, സർക്കാർ ബസുകൾ എന്നിവയൊക്കെ വൈകിയോടുന്ന വണ്ടികളെന്ന് സ്ഥിരമായി പഴി കേൾക്കാറുണ്ട്. അങ്ങനെ ഇത് കൃത്യനിഷ്ഠയില്ലാത്തവരെ സൂചിപ്പിക്കുന്ന ഒരു പ്രയോഗവുമായി മാറി.
അതു മാത്രമോ? അജുവിന്റെ ബാഗും തൂക്കിയുള്ള ഓട്ടം അവസാനിക്കുന്നത് റോഡിന്റെ അപ്പുറത്തു വശത്തു കിടക്കുന്ന ബസിലാണ്. ഈ പരവേശത്തിനിടയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ അവൻ വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്നുള്ളതാണ് സത്യം.
ഒരു ദിവസം - പതിവുപോലെ രാവിലെ അജു എട്ടര കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഓടാൻ തുടങ്ങി. വഴി മുറിച്ചുകടന്നപ്പോൾ - എവിടെയോ മണ്ണെടുക്കാനായി പാഞ്ഞു പോകുകയായിരുന്ന ടിപ്പർ ലോറി വന്നത് അവൻ അറിഞ്ഞതേയില്ല! സർവ്വശക്തിയുമെടുത്ത് ടിപ്പർ ബ്രേക്ക് പിടിച്ചപ്പോൾ അതൊരു അലർച്ചയോടെ ടയർ കത്തിയ മണത്തോടെ നിന്നു.
ബസിലുള്ള കുട്ടികൾ 'അയ്യോ' ശബ്ദം പുറപ്പെടുവിച്ചു.
ഭാഗ്യം! തലനാരിഴ വ്യത്യാസത്തിൽ അജുവിനെ ഇടിക്കാതെ ടിപ്പർ കനിഞ്ഞു. പക്ഷേ, അതിന്റെ ഡ്രൈവർ പല്ലുകടിച്ച് അലറി!
"മനുഷ്യനെ തൊലയ്ക്കാനായിട്ട് രാവിലെ ഓരോന്ന് കെട്ടിയെടുത്തോളും "അപ്പോൾത്തന്നെ മൺകൂനയുമായി മല്ലിടാൻ ടിപ്പർ വീണ്ടും കുതിച്ചു പാഞ്ഞു. വഴിയിൽ അരങ്ങേറിയ കാര്യം ആരൊക്കയോ വീട്ടുകാരെ ധരിപ്പിച്ചു. വീട്ടിലെ അപ്പനും അമ്മയും അവനില്‍ പഴിയും ചാരി ആശ്വസിച്ചു.
അജുവിന്റെ വീട്ടിലെ കൃത്യനിഷ്ഠ ഒന്നു പരിശോധിക്കാം. അജുവിന്റെ അച്ഛൻ സുധാകരന്റെ ഓഫീസ് മുറി ആകെ അലങ്കോലമായിട്ടാണ് കിടക്കുന്നത്. അതിൽ നിന്ന് പെട്ടെന്ന് എന്തെങ്കിലും കണ്ടു കിട്ടുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട.
ഇനി വീട്ടമ്മ ലീലാമ്മയുടെ ചിട്ട കാണണമെങ്കിൽ അടുക്കളയിൽ ചെന്നു തന്നെ നോക്കണം. പാത്രങ്ങളും പ്ലാസ്റ്റിക് കവറുകളും മറ്റും അലക്ഷ്യമായി ചിതറിക്കിടക്കുന്ന അവസ്ഥ. ഫലമോ? അജുവിന് ഉച്ചഭക്ഷണത്തിനായുള്ള ടിഫിൻ ബോക്സ് സമയത്ത് തയാറാക്കാൻ പറ്റുന്നില്ല! അജുവിന്റെ ഹോം വർക്ക് ചെയ്യാൻ രാവിലെയാണ് തുടക്കമിടുന്നത്. അത് കഠിനമാണെന്നും സമയം കൂടുതൽ വേണമെന്നുമൊക്കെ തിരിച്ചറിയുമ്പോൾ സമയം വൈകും. ഒരു സ്വഭാവവും മാനത്തു നിന്ന് പെട്ടെന്ന് പൊട്ടിവീഴുന്ന ഒന്നല്ല. ക്രമേണ വിവിധ കാരണങ്ങൾ കണ്ടും കേട്ടും കുട്ടിയുടെ സ്വഭാവത്തിൽ അലിഞ്ഞു ചേരുന്നതാകാം. കൃത്യനിഷ്ഠയുടെ ബാലപാഠങ്ങൾ മാതാപിതാക്കളിൽ നിന്നു തന്നെ കുട്ടികൾ പഠിക്കുന്നുണ്ട്.
ഇത്തരം സംഭവങ്ങൾ അനേകം ദുരിതങ്ങൾ സമ്പാദിച്ചതായി പത്രവാർത്തകളിലും മറ്റും കാണാം. ഇവിടെ ഇത്തരം കുടുംബങ്ങൾ കുട്ടികളുടെ കൃത്യനിഷ്ഠ, സമയ വിനിമയം, കാര്യശേഷി എന്നിവ കുറയുന്നതു കാണേണ്ടിവരും. സമയത്ത്, പഠിച്ചു തീർക്കാൻ പോലും പറ്റിയെന്നു വരില്ല. പരീക്ഷകൾപോലും താമസിച്ചു പോയതിന്റെ പേരിൽ വെപ്രാളപ്പെട്ട് എഴുതേണ്ടിയും വരും.
ചില പ്രായോഗിക സമീപനങ്ങൾ ശ്രദ്ധിക്കുക..കുട്ടികളുടെ രാവിലത്തെ ജോലികൾ കഴിവുന്നതും കുറയ്ക്കുക. തലേ ദിവസം വൈകുന്നേരം കളിക്കുക. ഹോം വർക്ക് സ്കൂൾ വിട്ടു വീട്ടിൽ വന്നാലുടൻ ചെയ്യണം. ടൈം ടേബിൾ അനുസരിച്ച് പുസ്തകങ്ങൾ രാത്രിയിൽ ബാഗിൽ വച്ചശേഷം ഉറങ്ങാൻ പോകുക.
രാത്രി വൈകി ടി.വി., ഫോൺ, കംപ്യൂട്ടർ ഉപയോഗിക്കരുത്, നേരത്തേ ഉറങ്ങി നേരത്തേ എണീക്കുക, കുട്ടികളെ ഫോണ്‍ അറ്റന്‍ഡ് ചെയ്യിക്കരുത്. സ്കൂളില്‍ പോകാന്‍ തയ്യാറായ ശേഷം മാത്രം പത്രം വായിക്കുക. അതുപോലെതന്നെ, അപ്പോള്‍, ഏതെങ്കിലും ഒരു പുസ്തകം മാത്രം ബാഗിനു പുറത്തെടുത്ത് വായിക്കാം.
Comments