Malayalam eBooks-515
യോഗയിലെ വെല്ലുവിളികൾ ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ബുധനാഴ്ചയുടെ വൈകുന്നേരം. ബിജേഷ് അധ്യാപനജോലിയും കഴിഞ്ഞ് ക്ഷീണിതനായി കോട്ടയം ടൗണിലൂടെ അടുത്ത ബസ് പിടിക്കാനായി ബസ് സ്റ്റോപ്പിലേക്കു നടക്കവേ, "ഡാ, ബിജേഷേ... " പിറകിൽ നിന്നൊരു വിളി! ദാ.... വരുന്നു, തന്റെ സ്കൂൾകാല സഹപാഠി - ലിജോ, അവൻ ഏതോ ബാങ്കിലാണ് ജോലി ചെയ്യുന്നതെന്നറിയാം. ഇപ്പോൾ ഏതാനും വർഷങ്ങളായി തമ്മിൽ കണ്ടിട്ട്. അടുത്തു വന്നയുടൻ, ആദ്യ ചോദ്യം എറിഞ്ഞു കഴിഞ്ഞു - " നീ ഇപ്പോ എവിടെയാ ജോലി ചെയ്യുന്നത്?" പണ്ട്, തന്റെ ക്ലാസ്സിലെ പ്രധാന കിള്ളിക്കിഴിക്കൽ വിദഗ്ധനായിരുന്നു ഈ കക്ഷി. എന്നാലോ? വലി-കുടി-പിടി ദുശ്ശീലങ്ങളൊന്നുമില്ലതാനും. ബിജേഷ് ജോലി ചെയ്യുന്ന സ്കൂളും സ്ഥലവും പറഞ്ഞു കൊടുത്തു. അധ്യാപകനെന്ന് കേട്ടപ്പോൾ അല്പം ബഹുമാനമൊക്കെ ലിജോയുടെ മുഖത്ത് തെളിഞ്ഞെങ്കിലും പഠിപ്പിക്കുന്ന വിഷയം യോഗ യെന്ന് അറിഞ്ഞപ്പോൾ അവൻ നെറ്റി ഒന്നു ചുളിച്ചു. അവനിലെ സംശയ ദൃഷ്ടി ഉണർന്നു കഴിഞ്ഞിരിക്കുന്നു! പിന്നെ റാപിഡ് ഫയർ ക്വസ്റ്റ്യൻസിന്റെ പെരുമഴയായിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന കൃത്യ സ്ഥലം, ടൗണിൽ നിന്നുള്ള ദൂരം, ആ റൂട്ട്, അടുത്തുള്ള പ്രധാന സ്ഥാപനങ്ങൾ എന്നിങ്ങ...