Malayalam eBooks-525-സമയംകൊല്ലികൾ
സമയംകൊല്ലികളെ വളർത്തരുത്! ഏതാനും വർഷങ്ങൾക്കു മുൻപ് ബിനീഷിന്റെ രണ്ടുവർഷ കാലയളവിനുള്ളിൽ മൊബൈൽ ഫോണിലൂടെ അനേകം മണിക്കൂറുകൾ കത്തിച്ചു തീർത്ത ഒരു പഴയ സുഹൃത്തിനേക്കുറിച്ച് ആകട്ടെ ഈ സംഭവ കഥ. അയാളുടെ പേര് തൽക്കാലത്തേക്ക് ജയൻ എന്നു വിളിക്കാം. ആളൊരു വി.ഐ.പി. കുടുംബത്തിലെ അംഗമാണ്. ബിരുദാനന്തര ബിരുദവും വേറെ കുറച്ചു കോഴ്സുകളുമൊക്കെ കയ്യിലുള്ള ആളാണെങ്കിലും ഒരിടത്തും തികച്ച് മൂന്നു മാസം ജോലി ചെയ്യാറില്ല. കാരണം, ഒട്ടും ഫ്ലെക്സിബിൾ അല്ലെന്നു ചുരുക്കം. ചിലപ്പോൾ ബോസ് പറയും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം , പ്രൊജക്റ്റിൽ മാറ്റം വരുത്തണം എന്നു പറഞ്ഞാൽ പിന്നെ ദേഷ്യപ്പെട്ട് രാജിവച്ചു സലാം പറയുന്നതാണ് ഈ കക്ഷിയുടെ സ്ഥിരം രീതികൾ. അങ്ങനെ വർഷങ്ങൾ മുന്നോട്ടു പോയി. അയാൾക്ക് 32 വയസ്സുള്ളപ്പോഴാണ് അവിചാരിതമായി ബിനീഷിന്റെ സുഹൃത്തായി മാറിയത്. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ചോദിച്ചായിരുന്നു തുടക്കം. പുസ്തകം, ലൈബ്രറി, ഡിജിറ്റൽ വിദ്യകൾ, പ്രസാധനം , വായന ഇത്യാദി കാര്യങ്ങൾ ഒക്കെ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന സേവനത്തിൽ ബിനീഷിനു സന്തോഷമേയുള്ളൂ. എല്ലാ ആഴ്ചയിലും അവധി ദിവസങ്ങളിൽ കുറച്ചു നീളമുള്ള ഫോൺ കോള...