Posts

Showing posts from May, 2022

(534) ഒറ്റവാക്ക്, ഒറ്റപ്പദം

Malayalam one word substitution Ottapadhangal, Ottappadham- ഒറ്റപ്പദം, ഒറ്റവാക്ക്, ഒറ്റപ്പദങ്ങൾ, ഒറ്റവാക്കുകൾ! മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നല്കുന്ന നല്ലൊരു ശേഖരമാകുന്നു ഇത്. 1. ഋഷിയെ സംബദ്ധിച്ചത് - ആർഷം 2. ആത്മാവിനെ പറ്റിയുള്ളത് - ആത്മികം 3. സ്വയം സംബന്ധിച്ചത് - ആത്മീയം 4. ഒഴിവാക്കാൻ പാടില്ലാത്തത് - അത്യന്താപേക്ഷിതം 5. ചിന്തിക്കുക പോലും ചെയ്യാത്തത് - അചിന്തിതം 6. സായാഹ്നത്തിനു മുമ്പുള്ള സമയം - അപരാഹ്നം 7. വളരെ തീക്ഷ്ണതയുള്ളത് - അതിതീക്ഷ്ണം 8. കാപട്യമില്ലാതെ - അകൈതവം 9. വലിയ ശരീരം ഉള്ളവൻ - അതികായൻ 10. ലംഘിക്കാൻ പറ്റാത്തത് - അലംഘനീയം 11. സ്വയം വില കുറഞ്ഞതെന്ന ബോധം - അപകർഷബോധം 12. ഒന്നാമനായി ഗണിക്കപ്പെട്ടവൻ - അഗ്രഗണ്യൻ 13. ഒഴിവാക്കാൻ പറ്റാത്തത് - അനിവാര്യം 14. സങ്കല്പിക്കാത്തത് - അകല്പിതം 15. ജയിക്കുന്നവൻ - അജയൻ 16. ഉപേക്ഷിക്കാൻ പറ്റാത്തത് - അനുപേക്ഷണീയം തിഥി നോക്കാത്തവൻ - അതിഥി 17. ഉയർച്ച ആഗ്രഹിക്കുന്നവൻ - അഭ്യുദയകാ...

(533) പുല്ലിംഗം, സ്ത്രീലിംഗം

Image
മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര...