(543) ശിഷ്യന്മാരുടെ കയർ

സിൽബാരിപുരംദേശത്തിലെ ആശ്രമം വളരെ പ്രശസ്തമായിരുന്നതിനാൽ വിദൂര ദേശങ്ങളിൽ നിന്നു പോലും കുട്ടികൾ പഠിക്കാൻ എത്തിയിരുന്നു.

ഒരിക്കൽ, പഠന ശേഷം കുറച്ചു ശിഷ്യന്മാർ ഭാണ്ഡക്കെട്ടുമായി വീടുകളിലേക്കു പോകാനുള്ള നേരമായി.

അന്നേരം, ആശ്രമ ഗുരു ഒരു മുഴം കയർ വീതം ഓരോ ശിഷ്യനും കൊടുത്തുവിട്ടു. എന്നാൽ, അത് എന്തിനാണെന്ന് ആരും ചോദിച്ചതുമില്ല, ഗുരു പറഞ്ഞതുമില്ല.

അവർ പല വഴിക്കു നടന്നു പിരിഞ്ഞപ്പോൾ ആ കയർ മൂലം വിവിധ കാര്യങ്ങളാണു പിന്നീടു നടന്നത്.

ഒന്നാമൻ പോയ വഴിയിൽ ഒരു വേലിത്തർക്കം നടക്കുന്നുണ്ടായിരുന്നു. പരിഹാരമായി തന്റെ കയർ കൊണ്ട് വേലി നന്നായി കെട്ടിക്കൊടുത്തപ്പോൾ സമാധാനം കൈവന്നു.

രണ്ടാമൻ - ചക്ക പറിക്കാനുള്ള തോട്ടി കെട്ടാൻ തന്റെ കയർ കൊടുത്തു.

മൂന്നാമൻ - കയർ കൊണ്ട് കുടുക്കെറിഞ്ഞ് കാട്ടുപന്നിയെ പിടിച്ചു.

നാലാമൻ - ഊഞ്ഞാൽ കെട്ടാൻ കയറില്ലാതെ വിഷമിച്ച കുട്ടികൾക്ക് കൊടുത്തു.

അഞ്ചാമൻ - കയർ കൊണ്ട് മായാജാലം കാണിച്ച് ഉപജീവനമായി.

ആറാമൻ - തടി കെട്ടിവലിക്കാൻ പണിക്കാർക്കു കയർ കൊടുത്തു.

ഏഴാമൻ - വീട്ടിലെത്തുന്നതിനു മുൻപു തന്നെ നിരാശയിൽ മുങ്ങി കയർ കൊണ്ട് കഴുത്തിൽ കുടുക്കിട്ട്  മരത്തിൽ തൂങ്ങി മരിച്ചു.

എട്ടാമൻ - പുഴയിലൂടെ ഒഴുകി വന്നവന് കയർ ഇട്ടു കൊടുത്ത് ജീവൻ രക്ഷിച്ചു.

ഒൻപതാമൻ - മല കയറാൻ കയർ ഉപയോഗിച്ചു.

പത്താമൻ - കാളവണ്ടിക്കാരന് നുകം കെട്ടാൻ കയർ കൊടുത്തു.

ചിന്താവിഷയം-

സ്വന്തം ജീവിത പാത എങ്ങനെ വേണമെങ്കിലും ഒരു കയർ ഉപയോഗിച്ച് രൂപപ്പെടുത്താൻ വേണ്ടിയാണ് ഗുരു കയർ കൊടുത്തുവിട്ടത്. അത് സ്വന്തം പ്രകൃതം അടിസ്ഥാനമാക്കി ചിലർ നന്മയ്ക്കായി ഉപയോഗിച്ചപ്പോൾ മറ്റു ചിലർ തിന്മയ്ക്കായും സ്വയം നാശത്തിനായും ഉപയോഗിച്ചു.

Malayalam ebooks-543-nadodi kathakal-31 as pdf file- https://drive.google.com/file/d/1-mnQXgvMjZdqMQ_LwUtbRCikYWjlm9ND/view?usp=sharing

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍