(547) എലിയും കപ്പയും

പണ്ട് സിൽബാരിപുരം ദേശത്ത് നല്ല രുചിയുള്ള മരച്ചീനി (കപ്പ ) കൃഷി ചെയ്തിരുന്നത് ഒരു ജന്മിയുടെ തോട്ടത്തിലായിരുന്നു. അവിടമാകെ കമ്പിവേലി കെട്ടി മൃഗങ്ങൾ കയറാതെ സൂക്ഷിച്ചു പോന്നു.

ഒരിക്കൽ, ഒരു പന്നിയെലി കപ്പയുടെ മണം പിടിച്ച് വേലിയുടെ അരികിലെത്തി. എങ്കിലും, അവന്റെ വണ്ണം കാരണം കമ്പികൾക്കിടയിലൂടെ കയറാൻ പറ്റിയില്ല. എലി അതിനൊരു വിദ്യ കണ്ടുപിടിച്ചു. മൂന്നു ദിവസം പട്ടിണി കിടന്ന് മെലിഞ്ഞപ്പോൾ അവന്റെ കുടവയറു കമ്പിയിലൂടെ കടന്നു പോയി. പിന്നെ, ഒരാഴ്ച മൂക്കറ്റം തിന്നു കൊതി തീർന്നു. പക്ഷേ, വീണ്ടും കുടവയർ പഴയ പോലെ ആയതിനാൽ തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല. പിന്നെയും അവൻ നാലു ദിവസം പട്ടിണി കിടന്നു മെലിഞ്ഞു. എന്നിട്ട്, പുറത്തു വന്നു.

"ഛെ! ഞാൻ എന്തൊരു മണ്ടനാണ് ? ഒരാഴ്ച സുഖിച്ചു തിന്നാനായി ഒരാഴ്ച പട്ടിണി കിടന്നു നരകിച്ചിരിക്കുന്നു!"

ചിന്താശകലം - സുഖലോലുപതയിൽ മുങ്ങിക്കുളിക്കാനായി ചതി, വഞ്ചന, കൈക്കൂലി, അഴിമതി, പക്ഷാഭേദം, ചേരിതിരിവ് എന്നിവയിലൂടെ തടിച്ചു ചീർക്കുന്നവരെ കാത്ത് തത്തുല്യമായ നരകയാതനയും കാത്തിരിക്കുന്നു. ഒരു പക്ഷേ, ഈ ജന്മത്തിലോ അടുത്ത ജന്മത്തിലോ ആകാം അത്!

Malayalam digital books-547-folk tales-34 pdf file- https://drive.google.com/file/d/1-wPH2hH_g5roIdF4yGP_3RaP59ZUXGwk/view?usp=sharing

Comments

Unknown said…
എന്തൊരു വിഡ്ഢിത്തം ആണ്
എലി മണ്ണു തുരന്നു പുറത്തുപോകുമല്ലോ
Binoy Thomas said…
ഈ കഥ നടക്കുന്ന സമയത്ത് ജൻമിയുടെ ഏക്കർ കണക്കിനുള്ള കൃഷിയിടത്തിൽ കാട്ടാന, മാൻ, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ ശല്യം കാരണം അതിർത്തിയിൽ നല്ല ആഴത്തിൽ നിന്നും കരിങ്കൽ കെട്ടി പൊക്കി വാർത്ത്, അതിന്മേല് ആയിരുന്നു കമ്പിവേലി ഉറപ്പിച്ചിരുന്നത്. പന്നിയെലി അത്രയും ആഴത്തിൽ പോകാറില്ല. ഇനി ലോജിക്- ലോക പ്രശസ്ത ഈസോപ്, ജാതക, പഞ്ചതന്ത്ര കഥകളിൽ മൃഗങ്ങൾ സംസാരിക്കുന്ന കഥകള് ആണല്ലോ. അത് എങ്ങനെ മനുഷ്യനു മനസ്സിലാകും? അമ്പതു പേരെ നായകൻ ഒറ്റയ്ക്ക് ഇടിച്ചിടുന്ന സിനിമകൾ? പക്ഷേ, കഥകളിൽ നിന്നും ആശയം ദയവായി മനസ്സിലാക്കുമല്ലോ.

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍