(552) അനന്ത പൈ - Anant Pai
അനന്ത പൈ എന്ന മഹാപ്രതിഭ!
രണ്ടാം വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കര്‍ണാടകയിലെ കര്‍ക്കല സ്വദേശി അനന്ത പൈ. പൈമാം എന്നാണു സഹപ്രവർത്തകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളെ വളരെയേറെ സ്നേഹിച്ച അനന്ത് പൈയ്ക്ക് കുട്ടികളില്ലായിരുന്നു. ഇന്ത്യയിലെ കുട്ടികളെല്ലാം ഞങ്ങളുടെയാണെന്നു അവർ പറയുമായിരുന്നു. വളരെ പോസിറ്റീവ് എനർജി തരുന്ന പ്രകൃതമായിരുന്നു അനന്ത പൈ. കുട്ടികൾ അദ്ദേഹത്തെ അങ്കിൾ പൈ (Uncle Pai) എന്നു വിളിച്ചിരുന്നു.
കർണാടക സംസ്ഥാനത്ത്, മംഗലാപുരത്തെ കർക്കലയിൽ അനന്ത പൈ, 1929ൽ ജനിച്ചു. രണ്ടു വയസ്സാകുമ്പോഴേക്കും അവന്റെ മാതാപിതാക്കൾ മരണമടഞ്ഞു. പന്ത്രണ്ടാം വയസ്സിൽ അനന്ത പൈ ബോംബെയിലേക്കു ചേക്കേറി.
1954 കാലത്ത്, ആദ്യ ഉദ്യമമായ കുട്ടികളുടെ മാസികയായ മാനവ് (Manav) പരാജയപ്പെടുകയാണു ചെയ്തത്. പിന്നെ, ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി കിട്ടി. അവിടെ, 'മാൻഡ്രേക്ക്', 'ഫാന്റം' സീരീസ് ചെയ്ത ഇന്ദ്രജൽ പുസ്തകങ്ങളുടെ ചുമതല കിട്ടി. (Mandrake, The Phantom, Indrajal comics) എങ്കിലും അദ്ദേഹത്തിനു മനസ്സു നിറയെ ഭാരതീയ പുരാണവും നാടോടികഥകളുമായിരുന്നു. ആ ജോലി വിട്ടു.
പിന്നെ, അതിനായി അമർചിത്രകഥ ( മരണമില്ലാത്ത ചിത്രകഥകൾ- Amar Chitra Kathakal) കുട്ടികൾക്കു മുന്നിൽ 1967 കാലത്ത് അവതരിപ്പിച്ചു. ഇന്ത്യാ ബുക്ക് ഹൗസ് ആയിരുന്നു പ്രസാധകർ. എന്നാൽ, എല്ലാ പ്രായത്തിലുള്ളവർക്കും അത് ഇഷ്ടമായി. ഏകദേശം 450 കഥകൾ ആ പരമ്പരയിൽ വന്നിട്ടുണ്ട്. പിന്നീട്, 1994 കാലത്ത് ബോംബെയിൽ ഇന്ത്യാ ബുക്ക് ഹൗസിൽ തീപിടിച്ച് 3000 റഫറൻസ് പുസ്തകളും 250 പുതിയ കഥകളും കത്തിനശിച്ചു. പിന്നീടു വന്ന പരമ്പരകൾ പഴയത് വീണ്ടും പ്രസിദ്ധീകരിച്ചതാണ്.
ഇന്ത്യയിലെ വിവിധ ഭാഷകളിൽ ചൂടപ്പം പോലെ 30 ലക്ഷം അമർചിത്രകഥകൾ ഇപ്പോഴും ഓരോ വർഷവും വിറ്റുപോകുന്നുണ്ട്. മാത്രമല്ല, അമർചിത്രകഥ എന്നൊരു പ്രശസ്തമായ വെബ്സെറ്റിലൂടെ പരമ്പരയിലെ ഏതു പുസ്തകവും എപ്പോൾ വേണമെങ്കിലും പുസ്തകങ്ങളായോ ഡിജിറ്റൽ ആയോ വാങ്ങാൻ പറ്റും.
പണ്ടുകാലത്തെ ഏറ്റവും പ്രശസ്തമായ കാർട്ടൂൺ കഥാപാത്രം കപീഷ് (Kapeesh monkey from Paico classics) എന്ന മാന്ത്രിക വാലുള്ള കുരങ്ങൻ ലോക പ്രശസ്തമായി. ആ പരമ്പര ആദ്യം പൈകോ വകയായ പൂമ്പാറ്റ (Poombatta) പ്രസിദ്ധീകരിച്ചു. പൂമ്പാറ്റ ഒരു കാലത്ത് വീണ്ടും വീണ്ടും വായിക്കുന്ന ഞങ്ങൾ ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. ഒടുവിൽ പഴകി ചെളിയും പറ്റി കീറിത്തുടങ്ങിയാലും അത് കറങ്ങിനടക്കും! പിന്നെ, കപീഷിനെ ബാലരമ ഏറ്റെടുത്തു.
1980 കാലത്ത് അനന്ത പൈ ടിങ്കിള്‍ (Tinkle)എന്ന മാസികകൂടി തുടങ്ങി അത് ഇപ്പോഴും പ്രശസ്തമായി രംഗത്തുണ്ട്. അതിൽ ശുപ്പാണ്ടി, ശിക്കാരിശംഭു, കാലിയ എന്നീ കഥാപാത്രങ്ങൾ ഏറെ പ്രിയപ്പെട്ടവയായി.
2011 ൽ അനന്ത പൈ മരിക്കുമ്പോൾ 81 വയസ്സായിരുന്നു പ്രായം. സ്വന്തം കുട്ടികൾ ഇല്ലാതിരുന്നിട്ടും ലോകമെങ്ങുമുള്ള കുട്ടികളെ എക്കാലവും രസിപ്പിച്ച ഈ കഥാകാരൻ തീർച്ചയായും ഒരു ഭാരതീയ മഹാൻതന്നെ!
Malayalam eBooks-552-great stories-16 as PDF online reading- https://drive.google.com/file/d/108LKMUIQEfU60_mbUElM-A95c6o3iUw4/view?usp=sharing
Comments