(555) ഡാവിഞ്ചിയുടെ ഗുരു
ഒരിക്കൽ ഡാവിഞ്ചിയുടെ ഗുരു ഒരു ചിത്രം വരച്ചു കൊണ്ടിരുന്നപ്പോൾ അസുഖം പിടിപെട്ടു.
ഉടൻ, ഗുരു അത് പൂർത്തിയാക്കാനായി ഡാവിഞ്ചിയോടു പറഞ്ഞു. യാതൊരു മടിയും കൂടാതെ അത് പൂർത്തിയാക്കി അദ്ദേഹത്തെ കാണിച്ചു. തന്റെ ശിഷ്യൻ തന്നേക്കാൾ മിടുക്കനാണെന്നു മനസ്സിലാക്കിയ ഗുരു ഡാവിഞ്ചിയെ അഭിനന്ദിച്ചു.
തൻ്റെ കാലശേഷവും ഈ മഹത്തായ കലാരൂപം ശിഷ്യനിലൂടെ ലോകം മുഴുവൻ കാണുമെന്ന് ഗുരുവിന്റെ ഉറപ്പായിരുന്നു. ഉടൻ തന്നെ അദ്ദേഹം മറ്റൊന്നുകൂടി തീരുമാനിച്ചു - ഇനി ഒരിക്കലും ചിത്രരചന ചെയ്യില്ലെന്നു പറഞ്ഞ് വിരമിക്കുകയും ചെയ്തു!
ചിന്താശകലം - ഇക്കാലത്ത്, ഒരാൾ മറ്റൊരാളിന്റെ കഴിവുകൾ അംഗീകരിക്കുന്നത് വളരെ വിരളമാണ്. പദവിക്കും അംഗീകാരത്തിനും പ്രശസ്തിക്കും അധികാരത്തിനും പൊങ്ങച്ചത്തിനും വേണ്ടി മൽസരിക്കുന്ന ജനതകൾ സർവ്വ സാധാരണമായിരിക്കുന്നു.
മലയാളം ഡിജിറ്റൽ പുസ്തക പരമ്പര -555-മഹാന്മാരുടെ കഥകൾ - 18 PDF -https://drive.google.com/file/d/10Jbn9xRsAYUem1M0zxaNuBahywjTmygL/view?usp=sharing
Comments