(562) കോപം ആവശ്യമാണ്!
ബിനീഷ് ഒരിക്കൽ എയർപോർട്ടിലേക്ക് മമ്മിയെ യാത്രയാക്കാൻ പോയ അവസരം. അടുത്ത പ്രദേശത്തുള്ള ടൊയോട്ട എറ്റിയോസ് കാർ ഓടിക്കുന്ന അങ്കിളിനാണ് സാധാരണയായി രാത്രിയോട്ടം കൊടുക്കാറ്. കാരണം, സ്വന്തം കാറ് പാതിരാത്രിയിൽ ഓടിച്ചാൽ ഉറങ്ങുമോ എന്നൊരു പേടി ബിനീഷിന് ഉണ്ടുതാനും. കുറച്ചു രൂപ ലാഭം നോക്കി റിസ്ക് എടുക്കാൻ വയ്യെന്ന് അവന്റെ മനസ്സു പറഞ്ഞു. ബിനീഷ് യാത്രയ്ക്കിടയിൽ ഫോണിൽ ചില ഓൺലൈൻ വർക്കുകളുടെ റഫറൻസ് നടത്താൻ ആ യാത്രാ സമയം ഉപയോഗിച്ചു. പക്ഷേ, തിരികെ പോന്നപ്പോൾ പുലർച്ചെ ഒന്നര കഴിഞ്ഞു കാണും. ആ സമയത്ത് ആ ഡ്രൈവറോട് എന്തെങ്കിലും വർത്തമാനം പറഞ്ഞുകൊണ്ടിരുന്നില്ലെങ്കിൽ അയാൾ ഉറങ്ങിപ്പോയാലോ? അതിനാൽ, ഫോൺ ജീൻസ് പോക്കറ്റിൽ തിരുകി വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിലാണ് ആ കാര്യം ബിനീഷ് ശ്രദ്ധിച്ചത് - ആ കാർ റോഡിന്റെ ഇടതു വശത്തേക്ക് സാധാരണ നിലയിൽ നിന്നും കുറച്ചു കൂടി റോഡ് അരികിലേക്കു നീങ്ങിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഉടൻ അവൻ ആ കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തി. അയാൾ മറുപടി പറഞ്ഞത് ഇങ്ങനെ - "ഞാൻ നോക്കുമ്പോൾ സൈഡ് കറക്റ്റാണല്ലോ" അയാൾ ചുമ്മാ പൊട്ടൻകളിച്ചു. ബിനീഷ് പറഞ്ഞു - "അല്ലാ അങ്കിളേ, ലെഫ്റ്റിലേക്ക് കുറച്ചു കയ...