(574) മുളയും ആൽമരവും
ഒരു കൊച്ചു കഥ കുട്ടികൾക്ക്
ഒരു നാട്ടിൽ വൃക്ഷങ്ങളുടെ രാജാവായ ആൽമരം ഉഗ്രപ്രതാപിയായി വാണിരുന്ന കാലം.
ഒരിക്കൽ അവിടമാകെ ശക്തമായ കൊടുങ്കാറ്റു വീശി. ആൽമരത്തിനു കാറ്റിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. അത് ഹുങ്കാര ശബ്ദത്തോടെ നിലം പതിച്ചു. വീണതാകട്ടെ, മുളകൾക്കിടയിലേക്ക് ആയിരുന്നു. ആ കിടന്ന കിടപ്പിൽ ദയനീയമായി ആൽമരം ഒരു മുളയോടു ചോദിച്ചു - "നീ എങ്ങനെയാണ് എന്നെപ്പോലും വീഴ്ത്തിയ കൊടുങ്കാറ്റിനെ തോൽപ്പിച്ചത്?"
മുള സവിനയം പറഞ്ഞു - " നീ കൊടുങ്കാറ്റിനോടു മൽസരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തല കുമ്പിട്ട് കാറ്റിനൊപ്പം നൃത്തമാടി. യാതൊരു വഴക്കിനും പോയില്ല! "
ഗുണപാഠം - എളിമ നിറഞ്ഞ ജീവിതം എന്തിനെയും കീഴ്പ്പെടുത്തി ജീവിത വിജയം കൊണ്ടുവരും!
മലയാളം ഡിജിറ്റൽ പുസ്തകങ്ങൾ - 574 - ഈസോപ്പിന്റെ കഥകൾ -3 PDF-https://drive.google.com/file/d/1fkQJGv4LsuhNXhL-IrJr0qb_vSaajZ_1/view?usp=drivesdk
Comments