(577) കോഴിമുട്ടയും കക്കയും
ഒരു നാട്ടിൻപുറത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ ഉണ്ടായിരുന്നു. ഓരോ പ്രദേശത്തെയും വീടുകളുടെ പിന്നാമ്പുറത്ത് എത്തി കോഴിക്കൂട്ടിൽ നിന്നും മുട്ടകൾ മോഷ്ടിച്ച് തിന്നുന്നത് അവന്റെ പതിവു ശീലമായിരുന്നു.
ഒരിക്കൽ, കോഴിക്കൂടിന്റെ കീഴിലായി ഒരു വലിയ കക്ക കിടക്കുന്നത് നായയുടെ കണ്ണിൽപ്പെട്ടു. അവൻ തിടുക്കത്തിൽ അതെടുത്ത് കടിച്ചെങ്കിലും അതിൽ കടി കൊള്ളാതെ വിഴുങ്ങുകയും ചെയ്തു.
കുറെ നേരം കഴിഞ്ഞ് വയറ്റിൽ വലിയ എരിച്ചിൽ അനുഭവപ്പെട്ടു തുടങ്ങി. അന്നേരം അവൻ ആരോടെന്നില്ലാതെ പറഞ്ഞു - "എനിക്ക് ഇതുതന്നെ വരണം. ഉരുണ്ടിരിക്കുന്ന സാധനമെല്ലാം കോഴിമുട്ടയാണെന്നു കരുതിയ ഞാൻ എന്തൊരു പടുവിഢിയാണ് !"
ഗുണപാഠം - മുന്നും പിന്നും നോക്കാതെയുള്ള എടുത്തു ചാട്ടം ആർക്കും നന്നല്ല.
Malayalam eBooks-577-Aesop-6 PDF file -https://drive.google.com/file/d/1GF1bccTVOHQAnGoy83iVBTB_YGRJ9Y1X/view?usp=drivesdk
Comments